കൊച്ചി∙ ഇന്ത്യൻ വിപണി അടുത്ത കുതിപ്പിനു മുന്നോടിയായി ഒന്ന് പതുങ്ങിയതാണോ, അതോ അടുത്ത വൻ വീഴ്ചയുടെ ആരംഭമാണോ ഈ തിരുത്തൽ എന്ന ആശങ്ക വിപണിയിലെ വീഴ്ചകൾക്ക് ആക്കം കൂട്ടുന്നുണ്ട്. Invest in Indian market, market analysis This Week , Indian Market, World Market, Business, Breaking News, Manorama News, Manorama Online.

കൊച്ചി∙ ഇന്ത്യൻ വിപണി അടുത്ത കുതിപ്പിനു മുന്നോടിയായി ഒന്ന് പതുങ്ങിയതാണോ, അതോ അടുത്ത വൻ വീഴ്ചയുടെ ആരംഭമാണോ ഈ തിരുത്തൽ എന്ന ആശങ്ക വിപണിയിലെ വീഴ്ചകൾക്ക് ആക്കം കൂട്ടുന്നുണ്ട്. Invest in Indian market, market analysis This Week , Indian Market, World Market, Business, Breaking News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യൻ വിപണി അടുത്ത കുതിപ്പിനു മുന്നോടിയായി ഒന്ന് പതുങ്ങിയതാണോ, അതോ അടുത്ത വൻ വീഴ്ചയുടെ ആരംഭമാണോ ഈ തിരുത്തൽ എന്ന ആശങ്ക വിപണിയിലെ വീഴ്ചകൾക്ക് ആക്കം കൂട്ടുന്നുണ്ട്. Invest in Indian market, market analysis This Week , Indian Market, World Market, Business, Breaking News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യൻ വിപണി അടുത്ത കുതിപ്പിനു മുന്നോടിയായി ഒന്ന് പതുങ്ങിയതാണോ, അതോ അടുത്ത വൻ വീഴ്ചയുടെ ആരംഭമാണോ ഈ തിരുത്തൽ എന്ന ആശങ്ക വിപണിയിലെ വീഴ്ചകൾക്ക് ആക്കം കൂട്ടുന്നുണ്ട്. അമേരിക്കൻ വിപണി മുന്നേറിയപ്പോഴടക്കം വീഴ്ച തുടർന്ന ഇന്ത്യൻ വിപണി വെള്ളിയാഴ്ച മുന്നേറിയത് ഒരു പുതിയ തുടക്കമാണെന്ന് കരുതുന്നു. നിഫ്റ്റിയുടെ 14440 ലെയും 14270 പോയിന്റിലെയും അതി ശക്തമായ സപ്പോർട്ടുകളും 14900, 15100 പോയിന്റുകളിലെ റെസിസ്റ്റൻസുകളും ശ്രദ്ധിക്കുക. ഓഹരി വിപണിയിലെ കയറ്റിയിറക്കങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

മൂഡീസ് 2021ലെ ഇന്ത്യൻ ജിഡിപി വളർച്ച ലക്ഷ്യം ഉയർത്തിയതും ഇന്ത്യൻ ഓഹരികളിലെ മികച്ച വിലകളും ഐഐപി ഡാറ്റയിലെ വീഴ്ച കവർ ചെയ്യാൻ ഇന്ത്യൻ വിപണിയെ സഹായിക്കുമെന്നു കരുതുന്നു. ചില്ലറ നിക്ഷേപകർ പരിഭ്രാന്തരാകുമ്പോഴും വിദേശ ഫണ്ടുകൾ വാങ്ങൽ തുടരുന്നതും ശ്രദ്ധിക്കുക. 

ADVERTISEMENT

എഫ്&ഒ ക്ലോസിങ്ങും നാലാം പാദ ഫലങ്ങളും

എഫ്&ഒ ക്ലോസിങ്ങിനു മുന്നോടിയായി വരുന്ന ബുധനാഴ്ച തന്നെ ഇന്ത്യൻ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയേറെയാണ്. വ്യാഴാഴ്ച മുതൽ തന്നെ വിപണിയിൽ ദീർഘ കാല നിക്ഷേപകർ നാലാം പാദ ഫലപ്രഖ്യാപനങ്ങൾ മുന്നിൽ കണ്ടു നിക്ഷേപം ആരംഭിക്കുന്നത് ഇന്ത്യൻ വിപണിക്ക് പുതിയ സഞ്ചാര ഗതി തുറന്നേക്കാം. വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലെ ഓരോ ഇറക്കത്തിലും വാങ്ങലുകാരാകുന്നത് ശ്രദ്ധിക്കുക. പവർ, പൊതു മേഖല, ഐടി, സിമന്റ് സെക്ടറുകൾ തീർച്ചയായും നിക്ഷേപത്തിന് പരിഗണിക്കുക.

