വാക്സീൻ സ്വീകരിക്കുന്നതു കൊണ്ടു കുഴപ്പമില്ലെന്നു വ്യക്തമായി പറയുമ്പോഴും ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടാകില്ലെന്നു തീർത്തുംപറയാൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി തയാറല്ലLatest Updates About Covishield Vaccine, Vaccination Among Kids, Covishield Vaccine, Corona Virus, Covid Vaccine, Manorama News, Manorama Online.

വാക്സീൻ സ്വീകരിക്കുന്നതു കൊണ്ടു കുഴപ്പമില്ലെന്നു വ്യക്തമായി പറയുമ്പോഴും ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടാകില്ലെന്നു തീർത്തുംപറയാൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി തയാറല്ലLatest Updates About Covishield Vaccine, Vaccination Among Kids, Covishield Vaccine, Corona Virus, Covid Vaccine, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്സീൻ സ്വീകരിക്കുന്നതു കൊണ്ടു കുഴപ്പമില്ലെന്നു വ്യക്തമായി പറയുമ്പോഴും ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടാകില്ലെന്നു തീർത്തുംപറയാൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി തയാറല്ലLatest Updates About Covishield Vaccine, Vaccination Among Kids, Covishield Vaccine, Corona Virus, Covid Vaccine, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക വിധി വന്നിരിക്കുന്നു; ഓക്സ്ഫഡ് വികസിപ്പിച്ച വാക്സീൻ ഉപയോഗം തുടരാം. ലഭ്യമായ ഏറ്റവും പുതിയ പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും (ഇഎംഐ) യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുമാണ് ഇക്കാര്യത്തിൽ തീർപ്പു കൽപിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടും വൈകാതെ ലഭ്യമാകും.

ഓക്സ്ഫഡ് വികസിപ്പിച്ച് അസ്ട്രാസെനക വിതരണം ചെയ്യുന്ന വാക്സീൻ ലോകത്താകെ 71 രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ചുയർന്ന ആരോപണങ്ങളും ആശങ്കകളും ഇന്ത്യയെ സംബന്ധിച്ചും പ്രധാനമാണ്. അതിനു കാരണം, പേരിൽ മാറ്റമുണ്ടെങ്കിലും ഇന്ത്യ ഉപയോഗിക്കുന്നതും ഓക്സ്ഫഡ് വികസിപ്പിച്ച അതേ വാക്സീനാണ്. ഇന്ത്യയിൽ ഇത് ഉൽപാദിപ്പിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിലാണ് ലഭ്യമാക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ആരോഗ്യവിദഗ്ധർക്കിടയിലും ആശയക്കുഴപ്പം തുടരുന്ന ഓക്സ്ഫഡ് വാക്സീനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ.

ADVERTISEMENT

എന്തുകൊണ്ട് ചർച്ച?

ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങി 13 പ്രധാന യൂറോപ്യൻ രാജ്യങ്ങൾ പെട്ടെന്ന് അസ്ട്രാസെനക വാക്സീൻ ഉപയോഗം നിർത്തിവച്ചതാണ് അടിസ്ഥാന പ്രശ്നം. വാക്സീൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതായിരുന്നു കാരണമായി പറഞ്ഞത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, യുകെയിലും യൂറോപ്പിലുമായി വാക്സീൻ സ്വീകരിച്ചതിൽ നാൽപതോളം പേരിലാണ് രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ഥിരീകരിക്കപ്പെട്ടത്.

എന്തായിരുന്നു പ്രശ്നം?

