നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ പ്രീപോള്‍ സര്‍വേ ഫലം. തൃത്താലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സര്‍വേ. പട്ടാമ്പി മണ്ഡലത്തില്‍ പോരാട്ടചിത്രം തെളിയും മുന്‍പുള്ള | Manorama News Pre poll survey | Palakkad | Manorama News

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ പ്രീപോള്‍ സര്‍വേ ഫലം. തൃത്താലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സര്‍വേ. പട്ടാമ്പി മണ്ഡലത്തില്‍ പോരാട്ടചിത്രം തെളിയും മുന്‍പുള്ള | Manorama News Pre poll survey | Palakkad | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ പ്രീപോള്‍ സര്‍വേ ഫലം. തൃത്താലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സര്‍വേ. പട്ടാമ്പി മണ്ഡലത്തില്‍ പോരാട്ടചിത്രം തെളിയും മുന്‍പുള്ള | Manorama News Pre poll survey | Palakkad | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ പ്രീപോള്‍ സര്‍വേ ഫലം. തൃത്താലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സര്‍വേ. പട്ടാമ്പി മണ്ഡലത്തില്‍ പോരാട്ടചിത്രം തെളിയും മുന്‍പുള്ള സര്‍വേയില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. വലിയ മാര്‍ജിനിലാണ് മുന്നേറ്റം. ഷൊര്‍ണൂരില്‍ പക്ഷേ അട്ടമറി ചിത്രമാണ് തെളിയുന്നത്. സര്‍വേ പ്രകാരം യു ഡി എഫിന് വിജയസാധ്യത പ്രവചിക്കുന്നു. നേരിയ മുന്നേറ്റമാണ് പ്രകടമാകുന്നത്. 

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം എന്ന ചോദ്യത്തോട് തൃത്താല പറഞ്ഞത് ഇങ്ങനെ: 50 ശതമാനം പേര്‍ എൽഡിഎഫിനെ പിന്തുണച്ചു. യുഡിഎഫിനെ പിന്തുണച്ചത് 30 ശതമാനം പേരാണ്. 6 ശതമാനം എന്‍ഡിഎയ്ക്കൊപ്പം. 14 ശതമാനം പേര്‍ മറ്റുകക്ഷികള്‍ എന്ന് വിശ്വസിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് ചോദ്യത്തോട് പട്ടാമ്പി പ്രതികരിച്ചത് ഇങ്ങനെ: സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ സര്‍ക്കാരിന് പങ്കുണ്ടെന്നും ഇത്ര തന്നെ പേര്‍ പങ്കില്ലെന്നും അഭിപ്രായപ്പെട്ടു. 22 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ADVERTISEMENT

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സര്‍വേ പ്രകാരം എല്‍ ഡി എഫിന് വിജയസാധ്യത. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നേറ്റമെന്ന് സര്‍വേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടില്‍ യുഡിഎഫ് മുന്നേറ്റമെന്നും സര്‍വേ. അതും ഭേദപ്പെട്ട മാര്‍ജിനില്‍ ആണ് മുന്നിലുള്ളത്. മണ്ണാര്‍ക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32ശതമാനം പേര്‍ വളരെ മികച്ചതെന്നും 37 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 22 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള  7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം?  എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേര്‍ക്ക് എല്‍ഡിഎഫിനെയാണ് വിശ്വാസം. എന്‍ഡിഎയ്ക്ക്  15 ശതമാനം. 13 ശതമാനം പേര്‍ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല.  

താരമണ്ഡലമായ പാലക്കാട് യുഡിഎഫ് തന്നെ മുന്നില്‍. മലമ്പുഴയിലും പാലക്കാടും കടുത്ത മല്‍സരമെന്ന് സര്‍വേ പറയുന്നു. മലമ്പുഴയില്‍ എല്‍ഡിഎഫിന്  നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു. രണ്ടാമത് യുഡിഎഫ് തന്നെ. എന്‍ഡിഎ മൂന്നാമതെന്നും സര്‍വേ പറയുന്നു. പാലക്കാട്ട് ത്രികോണമല്‍സരത്തില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്നാണ് പ്രവചനം. ജില്ലയില്‍ മിക്കയിടത്തും കടുത്ത മല്‍സരമാണ് പ്രകടമാകുന്നത്. പാലക്കാട്ട് ഷാഫി പറമ്പില്‍ എന്ന സിറ്റിങ് എംഎല്‍എയുടെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് 26 ശതമാനം പേരും മികച്ചതാണെന്ന് 29 ശതമാനം പേരും രേഖപ്പെടുത്തി. ശരാശരി എന്നാണ് 36 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീര്‍ത്തും മോശം എന്ന് 1 ശതമാനം. തരൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് മുന്നിലെന്ന് സര്‍വേ പറയുന്നു. നേരിയ മുന്‍തൂക്കമെന്നാണ് സൂചന. 

ADVERTISEMENT

ഒറ്റപ്പാലത്ത് സര്‍വേ പ്രകാരം എല്‍ ഡി എഫിന് വിജയസാധ്യത. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നേറ്റമെന്ന് സര്‍വേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടില്‍ യുഡിഎഫ് മുന്നേറ്റമെന്നും സര്‍വേ. അതും ഭേദപ്പെട്ട മാര്‍ജിനില്‍ ആണ് മുന്നിലുള്ളത്.  മണ്ണാര്‍ക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32 ശതമാനം പേര്‍ വളരെ മികച്ചതെന്നും 37 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 22 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള  7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം?  എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേര്‍ക്ക് എല്‍ഡിഎഫിനെയാണ് വിശ്വാസം. എന്‍ഡിഎയ്ക്ക്  15 ശതമാനം. 13 ശതമാനം പേര്‍ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല. 

ചിറ്റൂരില്‍ സര്‍േവ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കൃഷ്ണന്‍ കുട്ടിക്ക് വിജയ സാധ്യത.  െനന്‍മാറയില്‍ പക്ഷേ യുഡിഎഫ് ജയിക്കുമെന്ന് സര്‍വേ പറയുന്നു. വോട്ട് ഷെയറില്‍ ഭേദപ്പെട്ട മുന്നേറ്റമാണ് പ്രകടമാകുന്നത്. ആലത്തൂരില്‍ എല്‍ഡിഎഫ് മുന്നിലെന്നും സര്‍വേ. വലിയ മാര്‍ജിനിലാണ് ഇത്. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന് ചിറ്റൂരുകാരോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: 61 ശതമാനം പേര്‍ LDF നെ പിന്തുണച്ചു. UDF നെ പിന്തുണച്ചത് 28 ശതമാനം പേരാണ്. 13 ശതമാനം എന്‍ഡിഎയ്ക്കൊപ്പം. 11 ശതമാനം പേര്‍ മറ്റുകക്ഷികള്‍ എന്ന് വിശ്വസിക്കുന്നു. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തോട് ആലത്തൂരില്‍‌ പ്രതികരണം ഇങ്ങനെ:  31 ശതമാനം പേര്‍ വളരെ മികച്ചതെന്നും 32 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 29ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള  7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത്  1ശതമാനം മാത്രം. പാലക്കാട് സര്‍വേ : യുഡിഎഫ് – 7, എല്‍ഡിഎഫ്–5, എന്‍ഡിഎ–0. പാലക്കാട് വോട്ട് വിഹിതം: എല്‍ഡിഎഫ് - 41.96 %, UDF – 37.75 %,  എന്‍ഡിഎ – 19.71 %, മറ്റുള്ളവര്‍ – 0.57 %. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 4.21 ശതമാനം ലീഡ്.

ADVERTISEMENT

English Summary: Manorama news pre poll survey Palakkad district