കൊച്ചി∙ മിനിക്കോയ് ദ്വീപിൽ നിന്നു മാറി കഴിഞ്ഞദിവസം കോസ്റ്റ്ഗാർ‍ഡ് പിടികൂടിയ മൂന്നു മത്സ്യബന്ധന ബോട്ടുകൾക്കു തോക്കുകളും തിരകളും ഹെറോയിനും കൈമാറിയത് ഇറാനിൽ നിന്നുള്ള ബോട്ടുകളെന്നു സൂചന. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിനാണു ശ്രീലങ്ക വഴി കടത്താൻ ശ്രമിച്ചതെന്നും സൂചനയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു ബോട്ടിൽ ഒരെണ്ണത്തിലാണ് ആയുധങ്ങളും ഹെറോയിനുമുള്ളത്. മൂന്നു ബോട്ടും ശ്രീലങ്കയിൽ റജിസ്റ്റർ ചെയ്തവയാണ്. അഞ്ച് എകെ 47 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളും ലഹരിമരുന്നിനൊപ്പം പിടികൂടിയിട്ടുള്ളതിനാൽ,  അതീവ രഹസ്യമായാണു സുരക്ഷാ സേനകളുടെയും എൻസിബിയുടെയും നീക്കങ്ങൾ. ബോട്ടുകൾ അടുത്ത ദിവസം വിഴിഞ്ഞത്ത് എത്തിക്കുമെന്നാണു വിവരം. എൻസിബിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. 

ADVERTISEMENT

ഈമാസം രണ്ടു തവണ ലഹരിക്കടത്തു ബോട്ടുകൾ  കോസ്റ്റ്ഗാർഡ് കണ്ടെത്തി. വിഴിഞ്ഞത്തു നിന്നു മാറി  ആദ്യത്തെ സംഭവത്തിൽ, ലഹരിമരുന്നു കടലിൽ തള്ളിയതായാണു നിഗമനം. കഴിഞ്ഞദിവസം പിടികൂടിയ ബോട്ടുകളിൽ 300 കിലോഗ്രാം ഹെറോയിനാണുള്ളത്. സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ശ്രീലങ്കൻ ബോട്ടുകളുപയോഗിച്ചതും  ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് ഇവ കടക്കാനിടയായ സാഹചര്യവുമടക്കം ഒട്ടേറെ ദുരൂഹതകൾ ലഹരിക്കടത്തിനെ ചുറ്റിപ്പറ്റിയുണ്ട്.

ബോട്ടിലുള്ളവരെ കരക്കെത്തിച്ചു ചോദ്യം ചെയ്താൽ പോലും ഇവയ്ക്കെല്ലാം വ്യക്തമായ മറുപടി കിട്ടുമോയെന്നു സംശയകരമാണ്. കോസ്റ്റ്ഗാർഡും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും കണക്കു കൂട്ടുന്ന സാധ്യതകൾ പലതാണ്. 

ഗോൾഡൻ ക്രസന്റിൽ നിന്നു യൂറോപ്പിലേക്കൊരു വഴി

നേരത്തെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗോൾഡ‍ൻ ക്രസന്റ് രാജ്യങ്ങളിൽ നിന്ന് (അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ) നിന്ന് സൂയസ് കനാൽ വഴിയാണു ബ്രൗൺഷുഗറും ഹെറോയിനും കടത്തിയിരുന്നത്. സൂയസ് കനാലിൽ യൂറോപ്യൻ, അമേരിക്കൻ ഏജൻസികൾ പരിശോധന കർശനമാക്കിയതോടെ, ഇന്ത്യൻ മഹാസമുദ്രം വഴി ശ്രീലങ്ക, ഓസ്ട്രേലിയ കിഴക്കോട്ടു കടത്താനുള്ള ശ്രമം വർധിക്കുന്നു. അഫ്ഗാനിസ്ഥാനിൽ മാത്രം 2018ൽ 800 ടൺ ഹെറോയിൻ ഉൽപാദിപ്പിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ വാർഷിക റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

ദക്ഷിണ, ഉത്തര അമേരിക്കയിലും യൂറോപ്പിലുമാണു കിലോ ഗ്രാമിനു കോടിക്കണക്കിനു രൂപ വിലവരുന്ന ഹെറോയിന്റെ പ്രധാന ഉപഭോക്താക്കൾ. ശ്രീലങ്കയിൽ ഇത്രയധികം ഹെറോയിന് ആവശ്യക്കാരുണ്ടാകാനിടയില്ല.  മിനിക്കോയ്ക്കു സമീപത്തു വച്ചു പിടികൂടിയ മൂന്നു ബോട്ടിന് ലഹരിമരുന്നു കൈമാറിയത് ഇറാനിയൻ റജിസ്ട്രേഷൻ ഉള്ള ബോട്ടുകളാണെന്ന വിവരം, ഗോൾഡൻ ക്രസിന്റിലേക്കാണു വിരൽ ചൂണ്ടുന്നത്.