വാക്സീനെടുത്ത ആകെയാളുകളുടെ താരതമ്യത്തിൽ നേരിയ തോതിൽ മാത്രമെങ്കിലും രണ്ടുതരം പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഒന്ന്, യുകെയിലും യൂറോപ്പിലും ചിലരിൽ സെറിബ്രൽ സൈനസ് വെയിൻ ത്രോംബോസിസ്(സിഎസ്‍വിടി) കണ്ടെത്തിയത്. തലച്ചോറിലെ പ്രധാന ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. മറ്റൊന്ന്, ശരീരത്തിൽ സാധാരണ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളിലെ അസാധാരണ മാറ്റങ്ങൾകൊണ്ട് രക്തധമനികളിൽ രക്തക്കട്ടകൾ രൂപപ്പെടുകയും രക്തചംക്രമണത്തെതന്നെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥ. രണ്ടും ജീവൻ തന്നെ അപകടത്തിലാക്കാം. ഈ രണ്ടു വിഭാഗത്തിലുമായി 25 കേസുകൾ പരിശോധനയ്ക്കു വിധേയമാക്കിയെന്നാണു യൂറോപ്യൻ മെഡിസിൻസ് ഏജൻസി സ്ഥിരീകരിക്കുന്നത്.

ADVERTISEMENT

വാക്സീനും രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധമുണ്ടോ ?

വാക്സീൻ സ്വീകരിക്കുന്നതു കൊണ്ടു കുഴപ്പമില്ലെന്നു വ്യക്തമായി പറയുമ്പോഴും ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടാകില്ലെന്നു തീർത്തുംപറയാൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി തയാറല്ല. വളരെ വിരളമായി ഇത്തരം പ്രശ്നങ്ങളുണ്ടായേക്കാം. ഓക്സ്ഫഡ് വാക്സീൻ സ്വീകരിക്കുന്നതു വഴി കോവിഡ് ബാധ രൂക്ഷമാകുന്നതു 80% വരെ കുറയ്ക്കാമെന്നതും മരണമൊഴിവാക്കാൻ കഴിയുമെന്നുമുള്ള ട്രയൽ ഡേറ്റ പരിഗണിക്കുമ്പോൾ ഈ പ്രശ്നം ഗൗരവമുള്ളതല്ലെന്നാണ് ഏജൻസിയുടെ വാദം. 2 കോടിയോളം ആളുകൾക്ക് വാക്സീനെടുത്തതിൽ 50ൽ താഴെയാളുകളിലാണ് ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതു വാക്സീൻ മൂലമാകണമെന്നു സ്ഥിരീകരിക്കാൻ തെളിവില്ല. മറ്റു കാരണങ്ങൾ കൊണ്ടും വരാം. കൊറോണ വൈറസ് ബാധ തന്നെ രക്തം കട്ടപിടിക്കുന്നതിനു കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയിൽനിന്നെത്തിയ കോവിഷീൽഡ് വാക്സീൻ ഉപയോഗിച്ചുള്ള യുക്രെയ്നിലെ കോവിഡ് വാക്സിനേഷൻ ക്യാംപിൽനിന്ന് (Photo: Sergei SUPINSKY / AFP)

അസ്‌ട്രാസെനക പറയുന്നത്...

രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു വാക്സീൻ കാരണമാകുന്നുവെന്ന പരാതിക്ക് അടിസ്ഥാനമായ തെളിവില്ലെന്ന നിലപാടാണ് ഉൽപാദകരായ അസ്ട്രാസെനകയ്ക്ക്. യൂറോപ്പിലും യുകെയിലുമായി 1.7 കോടിയാളുകൾക്കു വാക്സീൻ നൽകിയതിൽ 37 പേർക്കാണു പ്രശ്നം റിപ്പോർട്ട് ചെയ്തത്. സാധാരണ ജനസംഖ്യയിൽ ഉണ്ടാകുന്നതിനെക്കാൾ കുറവാണ് ഇതെന്ന വാദമാണ് കമ്പനി നൽകുന്നത്.

