ബെയ്ജിങ്ങ്∙ 2018 ഡിസംബറിൽ രാജ്യദ്രോഹകുറ്റം ചുമത്തി ചൈനയിൽ അറസ്റ്റിലായ കാനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കല്‍ കോവ്‌റിഗിന്റെ വിചാരണ നടപടികളുമായി ചൈന. നിയമപരമായ അവകാശങ്ങളെല്ലാം ചൈന നിഷേധിക്കുന്നുവെന്ന് കാനഡ ശക്തമായി | China | Canada | Manorama News

ബെയ്ജിങ്ങ്∙ 2018 ഡിസംബറിൽ രാജ്യദ്രോഹകുറ്റം ചുമത്തി ചൈനയിൽ അറസ്റ്റിലായ കാനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കല്‍ കോവ്‌റിഗിന്റെ വിചാരണ നടപടികളുമായി ചൈന. നിയമപരമായ അവകാശങ്ങളെല്ലാം ചൈന നിഷേധിക്കുന്നുവെന്ന് കാനഡ ശക്തമായി | China | Canada | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ്ങ്∙ 2018 ഡിസംബറിൽ രാജ്യദ്രോഹകുറ്റം ചുമത്തി ചൈനയിൽ അറസ്റ്റിലായ കാനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കല്‍ കോവ്‌റിഗിന്റെ വിചാരണ നടപടികളുമായി ചൈന. നിയമപരമായ അവകാശങ്ങളെല്ലാം ചൈന നിഷേധിക്കുന്നുവെന്ന് കാനഡ ശക്തമായി | China | Canada | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ്ങ്∙ 2018 ഡിസംബറിൽ രാജ്യദ്രോഹകുറ്റം ചുമത്തി ചൈനയിൽ അറസ്റ്റിലായ കാനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കല്‍ കോവ്‌റിഗിന്റെ വിചാരണ നടപടികളുമായി ചൈന. നിയമപരമായ അവകാശങ്ങളെല്ലാം ചൈന നിഷേധിക്കുന്നുവെന്ന് കാനഡ ശക്തമായി പ്രതിഷേധം ഉയർത്തുന്നതിനിടെ നയതന്ത്ര പ്രതിനിധികളെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്ന് മൈക്കല്‍ കോവ്‌റിഗിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

കാനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കല്‍ കോവ്‌റിഗ്, ബിസിനസുകാരനും ഉത്തര കൊറിയയിലേക്കു യാത്ര സംഘടിപ്പിക്കുന്നയാളുമായ മൈക്കിൾ സ്‌പേവര്‍ എന്നിവരാണ് ചൈനയിൽ വിചാരണ നടപടികൾ നേരിടുന്നത്. ചൈന ബോധപൂർവ്വം തങ്ങളുടെ പൗരൻമാർക്ക് നയതന്ത്ര സഹായം നിഷേധിക്കുന്നതായി കനേഡിയൻ നയതന്ത്രജ്ഞൻ ജിം നിക്കേൽ ആരോപിച്ചു. ബെയ്ജിങ്ങിലുള്ള കാനേഡിയൻ എംബസിയുടെ ഡെപ്യൂട്ടി ചീഫാണ് ജിം നിക്കേൽ. വിചാരണകോടതിയിലേക്കു പ്രവേശിക്കാനുള്ള നയതന്ത്ര പ്രതിനിധികളുടെയും മാധ്യമപ്രവർത്തകരുടെയും നീക്കം പൊലീസ് തടഞ്ഞതിനു ശേഷമാണ് ആരോപണവുമായി ജിം നിക്കേൽ രംഗത്തെത്തിയത്. 

ADVERTISEMENT

കാനഡയിലെ വാന്‍കൂവറില്‍ യുഎസിലെ കുറ്റത്തിന് വാവെയ് എക്‌സിക്യൂട്ടീവ് മെങ് വാന്‍ചൗവിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തുണ്ടായിരുന്ന മൈക്കല്‍ കോവ്‌റിഗിനെയും മൈക്കിൾ സ്‌പേവറെയും രാജ്യദ്രോഹകുറ്റം ചുമത്തി ചൈന തടവിലാക്കിയത്.

