കണ്ണൂർ∙ സംസ്ഥാനത്തു കമ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പിണറായി വിരോധമാണു കെ.സുധാകരൻ പ്രസംഗിക്കുന്നതെന്നു കെപിസിസി നിർവാഹക സമിതിയംഗം... Kerala Assembly Elections 2021, Elections2021, CPM, Congress, Pinarayi Vijayan, K Sudhakaran, Mambaram Divakaran

കണ്ണൂർ∙ സംസ്ഥാനത്തു കമ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പിണറായി വിരോധമാണു കെ.സുധാകരൻ പ്രസംഗിക്കുന്നതെന്നു കെപിസിസി നിർവാഹക സമിതിയംഗം... Kerala Assembly Elections 2021, Elections2021, CPM, Congress, Pinarayi Vijayan, K Sudhakaran, Mambaram Divakaran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സംസ്ഥാനത്തു കമ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പിണറായി വിരോധമാണു കെ.സുധാകരൻ പ്രസംഗിക്കുന്നതെന്നു കെപിസിസി നിർവാഹക സമിതിയംഗം... Kerala Assembly Elections 2021, Elections2021, CPM, Congress, Pinarayi Vijayan, K Sudhakaran, Mambaram Divakaran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സംസ്ഥാനത്തു കമ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പിണറായി വിരോധമാണു കെ.സുധാകരൻ പ്രസംഗിക്കുന്നതെന്നു കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരൻ. മണ്ഡലത്തിൽ ഒരുക്കങ്ങൾ നടത്തിയില്ല എന്നു പറഞ്ഞു പിന്മാറുന്നതിനേക്കാൾ, പിണറായിയോടു നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ല എന്നു തുറന്നു സമ്മതിക്കുന്നതായിരുന്നു നല്ലത്. സുധാകരൻ മത്സരിക്കണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടതു താൻ പറഞ്ഞതിനാലാണെന്നും സുധാകരൻ തയാറല്ലെങ്കിൽ സ്ഥാനാർഥിയാകാൻ താൻ ഒരുക്കമായിരുന്നുവെന്നും മമ്പറം ദിവാകരൻ പറഞ്ഞു. ധർമടത്ത് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലുമെന്നതുപോലെ ഇത്തവണയും തന്നെ വെട്ടാൻ ശ്രമം നടന്നെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.

ധർമടത്ത് പിന്മാറാൻ കെ.സുധാകരൻ പറഞ്ഞ കാരണങ്ങൾ വിശ്വസിക്കുന്നുണ്ടോ?

ADVERTISEMENT

കേരളത്തിൽ ഇത്രയും സജീവമായ മണ്ഡലം കമ്മിറ്റികൾ വേറെയില്ല. സിപിഎമ്മിന്റെ കയ്യിലായിരുന്ന കടമ്പൂർ പഞ്ചായത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തില്ലേ? മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഭരണം കിട്ടാതെ പോയത് ഒറ്റ സീറ്റിനല്ലേ? വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെ എല്ലാ മുന്നൊരുക്കവും ഇത്തവണ കൃത്യമായി നടന്നിരുന്നു. മറിച്ചു പറയുന്നതു ശുദ്ധ അസംബന്ധമാണ്. കോൺഗ്രസിന്റെ ഒട്ടേറെ രക്തസാക്ഷികളുടെ മണ്ണായ ധർമടത്ത് പിണറായിയെ നേരിടാൻ എനിക്കും സുധാകരനും ബാധ്യതയുണ്ട്. മൈക്കിനു മുൻപിൽ അണികളെ ആവേശം കൊള്ളിക്കാൻ കമ്യൂണിസ്റ്റ് വിരോധം പറഞ്ഞിട്ടു കാര്യമില്ല. സുധാകരൻ ഇല്ലെങ്കിൽ ഞാൻ തയാറാണെന്നു നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ എന്റെ പേര് ജില്ലയിൽനിന്നു നിർദേശിച്ചില്ല.

‘ധർമടത്തെ കരുത്തൻ’ വിവാദം വേണ്ടിയിരുന്നില്ലെന്നാണോ?