ADVERTISEMENT

വരുന്ന മാറ്റം

രക്തം കട്ടപിടിക്കുന്നതുൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു പൂർണമായും സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നേരിയ റിസ്ക് സാധ്യതകളുണ്ടെന്ന കാര്യം വാക്സീൻ പാക്കേജിങ്ങിൽ തന്നെ രേഖപ്പെടുത്താൻ തീരുമാനമുണ്ട്. വാക്സീനെടുക്കുന്നതിനെ തുടർന്നുണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളുടെ വിദൂര സാധ്യതകൾ പോലും ആരോഗ്യപ്രവർത്തകരെയും വാക്സീൻ സ്വീകരിക്കുന്നവരെയും ബോധ്യപ്പെടുത്തും. യൂറോപ്യൻ മെഡിസിൻസ് ഏജൻസി വിശദീകരണം നൽകിയതോടെ ജർമനി ഉൾപ്പെടെ കുത്തിവയ്പ് പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ചില രാജ്യങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

യുഎസിൽനിന്നുള്ള ദൃശ്യം (Photo: Joseph Prezioso / AFP)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാക്സീൻ സ്വീകരിച്ചതിനു പിന്നാലെയുണ്ടാകുന്ന തലവേദന തുടർച്ചയായി 4 ദിവസത്തോളം നീണ്ടു നിൽക്കുന്നുണ്ടെങ്കിൽ ഗൗരവത്തോടെ കാണുകയും ഡോക്ടറെ സമീപിക്കുകയും വേണം. കുത്തിവയ്പ്പെടുത്ത ശേഷം, ശക്തമായ തലവേദനയുണ്ടാകുന്നതും കാഴ്ച മങ്ങുന്നതും ഡോക്ടറെ കാണേണ്ട പ്രശ്നങ്ങളാണ്. ശ്വാസം കിട്ടാത്ത അവസ്ഥ, നെഞ്ചിലും വയറിലും വേദനയുണ്ടാകുക, കൈകാലുകളിൽ നീരുവയ്ക്കുക, അ‌ടിക്കടിയുണ്ടാകുന്ന രക്തസ്രാവം, തൊലിക്കടിയിൽ അവിടവിടായി രക്തപ്പാടുകൾ തുടങ്ങിയവയുടെ കാര്യത്തിലും വാക്സീനെടുക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് ആശങ്കയില്ല

കോവിഷീൽഡ് എന്ന പേരിൽ രാജ്യത്തു വിതരണം ചെയ്യുന്ന ഓക്സ്ഫഡ് വാക്സീന്റെ കാര്യത്തിൽ ആശങ്കയുടെ യാതൊരു അടയാളവുമില്ലെന്നാണ് ഇന്ത്യയുടെ വാദം. ഇപ്പോഴത്തേതിൽനിന്നും കൂടുതൽ ശക്തമായി വാക്സീന്റെ വിതരണ പരിപാടികൾ രാജ്യത്തു തുടരുമെന്നും ഇന്ത്യയുടെ വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷനും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ വാക്സീനെടുത്തവരിൽ റിപ്പോർട്ട് ചെയ്ത വിപരീത ഫലങ്ങൾ പരിശോധിക്കുന്നുണ്ടെന്നും നിലവിൽ ആശങ്ക നൽകുന്ന പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളിൽ പരിശോധന തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്.

ബെൽഗ്രേഡിൽ അസ്‌ട്രാസെനക വാക്സീനെടുത്ത ശേഷം പുറത്തുവരുന്ന യുവാവ് (Photo: Andrej ISAKOVIC / AFP)

അമ്മ വാക്സീനെടുത്താൽ...