അമേരിക്കൻ ബോണ്ട് വരുമാനവും വിപണിയും 

അമേരിക്കൻ സ്റ്റിമുലസ് പാക്കേജിനു ശേഷം സ്റ്റിമുലസ് പാക്കേജിന്റെ ഉപോല്പന്നമായ പണപ്പെരുപ്പവും , പണപ്പെരുപ്പത്തിന്റെ ഉപോൽപന്നമായ അമേരിക്കൻ ബോണ്ട് യീൽഡ് വർധയുമാണ് ലോക വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്. 1.70 %ൽ എത്തി നിൽക്കുന്ന ബോണ്ട് യീൽഡിന്റെ ഓരോ ബേസിസ് പോയിന്റ്  മുന്നേറ്റവും അമേരിക്കൻ  വിപണിയിൽ നിന്നും മൂലധനം ബോണ്ട് വിപണിയിലേക്കൊഴുക്കുന്നത് വരും ആഴ്ചകളിലും വിപണിക്ക് ഭീഷണിയാണെങ്കിലും ബോണ്ട് യീൽഡിൽ ഇനിയും സാരമായ മുന്നേറ്റത്തേക്കാൾ ചാഞ്ചാട്ടങ്ങൾക്കാണ് സാധ്യതയെന്നത് ലോക വിപണിക്ക് അനുകൂലമാണ്. 

ADVERTISEMENT

അമേരിക്കൻ ഫെഡ് റിസേർവ് അമേരിക്കയുടെ ‘ഇക്കണോമിക് ബൂം’ പ്രവചനം നടത്തിയതും അതിനായി പലിശ നിരക്കു പൂജ്യത്തിനടുത്തു തന്നെ നിലനിർത്താൻ തീരുമാനിച്ചതും തൊഴിൽ മേഖലയിലെ വളർച്ച പ്രതീക്ഷകളും വിപണിയുടെ മുന്നേറ്റത്തിന് കാരണമായപ്പോഴും സ്റ്റിമുല്സ് പ്രക്രിയയുടെ ഉപോൽപന്നമായ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ ഫെഡ് റിസേർവ് വിഭാവനം ചെയ്യാതെ പോയത് വിപണിയുടെ ആശങ്കയാണ്.

ഓഹരികളും സെക്ടറുകളും 

∙ പുതിയ സ്ക്രാപ്പേജ് പോളിസി ഇന്ത്യൻ ഓട്ടോ മേഖലക്ക് അടുത്ത കുതിപ്പു നൽകുമെന്നത് ദീർഘ കാല നിക്ഷേപകർ കണക്കിലെടുക്കണം മാർച്ചിലെ വിൽപന കണക്കുകളും ശേഷം വരുന്ന നാലാം പാദ ഫല പ്രഖ്യാപനങ്ങളും കൂടി മുന്നിൽ കണ്ടു വാഹന ഓഹരികൾ ഈ ആഴ്ചയിൽ തന്നെ മികച്ച വിലകളിൽ സ്വന്തമാക്കാൻ ശ്രദ്ധിക്കുക. മഹിന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, ടിവിഎസ്, ഐഷർ മുതലായ  ഓഹരികൾ പരിഗണിക്കുക.

∙ സി എൽ എസ് എ മഹീന്ദ്രക്ക് 1150 രൂപയാണ് ലക്ഷ്യം കാണുന്നത്.

ADVERTISEMENT

∙ അമേരിക്കൻ ഐടി ഭീമനായ ആക്സഞ്ചറിന്റെ മികച്ച ഫലം ഇന്ത്യൻ കമ്പനികൾക്കും ഒരു മികച്ച അവസാന പാദ റിസൾട്ടിനു സാധ്യത നൽകുന്നത് ഇന്ത്യൻ ഐടി സെക്ടറിന് മുന്നേറ്റം നൽകിയേക്കും. കമ്പനിയുടെ മികച്ച ഓർഡർ ബുക്കും, മികച്ച മാർജിനും അടുത്ത വർഷത്തേക്കുള്ള വളർച്ച സൂചികയിലെ മുന്നേറ്റവും ഇന്ത്യൻ ഐ ടി ഭീമന്മാർക്കും മികച്ച സാധ്യത നൽകുന്നു. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മൈൻഡ് ട്രീ മുതലായ ഓഹരികൾ അടുത്ത തിരുത്തലിൽ പരിഗണിക്കാം. 