അനാവശ്യ വിവാദമായിരുന്നു അത്. കൈക്കരുത്തല്ല, കൈപ്പത്തി ചിഹ്നമാണു കോൺഗ്രസുകാരന്റെ ഏറ്റവും വലിയ കരുത്ത്. കണ്ണൂരിലെ ഒരു നിയോജകമണ്ഡലത്തിലും പ്രാദേശിക കമ്മിറ്റികളോട് ആലോചിച്ചല്ല സാധ്യതാപ്പട്ടിക മുകളിലേക്ക് അയച്ചത്. ധർമടത്ത് ചർച്ച നടന്നാൽ എന്റെ പേരു വരുമെന്നു കരുതി ചർച്ച ഒഴിവാക്കി. 10 മണ്ഡലം പ്രസിഡന്റുമാരെയും എംപി ഓഫിസിൽ വിളിച്ചുവരുത്തി നാടകം കളിച്ചു. ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച്, രഘുനാഥിനെ പ്രവർത്തകർ ആവശ്യപ്പെടുന്നതായി അറിയിച്ച്, അതൊരു തീരുമാനമായി അവർക്കു മേൽ അടിച്ചേൽപിക്കുകയായിരുന്നു.

അതിനുശേഷം സുധാകരൻ മത്സരിക്കണമെന്ന് അവർ ആവശ്യപ്പെട്ടതു ഞാൻ പറഞ്ഞിട്ടാണ്. സുധാകരനോ, എനിക്കോ ആണ് ആ ബാധ്യത. സുധാകരൻ യുദ്ധം നയിച്ചാൽ തേരാളിയായി ഞാൻ വരുമായിരുന്നു. എന്നാൽ ഞാൻ കൊലക്കേസിൽ പ്രതിയായതുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് എഐസിസി നേതാക്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാൻഡ് ചിഹ്നം അനുവദിച്ചതുകൊണ്ട് ധർമടത്തെ ഇപ്പോഴത്തെ സ്ഥാനാർഥി കരുത്തനാണ് എന്നു ഞാനും അംഗീകരിക്കുന്നു.

ADVERTISEMENT

സ്ഥാനാർഥിയാകാനില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നല്ലോ?

മമ്പറം ദിവാകരൻ ചിത്രം: ധനേഷ് അശോകൻ

രണ്ടുവട്ടം മത്സരിച്ച ധർമടത്തില്ലെന്നാണു പറഞ്ഞത്. എന്നാൽ ഹൈക്കമാൻഡ് നിർദേശിച്ചാൽ മത്സരിക്കുമെന്നും പറഞ്ഞിരുന്നു. കൂത്തുപറമ്പിൽ മത്സരിക്കാനാണ് ആഗ്രഹിച്ചത്. എനിക്കു സീറ്റ് ലഭിക്കാതിരിക്കാനായി കൂത്തുപറമ്പ് ലീഗിനെക്കൊണ്ട് എടുപ്പിച്ചു. കൂത്തുപറമ്പിൽ മത്സരിക്കുന്നത് എന്റെ അടുത്ത സുഹൃത്തും ജനകീയനും ഞാൻ പ്രസിഡന്റായ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ വൈസ് പ്രസിഡന്റുമായ പൊട്ടങ്കണ്ടി അബ്ദുല്ലയാണ്. അദ്ദേഹം ജയിക്കും. എനിക്കു പരാതിയില്ല. മരിക്കുന്നതുവരെ കോൺഗ്രസാണ്. 2011ൽ ധർമടത്തു ഞാൻ സ്ഥാനാർഥിയാകാതിരിക്കാനായി സീറ്റ് നിർബന്ധിച്ചു സിഎംപിക്കു നൽകിയിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷം അവർ പിൻമാറുകയായിരുന്നു. 2016ൽ എന്നെ ഒഴിവാക്കാൻ ഒരു വനിതാ സ്ഥാനാർഥിയെ നിർത്താനും ശ്രമിച്ചു.

സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി പിടിച്ചതു ഗുണ്ടായിസത്തിലൂടെയാണ് എന്ന ആരോപണം ശരിയാണോ?