ബിസിനസ് വീസയിൽ രാജ്യത്ത് എത്തിയ കോവ്‌റിഗ് നയതന്ത്ര രഹസ്യങ്ങൾ ചോർത്തിയന്നാണ് ചൈനയുടെ ആരോപണം. മൈക്കിൾ സ്‌പേവറിന്റെ വിചാരണ നടപടികൾ കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയാക്കിയിരുന്നു. മൈക്കിൾ സ്‌പേവർ കുറ്റക്കാരനാണെന്നു വിധിച്ച വിചാരണ കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റി വച്ചു. 

ADVERTISEMENT

അജ്ഞാത സ്ഥലത്ത് താമസിപ്പിച്ചിരിക്കുന്ന കോവ്‌റിഗിനെ ദിവസവും മൂന്നു നേരം ചോദ്യം ചെയ്യുന്നതായും രാത്രിയിൽ ഉറങ്ങുന്ന സമയത്തു പോലും മുറിയിലെ വെളിച്ചമണക്കാന്‍ അനുവദിക്കില്ലെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. വാവെയ് എക്‌സിക്യൂട്ടീവ് മെങ് വാന്‍ചൗവിനെ അറസ്റ്റിനു പ്രതികാരമായിട്ടാണ് കാനേഡിയൻ പൗരൻമാരെ ചൈന അറസ്റ്റ് ചെയ്തതെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം.

ഇറാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായി വാവെയ്ക്ക് കുറ്റകരമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന ആരോപണത്തെ തുടർന്ന് 2018 ഡിസംബർ ഒന്നിനാണ് മെങ് വാൻചൗവിനെ വാൻകൂവർ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. യുഎസ് ഭരണകൂടത്തിന്റെ വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു മെങ് വാൻചൗവിനെ പിടികൂടിയത്. മെങ് ചൗവിന്റെ അറസ്റ്റിനു പിന്നാലെ 2018 ഡിസംബർ 17 ന് മൈക്കൽ കോവ്‌റിഗിനെയും സ്‌പേവറെയും ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തു. 

ബെയ്ജിങ്ങിലുള്ള കാനേഡിയൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ജിം നിക്കേൽ (വലത്ത് നിന്ന് രണ്ടാമത്തെ ആൾ‌) വിചാരണക്കോടതിക്കു മുൻപിൽ കാത്തുനിൽക്കുന്നു∙ (Photo by NICOLAS ASFOURI / AFP)
ADVERTISEMENT

മൈക്കല്‍ കോവ്‌റിഗ് ഉൾപ്പെെടയുള്ളവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ യാത്രയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് 2020 ഡിസംബര്‍ 17ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഒരു യാത്രാ മുന്നറിയിപ്പു പുറപെടുവിച്ചിരുന്നു.

പ്രാദേശിക നിയമങ്ങള്‍ ചൈന ഏകപക്ഷീയമായി നടപ്പാക്കുകയാണെന്നും ചൈനയില്‍ എത്തുന്ന പൗരന്മാരെ കൃത്യമായ നിയമനടപടികളില്ലാതെ അനധികൃതമായി തടങ്കലില്‍ വയ്ക്കുക, പുറത്തേക്കു പോകുന്നത് തടയുക (എക്‌സിറ്റ് ബാന്‍), ചൈനീസ് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ നിര്‍ബന്ധിതമായി ഉള്‍പ്പെടുത്തുക എന്നിവ പതിവാണെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. 

ബിസിനസ് തര്‍ക്കങ്ങളില്‍ ചൈനീസ് പൗരന്മാര്‍ക്ക് അനുകൂലമായ തീരുമാനം എടുപ്പിക്കുക, വിദേശ രാജ്യങ്ങളുമായി വിലപേശലിന് അവസരമുണ്ടാക്കുക തുടങ്ങിയവയാണ് ചൈനയുടെ ലക്ഷ്യമെന്നും യുഎസ് ആരോപിച്ചിരുന്നു. 

English Summary: Diplomats denied access during Canadian diplomat Michael Kovrig's trial in China