∙ കോവിഡ് കാലഘട്ടത്തിന് മുൻപുണ്ടായിരുന്നതിൽ 94%വും റീറ്റെയ്ൽ വിൽപന പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു എന്ന റിപ്പോർട്ട് ഇന്ത്യൻ എഫ്എംസിജി സെക്ടറിനെ വീണ്ടും വിപണി മധ്യത്തിലേക്കു കൊണ്ടു വന്നു. ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരിക്കോ, കോൾഗേറ്റ് മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.

∙ ഐടിസിക്കു മോർഗൻ സ്റ്റാൻലി 251 രൂപ ലക്‌ഷ്യം കാണുന്നു. ഐടിസിയുടെ വിഭജന വാർത്തകൾ ഓഹരിയെ കൂടുതൽ ആകർഷകമാക്കുന്നു. കമ്പനിയെ ഹോട്ടൽ, എഫ്എംസിജി & സിഗരറ്റ്, ഇൻഫോടെക് എന്നിങ്ങനെ വിഭജിക്കാനാണ് സാധ്യത.

∙ ഹിന്ദുസ്ഥാൻ യൂണി ലിവറിനു സിറ്റി 2625 രൂപയാണ് ലക്‌ഷ്യം കാണുന്നത്.

∙ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട്  ഇരട്ടിയോളം വില വർധന നേടിക്കൊണ്ട് ഒൻപതു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കു സ്വന്തമാക്കിക്കഴിഞ്ഞ  കോപ്പറിന്റെ മുന്നേറ്റം ഹിൻഡാൽകോ, ഹിന്ദ് കോപ്പർ, വേദാന്ത മുതലായ ഓഹരികൾക്ക് അനുകൂലമാണ്.

∙ രാജ്യാന്തര വിപണിയിൽ സ്വർണ വില 1750 ഡോളറിനടുത്ത് ക്രമപ്പെടുന്നത് സ്വർണ ഓഹരികൾക്ക് അനുകൂലമാണ്. ടൈറ്റാൻ, മുത്തൂറ്റ് ഫൈനാൻസ്, മനപ്പയൂരം മുതലായ ഓഹരികളുടെ വിലകൾ ആകർഷകങ്ങളാണ്.

∙ പൊതുമേഖല പവർ സെക്ടർ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിനു പരിഗണിക്കുക. പിഎഫ്സി, ആർസി, പവർ ഗ്രിഡ്, എൻടിപിസി എന്നിവ മുന്നേറ്റം നേടും.

∙ ഭാരതി എയർറ്റെലിന് മോർഗൻ സ്റ്റാൻലി വീണ്ടും 760 രൂപ ലക്ഷ്യം പ്രഖ്യാപിച്ചത് ഓഹരിയിൽ വാങ്ങലിന് കാരണമാകുന്നത് ശ്രദ്ധിക്കുക. കമ്പനി കൂടുതൽ നിക്ഷേപം നടത്തുന്നത് ഓഹരിക്കനുകൂലമാണ്. ജനുവരിയിൽ എയർടെൽ 58 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടിയപ്പോൾ റിലയൻസും വോഡാഫോണും യഥാക്രമം 19 ലക്ഷവും 17 ലക്ഷവും വരിക്കാരെ സ്വന്തമാക്കിയത് ശ്രദ്ധിക്കുക.

∙ ഇതുവരെ വരിക്കാർ നഷ്ടപ്പെട്ടു കൊണ്ടിരുന്ന വൊഡാഫോണിനു ജനുവരിയിൽ കൂടുതൽ വരിക്കാരെ നേടാനായത് ഓഹരിക്കനുകൂലമാണ്.

∙ ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 49%ൽ നിന്നും 74 % ആയി ഉയർത്തുന്ന ഇൻഷുറൻസ് അമെൻമെന്റ് ബിൽ 2021 രാജ്യസഭാ കടന്നത് ഇൻഷുറൻസ്നഓഹരികൾക്ക്നഅനുകൂലമാണ്. എസ്ബിഐ ലൈഫ്, എച്ഡിഎഫ്സി ലൈഫ് മുതലായ ഓഹരികൾ അതി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക. എസ്ബിഐ ലൈഫിന് സിറ്റി 1200 രൂപയാണ് ലക്‌ഷ്യം കാണുന്നത്.

