ശൂരനാട് രാജശേഖരന്‍ ചെയർമാനായി കോണ്‍ഗ്രസ് ഇലക്ഷന്‍ മാനേജ്മെന്റ് കമ്മിറ്റി
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സംസ്ഥാനതല ദൈനംദിന വിലയിരുത്തലും ഏകോപനവും നടത്താൻ ശൂരനാട് രാജശേഖരന്‍ ചെയര്‍മാനായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. | Sooranad Rajasekharan | Manorama News

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സംസ്ഥാനതല ദൈനംദിന വിലയിരുത്തലും ഏകോപനവും നടത്താൻ ശൂരനാട് രാജശേഖരന്‍ ചെയര്‍മാനായ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ യോഗത്തിലുണ്ടായ ധാരണപ്രകാരമാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ മാനേജ്മെന്റ് കമ്മിറ്റിയും കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമും കെപിസിസി ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു സമിതിയുടെ തൊട്ടുതാഴെയുള്ള സമിതിയാണിത്.
മുന്‍ മന്ത്രി പന്തളം സുധാകരന്‍, ജയ്‌സണ്‍ ജോസഫ്, ഡിജിറ്റല്‍ മീഡിയാസെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി, ജ്യോതി വിജയകുമാര്‍, ജോണ്‍ സാമുവല്‍, ബിസി ഉണ്ണിത്താന്‍ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.
English Summary: Congress election management committee