ഗർഭിണിയായിരിക്കെ അമ്മ കോവിഡ് വാക്സീനെടുത്താൽ ജനിക്കുന്ന കുഞ്ഞിനു പ്രതിരോധശേഷിയുണ്ടാകുമോ? യുഎസിലെ ഫ്ലോറിഡയിൽ പിറന്ന നവജാത ശിശുവിന്റെ ശരീരത്തിൽ കോവിഡ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് ഈ ചർച്ച ശക്തമായത്. ആരോഗ്യ പ്രവർത്തകയായ അമ്മ പ്രസവത്തിനു മൂന്നാഴ്ച മുൻപ് മൊഡേണ വാക്സീൻ എടുത്തിരുന്നു. വാക്സീൻ എടുക്കുന്ന സമയത്ത് അമ്മ 36 ആഴ്ച ഗർഭിണിയായിരുന്നു. ജനുവരിയിൽ പൂർണ ആരോഗ്യവതിയായ പെൺകുഞ്ഞ് പിറന്നു. പൊക്കിൾ കൊടിയിലെ രക്തത്തിൽ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടായിരുന്നു.

കോവിഡ് രോഗബാധയുണ്ടായ അമ്മമാർക്കു പിറന്ന നവജാത ശിശുക്കളിൽ ആന്റിബോഡി കണ്ടെത്തിയ സംഭവങ്ങൾ നേരത്തേയുമുണ്ടായിട്ടുണ്ട്. പക്ഷേ, അമ്മയ്ക്കു കോവിഡ് വാക്സീൻ എടുത്തതു വഴി ലഭിച്ച ആന്റിബോഡി നവജാത ശിശുവിലേക്ക് കൈമാറിയതായി കണ്ടെത്തിയ ആദ്യത്തെ കേസാണിതെന്നു പഠനത്തിനു നേതൃത്വം നൽകിയ ശിശുരോഗ വിദഗ്ധരായ ഡോ. പോൾ ഗിൽബർട്ടും ‍ഡോ. ചാഡ് റഡ്നിക്കും പറയുന്നു. ഈ ആന്റിബോഡിക്ക് എത്ര കാലം കുഞ്ഞിനെ കോവിഡിൽ നിന്നു സംരക്ഷിച്ചു നിർത്താൻ കഴിയുമെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ചു കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

സെർബിയയിലെ കോവിഡ് വാക്സിനേഷഷൻ ക്യാംപിൽ നിന്ന് (File Photo: Andrej ISAKOVIC / AFP)

വാക്സിനേഷനിലൂടെ ലഭിക്കുന്ന ആന്റിബോഡി ഒരാൾക്ക് എത്രകാലം കോവിഡിൽ നിന്നു സംരക്ഷണം നൽകുമെന്നതു സംബന്ധിച്ച് ഇപ്പോഴും പൂർണ വ്യക്തതയില്ല. പക്ഷേ, കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഏറെ നിർണായകമാണ് ഈ പഠനമെന്നു ഡോ. ചാഡ് റഡ്നിക് പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന പ്രതിരോധ ശേഷി എത്രകാലം കുഞ്ഞിന്റെ ശരീരത്തിൽ നിലനിൽക്കുമെന്ന് അറിയാൻ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശരീരത്തിലെ പ്രതിരോധം എത്രത്തോളമുണ്ട്, പ്രതിരോധം ലഭിക്കാൻ കുഞ്ഞിന് എത്രത്തോളം ആന്റിബോഡി വേണം തുടങ്ങിയ കാര്യങ്ങളിലും കൂടുതൽ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു.

അമ്മമാരിൽനിന്നു കുഞ്ഞിലേക്ക്

അമ്മയിൽനിന്ന് ഒട്ടേറെ ആന്റിബോഡികൾ നവജാത ശിശുവിന്റെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഗർഭകാലത്തിന്റെ അവസാന മൂന്നു മാസം പ്ലാസെന്റ വഴിയാണ് അമ്മയുടെ ശരീരത്തിൽനിന്ന് ആന്റിബോഡികൾ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നത്. ഇവയിൽ ഭൂരിഭാഗവും ഐജിജി ആന്റിബോഡികളാണ്. നവജാത ശിശുക്കളെ ആദ്യത്തെ ആറു മാസക്കാലം രോഗങ്ങൾ വരാതെ സംരക്ഷിക്കുന്നതിൽ ഈ ആന്റിബോഡികൾ ഏറെ പ്രധാനപ്പെട്ടതുമാണ്. അമ്മമാരിൽ നിന്ന് ആന്റിബോഡികൾ പ്ലാസെന്റ വഴി കുഞ്ഞിന്റെ ശരീരത്തിൽ എത്തുമെന്നുള്ളതു പുതുമയുള്ള കാര്യമല്ലെന്ന് ഐഎംഎ കൊച്ചി മുൻ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറയുന്നു. 

