കോഴിക്കോട്∙ എലത്തൂർ സീറ്റിൽ എൻസികെ പ്രതിനിധിയായ സുൽഫിക്കർ മയൂരി തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഘടകകക്ഷിക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല. പത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥി... Kerala Assembly Election 2021, Elections 2021, Elathur Constituency, Sulfikar Mayuri, UV Dinesh Mani, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എലത്തൂർ സീറ്റിൽ എൻസികെ പ്രതിനിധിയായ സുൽഫിക്കർ മയൂരി തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഘടകകക്ഷിക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല. പത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥി പിൻവലിക്കണം. യുഡിഎഫിനായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു. ദിനേഷ് മണിയും സെനിൻ റാഷിയും പത്രിക പിൻവലിക്കുമെന്നും ഹസൻ വ്യക്തമാക്കി.

മാണി സി. കാപ്പൻ യുഡിഎഫിലേക്ക് വന്നപ്പോൾ മൂന്നു സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ, പാലായും എലത്തൂരും നൽകാനാണ് യുഡിഎഫ് തീരുമാനിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം വരും തിരഞ്ഞെടുപ്പിൽ മാനിക്കുമെന്നും ഹസൻ വ്യക്തമാക്കി.

ADVERTISEMENT

പത്രിക പിൻവലിക്കുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം യു.വി.ദിനേശ് മണി അറിയിച്ചു. ഡിസിസി നേതൃത്വം നടത്തിയ സമവായ ചർച്ചയിലാണ് തീരുമാനം. എലത്തൂരിൽ ബിജെപി രണ്ടാമതായാൽ ഉത്തരവാദിത്തം നേതൃത്വത്തിനാണ്. എലത്തൂരിൽ പ്രചാരണത്തിന് ഉണ്ടാകില്ല. മറ്റ് മണ്ഡലങ്ങളിൽ ചുമതലയുണ്ട്. പ്രവർത്തകർ ഇപ്പോഴും എതിർപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

വരുംവരായ്ക നേതാക്കൾ ആലോചിക്കണമെന്നും ദിനേശ് മണി മാധ്യമങ്ങളോട് പറഞ്ഞു. ‍യുഡിഎഫ് ഘടകകക്ഷിയായ എൻസികെയോടോ സുൽഫിക്കർ മയൂരിയോടോ എതിർപ്പില്ല. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്ന് ജനങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് എം.കെ. രാഘവൻ എംപി ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ. രാഘവന് മറ്റ് താൽപര്യമില്ലെന്നും ദിനേശ് മണി വ്യക്തമാക്കി.

ADVERTISEMENT

English Summary: UV Dinesh Mani will withdraw nomination, NCK would be contested from Elathur