∙ ക്രൂഡ് വില വീണത് ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കും സിമന്റ്, പെയിന്റ്, എയർ ലൈൻ കമ്പനികൾക്കും അനുകൂലമാണ്. ഏഷ്യൻ പെയിന്റ്സ്, ബർഗർ പെയിന്റ്സ്, അൾട്രാ ടെക് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ ബിപിസിഎൽ അധിക ലാഭവിഹിതം പ്രഖ്യാപിക്കാതെ പോയതു വിപണിയിൽ ഓഹരിക്കു തിരുത്തൽ നൽകി കഴിഞ്ഞത് ഓഹരിയെ ആകർഷകമാക്കുന്നു ഓഹരി ഈ നിരക്കിൽ നിക്ഷേപത്തിന് പരിഗണിക്കാം. സിറ്റി ബിപിസിഎലിന് 585 രൂപയാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്. ഐഒസിയും ഈ നിരക്കിൽ ആകർഷകമാണ്.

∙ ബജാജ് ഓട്ടോയ്ക്ക് ജെപി മോർഗനും നോമുറയും 4400 രൂപ ലക്‌ഷ്യം ഉറപ്പിക്കുന്നു. കമ്പനിയുടെ പുതിയ ഡിവിഡന്റ്  പോളിസി ഓഹരിക്ക് അനുകൂലമാണ്.

മുംബൈ,പുണെ, ബാംഗ്ലൂർ  എന്നിവിടങ്ങളിലെ പ്രോപ്പർട്ടി വില മുന്നേറുന്നത് റിയൽറ്റി ഓഹരികൾക്ക് അനുകൂലമാണ്. ഒബ്‌റോയ്  റിയൽറ്റി , ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ് , ഫീനിക്സ് മിൽസ് , ശോഭ , പുറവങ്കര മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ പ്രെസ്റ്റീജിന് സിഎൽഎസ്എ 360 രൂപ ലക്‌ഷ്യം ഉറപ്പിച്ചത് ഓഹരിക്ക് മുന്നേറ്റ സാധ്യത നൽകുന്നു. 

∙ ന്യൂക്ലിയർ പവർ കോർപറേഷന്റെ 10800 കോടി രൂപയുടെ പുതിയ പ്രൊജക്‌റ്റിന്റെ ഏറ്റവും മികച്ച ബിഡ്‌ഡർ ആയത് ഭെൽ ഓഹരിക്കനുകൂലമാണ്. ഓഹരി ഓഹരി വിൽപനയുടെ പശ്ചാത്തലത്തിൽ വളരെ ആകർഷകമാണ്. 

∙ റിലയൻസിന് ജെഫെറീസ് 2600 രൂപ ലക്‌ഷ്യം കാണുന്നത്  ശ്രദ്ധിക്കുക.

ഐപിഓ

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റെസ്റോറന്റ് ശ്രംഖലയായ ബാർബെക്യു നേഷന്റെ ഐപിഓ 24ന് ആരംഭിച്ച് 26ന് അവസാനിക്കുന്നു. കമ്പനിയുടെ മികച്ച സാമ്പത്തിക ഭദ്രതയും, ട്രാക്ക് റെക്കോർഡും ഓഹരിയെ ആകർഷകമാക്കുന്നു 73 സിറ്റികളിലായി 138 റെസ്റ്റോറന്റുകളുള്ള കമ്പനി വിദേശരാജ്യങ്ങളിലും  ശാഖകൾ ആരംഭിച്ചു തുടങ്ങി. പ്രൈസ് ബാൻഡ് 498-500. 

ക്രൂഡിലെ കിതപ്പ്

2021ൽ ചൈന 8.4%വും അമേരിക്ക 6.5% വും യൂറോപ്പ് 3.8%വും ഇന്ത്യ 12% വും വളർച്ച  ലക്ഷ്യമിടുമ്പോൾ എണ്ണക്കൊപ്പം മറ്റ് ബേസ് മെറ്റലുകളിലും ഒരു ‘സൂപ്പർ സൈക്കിൾ’ തന്നെ വിപണി പ്രതീക്ഷിക്കുന്നു. പൂജ്യത്തിനടുത്ത് നിന്നു രണ്ടു വർഷം മുൻപത്തെ നിരക്ക് തിരിച്ചു പിടിച്ച, മുൻ വർഷത്തിൽ നിന്നു 110% വളർച്ച നേടിയ എണ്ണ വില, ഉൽപാദന നിയന്ത്രണത്തിന്റെ പിൻബലത്തിൽ ഇനിയും ബഹു ദൂരം മുന്നേറ്റം പ്രതീക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ നടന്ന  ക്രൂഡിലെ ഒപെക് നിയന്ത്രിത തൽക്കാലം അവസാനിച്ചു എന്നും വിപണി കരുതുന്നു

buddingportfolios@gmail.com

whatsapp : +91 8606666722

English Summary: Invest in Indian market, market analysis This Week