ഇറ്റലിയിൽനിന്നുള്ള ദൃശ്യം (Photo: Marco Bertorello / AFP)

നവജാത ശിശുക്കൾ പുറംലോകവുമായി വളരെ മെല്ലെയാണ് ഇടപഴകുന്നത്. അതുവരെ കു‍ഞ്ഞിനു പ്രതിരോധ ശേഷി നൽകുന്നത് അമ്മയിൽനിന്നു ലഭിക്കുന്ന ആന്റിബോഡി വഴിയാണ്. പ്ലാസെന്റ വഴി ലഭിക്കുന്നതു പോലെത്തന്നെ മുലപ്പാലിലൂടെയും കുഞ്ഞിനു ധാരാളം ആന്റിബോഡികൾ ലഭിക്കുന്നുണ്ട്. കോവിഡ് 19 ബാധിച്ചുള്ള കുഞ്ഞുങ്ങളിലെ മരണ നിരക്ക് വളരെ കുറവാണ്. ഏകദേശം അൻപതിനായിരത്തിൽ ഒന്ന് എന്ന തോതിൽ മാത്രം. അതുകൊണ്ടുതന്നെ കുഞ്ഞിന് കോവിഡ് ആന്റിബോഡി ലഭിക്കാനായി ഗർഭകാലത്ത് അമ്മയ്ക്കു വാക്സിനേഷൻ ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ല. വാക്സിനേഷൻ ഗർഭിണികളുടെ ആരോഗ്യത്തെയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്നു പറയാനാവില്ല– ഡോ. രാജീവ് ജയദേവൻ പറഞ്ഞു.

പഠനങ്ങൾ ആവശ്യം

ഗർഭിണികൾക്കു കോവിഡ് വാക്സീൻ നൽകുന്ന കാര്യത്തിൽ ഒട്ടേറെ പഠനങ്ങൾ ആവശ്യമാണെന്നു ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരള ഘടകം പ്രസിഡന്റ് ഡോ. എം. നാരായണൻ പറഞ്ഞു. ഗർഭസ്ഥ ശിശുവിനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താൽ ചിക്കൻപോക്സ്, മീസിൽസ് വാക്സീൻ ഗർഭിണികൾക്കു നൽകാറില്ല. വ്യത്യസ്തമായ രീതിയിൽ വികസിപ്പിച്ച ഒട്ടേറെ കോവിഡ് വാക്സീനുകൾ ഇപ്പോഴുണ്ട്. ഇത് ഗർഭിണികൾക്കു നൽകുന്നതിനു മുൻപ് അവരുടെ ഗർഭ കാലത്തെയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കുമെന്നു വിശദമായി പഠിക്കേണ്ടതുണ്ടെന്നും ഡോ. നാരായണൻ പറഞ്ഞു.

ഫ്രാന്‍സിലെ ഫൈസര്‍ വാക്സിനേഷൻ ക്യാംപിൽനിന്നുള്ള കാഴ്ച (Photo: Sylvain THOMAS / AFP)

കുട്ടികളിലെ കോവിഡ്

സാധാരണഗതിയിൽ കോവിഡ് ബാധിച്ചാൽ അത് ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയാണു തകരാറിലാക്കുന്നത്. എന്നാൽ, കുട്ടികളിൽ ഇതു ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നില്ല. കുട്ടികളിലെ ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രത്യേകതകൾ കൊണ്ടാണത്. അതുകൊണ്ടു തന്നെയാണു കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുട്ടികൾ കുറഞ്ഞിരിക്കുന്നത്. എന്നാൽ, കോവിഡ് മാറിയതിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളിൽ കണ്ടുവരുന്നുണ്ട്. 