കോവിഡ് ലോക്ഡൗൺ കാരണം ആകാശമാർഗവും കരമാർഗവുമൊക്കെ ഹെറോയിൻ കടത്ത് പഴയതു പോലെ എളുപ്പമല്ലാത്തതിനാൽ, കടൽ വഴി വൻ തോതിൽ ലഹരിക്കടത്തിനു സാധ്യതയുണ്ട്. ഓസ്ട്രേലിയ, യൂറോപ്, അമേരിക്കൻ രാജ്യങ്ങളിലേക്കുള്ളതാകണം ഹെറോയിൻ.

ആയുധങ്ങൾ എവിടേക്ക്?

ബോട്ടുകളിലുള്ളവരുടെ സുരക്ഷയ്ക്കല്ല 5 എകെ47 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളുമെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾക്ക് തോക്ക് ഉപയോഗിക്കാനറിയില്ലെന്നും ഇത്രയധികം വെടിയുണ്ടകൾ വേണ്ടെന്നും അവർ പറയുന്നു. ആയുധങ്ങൾ ഓസ്ട്രേലിയയിലേക്കുള്ളതാകാം. അതിനുമപ്പുറം, മറ്റൊരു സാധ്യത കൂടി അന്വേഷണ ഏജൻസികൾ പരിഗണിക്കുന്നുണ്ട്. ആയുധങ്ങൾ ശ്രീലങ്കയിലേക്കാണോ എന്നതാണിത്.

ADVERTISEMENT

എൽടിടിഇ പുനരുജ്ജീവിപ്പിക്കാനുള്ളതാകാമെന്നതാണ് ഒരു സാധ്യത. ശ്രീലങ്കയിലെ മറ്റു തീവ്രവാദ സംഘടനകൾക്കു വേണ്ടിയുള്ളതാകാമെന്ന സംശയവുമുയരുന്നുണ്ട്. ആയുധവും ലഹരിമരുന്നും ഒരുമിച്ചു കടത്തുന്നതു പുതിയ കാര്യമല്ലെന്നും തീവ്രവാദ സംഘടനകൾ നേരത്തെ ചെയ്യുന്നതാണെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. 

എന്തു കൊണ്ട് ഇന്ത്യൻ സമുദ്രാതിർത്തി?

രാജ്യാന്തര സമുദ്രപാതയിലൂടെ നീങ്ങുന്നതു ലഹരിക്കടത്തു സംഘങ്ങൾക്കു തീർത്തും സുരക്ഷിതമാണ്. അഥവാ, ഏതെങ്കിലും രാജ്യത്തെ നാവികസേന പിടിച്ചാൽ തന്നെ, ബോട്ട് റജിസ്റ്റർ ചെയ്ത രാജ്യത്തിന്റെ അനുമതിയില്ലാതെ കേസ് എടുക്കാനാവില്ല. ഈ സാഹചര്യത്തിൽ എന്തു കൊണ്ടായിരിക്കണം ബോട്ടുകൾ സമുദ്രാതിർത്തിയിൽ പ്രവേശിച്ചതെന്നും അന്വേഷണ ഏജൻസികൾ ആരായുന്നു.

ലോജിസ്റ്റിക് സപ്പോർട്ട്

പാക്കിസ്ഥാൻ തീരത്തു നിന്നു ലഹരിമരുന്നു സംഭരിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് വലിയ കപ്പലുകൾക്കു കൈമാറുന്നതിനു ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകൾക്കു വിവിധ രാജ്യങ്ങളിലും ദ്വീപുകളിലും ലൊജിസ്റ്റിക് സപ്പോർട്ട് സംഘങ്ങളുണ്ട്. ഇത്തരം ബോട്ടുകളിൽ വൻ തോതിൽ ഇന്ധനം, ശുദ്ധജലം, ഭക്ഷണം എന്നിവ സംഭരിക്കാൻ കഴിയാത്തതിനാലാണ് ഈ ലൊജിസ്റ്റിക് സപ്പോർട്ട്.

ലഹരിക്കടത്തു ബോട്ടുകൾക്കു ലക്ഷ്യമോ മാർഗമോ തെറ്റാനിടയില്ല. ബോട്ടുകളിൽ ഭക്ഷണം, ഇന്ധനം എന്നിവ കുറയുകയും ലോജിസ്റ്റിക് സപ്പോർട്ട് വൈകുകയും ചെയ്തപ്പോൾ മിനിക്കോയ് ദ്വീപ് ലക്ഷ്യം വച്ചതാകണം ഇന്ത്യൻ സമുദ്രാതിർത്തിയിലെത്താൻ കാരണം. മിനിക്കോയിയിലും വിഴിഞ്ഞത്തും ലഹരിക്കടത്തു സംഘങ്ങൾക്കു ലൊജിസ്റ്റിക് സപ്പോർട്ട് നൽകുന്നവരുണ്ടാകാം. അല്ലാതെ, ബോട്ടുകളിലുള്ളവർക്കു ലഹരിക്കടത്തു സംഘങ്ങളുമായി നേരിട്ടു ബന്ധമുണ്ടാകാനിടയില്ല. കടത്തു മാത്രമായിരിക്കും ഇവരുടെ ചുമതല. 

English Summary: Iran boats suspected to be involved in drug peddling near Lakshadweep