യുഡിഎഫ് ആരോപണങ്ങൾ തള്ളി; സുലൈമാന് ഹാജിയുടെ പത്രിക സ്വീകരിച്ചു
മലപ്പുറം∙ കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു. നാമനിർദേശ പത്രികയോടൊപ്പം ചേർത്ത സത്യവാങ്മൂലത്തിൽ ജീവിതപങ്കാളിയുടെ... Kondotty Constituency, UDF, CPM, LDF, Kerala Assembly Elections 2021, Elections2021

മലപ്പുറം∙ കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു. നാമനിർദേശ പത്രികയോടൊപ്പം ചേർത്ത സത്യവാങ്മൂലത്തിൽ ജീവിതപങ്കാളിയുടെ വിവരങ്ങളും ചില സ്വത്ത് വിവരങ്ങളും മറച്ചുവച്ചെന്ന് യുഡിഎഫ് ആരോപിച്ചതിനെത്തുടർന്നാണ് പത്രിക മാറ്റി വച്ചിരുന്നത്.
ഇന്ന് രാവിലെ 3 മണിക്കൂറോളം ഇരുവിഭാഗവും നടത്തിയ വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് വരണാധികാരി പത്രിക സ്വീകരിച്ചത്. നാട്ടിലെ ഭാര്യയ്ക്കു പുറമെ പാക്കിസ്ഥാൻ സ്വദേശിനിയായ മറ്റൊരു ഭാര്യ കൂടിയുണ്ടെന്നും ഇരുവരുടെയും വിവരങ്ങൾ മറച്ചുവച്ചു എന്നതായിരുന്നു യുഡിഎഫ് ആരോപണം. ജീവിതപങ്കാളിയുടെ പേരിനും മറ്റുവിവരങ്ങൾക്കും നേരെ ബാധകമല്ല എന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്.
അതേസമയം വരണാധികാരി പത്രിക സ്വീകരിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് യുഡിഎഫ് ആരോപിച്ചു. നിയമപരമായ മറ്റു നടപടികൾ ആലോചിക്കുമെന്നും അവർ പറഞ്ഞു.
എന്നാൽ സ്ഥാനാർഥിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പരാജയഭീതിയെത്തുടർന്നുള്ള വ്യക്തിഹത്യയാണെന്നും എൽഡിഎഫ് ആരോപിച്ചു.
English Summary: Nomination of KP Sulaiman Haji accepted by returning officer