46,951 പേർക്ക്കൂടി കോവിഡ്: നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന
ന്യൂഡൽഹി ∙ രാജ്യത്തെ ആശങ്കയിലാഴ്ത്തി, കോവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951പേർ കോവിഡ് ബാധിതരായി. 212 പേർ മരിച്ചു.India Sees Biggest Single-Day Surge In Covid Cases, Covid Cases India, Covid, Corona Virus, Corona virus Death In India, Manorama News, Manorama Online,Breaking News.

ന്യൂഡൽഹി ∙ രാജ്യത്തെ ആശങ്കയിലാഴ്ത്തി, കോവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951പേർ കോവിഡ് ബാധിതരായി. 212 പേർ മരിച്ചു. നവംബർ ഏഴിനു ശേഷമുള്ള ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനമാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,16,46,081 ആയി ഉയർന്നു.
1,59,967 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. 11,151,468 പേർ ഇതുവരെ കോവിഡ് മുക്തരായി. 3,34,646 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം. 4,50,65,998 പേർ ഇതിനകം തന്നെ വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു.
അതീവ ജാഗ്രത വേണമെന്നും ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ കേസുകളിൽ 83.14% മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ ഭോപാലിൽ ഇന്നലെ ലോക്ഡൗൺ ഏർപ്പെടുത്തി. ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലും വരുന്ന ഞായറാഴ്ചകളിൽ ലോക്ഡൗൺ ഉണ്ടായിരിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. 3 നഗരങ്ങളിലും ഈ മാസം 31 വരെ സ്കൂളുകളും കോളജുകളും അടച്ചു. ഡൽഹിയിൽ വാക്സീൻ വിതരണം വേഗത്തിലാക്കാൻ നടപടി ആരംഭിച്ചതായി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു.
രാജസ്ഥാനിലെ അജ്മേർ, ജയ്പുർ, ജോധ്പുർ, ഉദയ്പുർ, കോട്ട എന്നിവയടക്കം 8 നഗരങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ കർഫ്യൂ ഏർപ്പെടുത്തി. ആർടി പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്കു മാത്രമേ 25 മുതൽ പ്രവേശനം അനുവദിക്കൂ.
English Summary: India Sees Biggest Single-Day Surge In Covid Cases Since November