എൻ.രാമകൃഷ്ണനോടുള്ള എതിർപ്പിന്റെ ഭാഗമായി കെ.സുധാകരനെ ഡിസിസി പ്രസിഡന്റാക്കാൻ ഞാൻ ശ്രമിച്ചു. 25 വോട്ടിനു സുധാകരൻ തോൽക്കേണ്ട സാഹചര്യമായിരുന്നു. ടൗൺ ഹാൾ വളഞ്ഞ് എന്റെ കുട്ടികൾ നിന്നാണു മൂന്നു വോട്ടിനു സുധാകരനെ ജയിപ്പിച്ചത്. എന്റെ നേതൃത്വത്തിൽ ഗുണ്ടായിസം കാണിച്ചുതന്നെയാണു ജയിപ്പിച്ചത്. ഞാൻ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി.

ADVERTISEMENT

ഞങ്ങളുടെ ഇടത്തും വലത്തുംനിന്ന ഒട്ടേറെ പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടു. അവരുടെ കുടുംബങ്ങളെയൊന്നും സംരക്ഷിച്ചില്ല, ആ കേസുകളിലൊന്നും പ്രതികൾക്കു തക്ക ശിക്ഷ വാങ്ങിക്കൊടുക്കാനുമായില്ല. അതോടെയാണു ഞാൻ അകന്നത്. 1992ൽ തിരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗമായിരുന്ന എന്നെ പിന്നീട് ധർമടത്തെ ഡിസിസി അംഗമാക്കി ഒതുക്കി. എല്ലാക്കാര്യത്തിലും എനിക്കൊപ്പം നിന്ന, എന്നെ സഹായിച്ച കെ.കരുണാകരനെ തള്ളിപ്പറഞ്ഞതിന്റെ ശിക്ഷയാകാം. ആ തെറ്റു തിരുത്തി കരുണാകരന്റെ പിന്തുടർച്ചയിൽ ഇപ്പോൾ ഞാനും കണ്ണിയായി.

ഡിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനു നൽകി ഇരിക്കൂറിലെ തർക്കം തീർക്കുമെന്നു കരുതുന്നുണ്ടോ?

അങ്ങനെയൊരു ഫോർമുല വന്നാൽ തുറന്നെതിർക്കും. 57 വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ച എനിക്കു ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് അർഹതയുണ്ട്. എന്നെപ്പോലുള്ളവർ ഡിസിസി പ്രസിഡന്റാകുന്നതു തടയാനാണ് ഈ ചർച്ചകൾ. കണ്ണൂരിലെ അനാഥമായ കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കേണ്ടതുണ്ട്. ഒരു രൂപ വീതം പിരിച്ച് എൻ.രാമകൃഷ്ണൻ നിർമിച്ച ഡിസിസി ഓഫിസ് പൊളിച്ചിട്ട് ഒൻപതു വർഷമായി. ഇതുവരെ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനായിട്ടില്ല. 25 ലക്ഷം രൂപ ഞാൻ സമാഹരിച്ചുകൊടുത്തിട്ടുണ്ട്.

കെ.സി.വേണുഗോപാലിന് ഒപ്പമാണ് താങ്കൾ ഇപ്പോൾ. വേണുഗോപാൽ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പുണ്ടോ?

കെ.സി.വേണുഗോപാൽ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പില്ല. കോൺഗ്രസ് ഐയിൽ കെ.കരുണാകരന്റെ യഥാർഥ പിന്തുടർച്ചക്കാർ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമൊക്കെയാണ്. കെ.സിവേണുഗോപാലിനൊപ്പം നിൽക്കുന്നവർ വേണുഗോപാൽ ഗ്രൂപ്പല്ല, യഥാർഥ ഐ ഗ്രൂപ്പാണ്. കേരളത്തിലെ 13 ജില്ലകളിലും ഇതേ സംവിധാനമാണുള്ളത്. കണ്ണൂരിൽ മാത്രമാണ് മറിച്ച്. പഴയ ഐയും പഴയ സംസ്കാരവും കണ്ണൂരിൽ മടക്കിക്കൊണ്ടുവരും.

English Summary: Interview with Kannur Congress Leader Mambaram Divakaran