പ്രതിരോധ ശേഷിതന്നെ ശരീരത്തെ ആക്രമിക്കുകയും (ഓട്ടോ ഇമ്യൂൺ റിയാക്‌ഷൻ) മൾട്ടിപ്പിൾ ഇൻഫ്ലമേറ്ററി സിൻഡ്രോം എന്ന രോഗാവസ്ഥയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിൽ അൻപതിലേറെ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ ഈ പ്രതിസന്ധിയെ കൂടി അതിജീവിക്കാൻ വാക്സീനിലൂടെ കഴിയണം. വാക്സീന്റെ അത്തരം ശേഷികൾ കൂടുതൽ പഠനത്തിലൂടെ മാത്രമേ മനസ്സിലാക്കാനാകൂ. രോഗാവസ്ഥ നേരത്തേതന്നെ കണ്ടെത്താനും തീവ്രപരിചരണം നൽകാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. അതുവഴി മരണനിരക്ക് കുറയ്ക്കാനും സാധിക്കും. 

സ്പെയിനിലെ വാക്സിനേഷൻ ക്യാംപിൽനിന്ന് (Photo: MIGUEL RIOPA / AFP)

വാക്സീൻ നൽകുന്ന പ്രതിരോധ ശേഷി

ലോകത്ത് ഇപ്പോൾ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വാക്സീൻ നൽകിത്തുടങ്ങിയിട്ടില്ല. ഇന്ത്യയിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകുന്നില്ല. വാക്സീൻ നൽകുന്ന പ്രതിരോധ ശേഷി എത്രകാലത്തേക്കു നിലനിൽക്കുമെന്നതു സംബന്ധിച്ച വ്യക്തമായ രൂപം ഇപ്പോഴും ശാസ്ത്ര സമൂഹത്തിനു ലഭ്യമായിട്ടില്ല. അതേ കുറിച്ചു കൂടുതൽ പഠനങ്ങൾ നടക്കണം. കുട്ടികൾക്കു നൽകുന്ന ചിക്കൻപോക്സ്, ഹെപ്പറ്റൈറ്റിസ് വാക്സീനുകൾ ജീവിത കാലം മുഴുവൻ പ്രതിരോധ ശേഷി നൽകുന്നതാണ്. എന്നാൽ, യുഎസിൽ ഫ്ലൂവിനുള്ള വാക്സീൻ നൽകാറുണ്ട്. അത് എല്ലാ വർഷവുമെടുക്കണം. കാരണം, ആ വാക്സീൻ വഴിയുള്ള പ്രതിരോധ ശേഷി  ഒരു വർഷത്തേക്കു മാത്രമേ ലഭിക്കൂ. അതു തന്നെയാണു കോവിഡ് വാക്സീന്റെ കാര്യവും. 

കോവിഡ് വാക്സീന്റെ പ്രതിരോധം എത്ര കാലം നിലനിൽക്കുമെന്നതു സംബന്ധിച്ചു വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. അത് ജീവിത കാലം മുഴുവൻ നിലനിൽക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വാക്സീൻ നൽകുന്നതു സംബന്ധിച്ചു കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ കൂടിയേ തീരൂ. നിർഭാഗ്യവശാൽ ആന്റിബോഡി സംബന്ധിച്ച പഠനങ്ങൾ കൂടുതലായി ഇന്ത്യയിൽ നടക്കുന്നില്ല– ഡോ. എം. നാരായണൻ പറഞ്ഞു.

English Summary: Latest Updates About Covishield Vaccine and Vaccination Among Kids

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT