സ്റ്റാലിന്റെ അറസ്റ്റ് കണ്ട അഞ്ചുകം; ജയയുടെ ‘ആത്മാവ്’ അലഞ്ഞ വേദനിലയം– വിഡിയോ
പതിറ്റാണ്ടുകളോളം തമിഴ് രാഷ്ട്രീയം മുഖം നോക്കിയ കണ്ണാടികളായിരുന്നു ഗോപാലപുരത്തെ അഞ്ചുകവും പോയസ് ഗാർഡനിലെ വേദനിലയവും. സംസ്ഥാന രാഷ്ട്രീയത്തിലെ ഓരോ ചെറു ചലനവും അവിടെ പ്രതിഫലിച്ചു. അഞ്ചുകത്തിലിരുന്നു മുത്തുവേൽ കരുണാനിധിയും വേദനിലയത്തിലിരുന്നു ജയലളിതയും ... M Karunanidhi, Jayalalithaa, Veda Nilayam, Anjugam, Tamil Nadu Politics, Tamil Nadu Assembly Elections 2021, Elections2021
പതിറ്റാണ്ടുകളോളം തമിഴ് രാഷ്ട്രീയം മുഖം നോക്കിയ കണ്ണാടികളായിരുന്നു ഗോപാലപുരത്തെ അഞ്ചുകവും പോയസ് ഗാർഡനിലെ വേദനിലയവും. സംസ്ഥാന രാഷ്ട്രീയത്തിലെ ഓരോ ചെറു ചലനവും അവിടെ പ്രതിഫലിച്ചു. അഞ്ചുകത്തിലിരുന്നു മുത്തുവേൽ കരുണാനിധിയും വേദനിലയത്തിലിരുന്നു ജയലളിതയും ... M Karunanidhi, Jayalalithaa, Veda Nilayam, Anjugam, Tamil Nadu Politics, Tamil Nadu Assembly Elections 2021, Elections2021
പതിറ്റാണ്ടുകളോളം തമിഴ് രാഷ്ട്രീയം മുഖം നോക്കിയ കണ്ണാടികളായിരുന്നു ഗോപാലപുരത്തെ അഞ്ചുകവും പോയസ് ഗാർഡനിലെ വേദനിലയവും. സംസ്ഥാന രാഷ്ട്രീയത്തിലെ ഓരോ ചെറു ചലനവും അവിടെ പ്രതിഫലിച്ചു. അഞ്ചുകത്തിലിരുന്നു മുത്തുവേൽ കരുണാനിധിയും വേദനിലയത്തിലിരുന്നു ജയലളിതയും ... M Karunanidhi, Jayalalithaa, Veda Nilayam, Anjugam, Tamil Nadu Politics, Tamil Nadu Assembly Elections 2021, Elections2021
പതിറ്റാണ്ടുകളോളം തമിഴ് രാഷ്ട്രീയം മുഖം നോക്കിയ കണ്ണാടികളായിരുന്നു ഗോപാലപുരത്തെ അഞ്ചുകവും പോയസ് ഗാർഡനിലെ വേദനിലയവും. സംസ്ഥാന രാഷ്ട്രീയത്തിലെ ഓരോ ചെറു ചലനവും അവിടെ പ്രതിഫലിച്ചു. അഞ്ചുകത്തിലിരുന്നു മുത്തുവേൽ കരുണാനിധിയും വേദനിലയത്തിലിരുന്നു ജയലളിതയും തമിഴ്നാട് രാഷ്ട്രീയത്തെ റിമോട്ട് കൺട്രോളിലെന്ന പോലെ നിയന്ത്രിച്ചു. സംസ്ഥാനം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലലിയുമ്പോൾ അഞ്ചുകവും വേദനിലയവും നിശ്ശബ്ദമാണ്. 2016 ഡിസംബറിൽ ജയലളിത ചരിത്രത്തിലേക്കു മറിഞ്ഞതോടെ അണ്ണാഡിഎംകെ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമെന്ന സ്ഥാനം വേദനിലയത്തിനു നഷ്ടമായി.
2018 ൽ കരുണാനിധി ഓർമയാകുന്നതുവരെ ഡിഎംകെയുടെ ‘പ്രഥമ ഗൃഹമായിരുന്നു’ അഞ്ചുകം. വിരുദ്ധ രാഷ്ട്രീയ പാർട്ടികളുടെ അച്ചുതണ്ടായിരുന്നെങ്കിലും മാതൃ സ്നേഹത്തിന്റെ സ്മാരകങ്ങളെന്ന നിലയിൽ ഇരുവീടുകളും ഒരേ അച്ചിൽ വാർത്തവയാണ്. കരുണാനിധി, അമ്മ അഞ്ചുകത്തിന്റെ പേരാണു ഗോപാലപുരത്തെ വീടിനു നൽകിയത്. ജയലളിതയുടെ അമ്മ വേദവല്ലിയുടെ ഓർമയ്ക്കായാണു പോയസ് ഗാർഡനിലെ വീടിനു വേദനിലയമെന്നു പേരു നൽകിയത്. ഇരു വീടുകളിലെയും താമസക്കാർക്കു വോട്ട് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലാണ്.
കരുണാനിധിയെ കലൈജ്ഞറാക്കിയ ‘അഞ്ചുകം’
ചെറുപ്രായത്തിൽതന്നെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കു ജ്ഞാനസ്നാനം ചെയ്യപ്പെട്ടയാളാണു കരുണാനിധി. ഡിഎംകെ രൂപീകരണത്തിനു ശേഷം, 1950 കളുടെ തുടക്കത്തിലാണു കരുണാനിധി ജന്മനാടായ തിരുവാരൂരിൽനിന്നു ചെന്നൈയിൽ സ്ഥിര താമസമാക്കുന്നത്. ടി നഗർ, റോയപ്പേട്ടയിലെ ബാലാജി നഗർ എന്നിവിടങ്ങളിലെ വാടക വീടുകളിലായിരുന്നു ആദ്യം താമസം. 1955 ലാണു ഗോപാലപുരത്തെ വീടു വാങ്ങുന്നത്. അന്നു തമിഴിലെ തിരക്കുള്ള തിരക്കഥാകൃത്ത് കൂടിയായിരുന്നു മുത്തുവേൽ കരുണാനിധി. പുതയൽ എന്ന സിനിമയുടെ തിരക്കഥയ്ക്കു ലഭിച്ച പ്രതിഫലം ഉപയോഗിച്ചാണു വീടു വാങ്ങിയത്- 1955 ൽ. സർബേശ്വര അയ്യർ എന്നയാളായിരുന്നു പഴയ ഉടമ.
കരുണാനിധി എംഎൽഎയായതും പിന്നീട് മുഖ്യമന്ത്രിയായതും രാഷ്ട്രീയത്തിലെ കലാകാരനായതും മുത്തമിഴരിജ്ഞറായതുമെല്ലാം ഈ വീട്ടിൽ താമസിച്ചാണ്. അമ്മയോടു വല്ലാത്ത അടപ്പമുണ്ടായിരുന്ന കരുണാനിധി അവരുടെ പേരാണു പുതിയ വീടിനിട്ടത്. അഞ്ചുകത്തിൽ താമസമാക്കി, 2 വർഷത്തിനു ശേഷമായിരുന്നു നിയമസഭയിലെ ‘ഗൃഹപ്രവേശം’. 1957 ൽ കുലിത്തലയിൽ നിന്നായിരുന്നു ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1967 ൽ ഡിഎംകെ ആദ്യമായി അധികാരത്തിലെത്തിയപ്പോൾ മന്ത്രിയായി. 1969 ൽ മുഖ്യമന്ത്രി അണ്ണാദുരൈയുടെ മരണത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രിയായി.
എംജിആർ ഡിഎംകെ വിട്ട് അണ്ണാഡിഎംകെ രൂപീകരിച്ചതിനു ശേഷമുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലത്ത് അഞ്ചുകവും രാഷ്ട്രീയ ചർച്ചകളുടെ പ്രധാന കേന്ദ്രമായി. അടിയന്തരാവസ്ഥക്കാലത്ത് കരുണാനിധിയുടെ മകൻ എം.കെ.സ്റ്റാലിനെ പൊലീസ് അറസ്റ്റു ചെയ്തത് ഇതേ വീട്ടിൽവച്ചാണ്. അതേ സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനായി, ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു ചുക്കാൻ പിടിക്കുന്നു. 1968 ൽ മക്കളായ അഴഗിരി, സ്റ്റാലിൻ, തമിഴരശ് എന്നിവരുടെ പേരിൽ വീട് റീ റജിസ്റ്റർ ചെയ്തു. ഡിഎംകെയുടെ ആസ്ഥാനം തേനാംപെട്ടിലെ അണ്ണാ അറിവാലയമായിരുന്നെങ്കിലും കരുണാനിധി തമിഴക രാഷ്ട്രീയം നിയന്ത്രിച്ച അഞ്ചു പതിറ്റാണ്ടു കാലം അഞ്ചുകവും ‘ഹോട്സ്പോട്ടാ’യിരുന്നു.
ഇന്ദിരാ ഗാന്ധി, മൊറാർജി ദേശായി, വി.പി.സിങ് മുതൽ നരേന്ദ്ര മോദി വരെ കരുണാനിധിയെ കാണാൻ അഞ്ചുകത്തിലെത്തി. പ്രഖ്യാപിത നിരീശ്വര വാദിയായിരുന്നെങ്കിലും പുട്ടപർത്തി സായ്‌ബാബയും കലൈജ്ഞറുടെ അതിഥിയായി അഞ്ചുകത്തിലെത്തിയിട്ടുണ്ട്. കരുണാനിധിയുടെ മരണ ശേഷം ഡിഎംകെ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ചിത്തരഞ്ജൻ പാർക്കിലെ എം.െക.സ്റ്റാലിന്റെ വീട്ടിലേക്കു മാറി. എങ്കിലും, തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡിഎംകെയുടെ പ്രചാരണ പരിപാടികൾ സ്റ്റാലിൻ പ്രഖ്യാപിച്ചത് അഞ്ചുകത്തിലാണ്.
10 വർഷത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഡിഎംകെയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നു കലൈജ്ഞർ ഓർമയാണ്. കരുണാനിധിയുടെ ഭാര്യയും സ്റ്റാലിന്റെ അമ്മയുമായ ദയാലു അമ്മാളാണ് ഇപ്പോൾ അഞ്ചുകത്തിൽ താമസം. അണ്ണൈ അഞ്ചുകം എന്ന ട്രസ്റ്റിന്റെ പേരിലാണു ഇപ്പോൾ വീട്. ദയാലു അമ്മാളിന്റെ മരണ ശേഷം പാവപ്പെട്ട രോഗികൾക്കു ചികിത്സ നൽകുന്ന ആശുപത്രിയായി ഇതു മാറും. രൂപവും ഭാവവും മാറിയാലും തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ സംഭവ ബഹുലമായ ഏടുകളിലൊന്നായി അഞ്ചുകം എക്കാലവുമുണ്ടാകും.
ആളൊഴിഞ്ഞ് ‘അമ്മ വീട്’
ജയലളിത എവിടെയോ, അവിടെയായിരുന്നു അണ്ണാഡിഎംകെയുടെ ഓഫിസ്; മൂന്നു പതിറ്റാണ്ടു കാലത്തോളം. റോയപ്പേട്ടയിൽ പാർട്ടിക്ക് ഔദ്യോഗിക ആസ്ഥാനമുണ്ടെങ്കിലും പോയസ് ഗാർഡനിലെ 81 ാം നമ്പർ വീടായ വേദനിലയത്തിലിരുന്നാണു ജയലളിത പാർട്ടിയെ വരുതിയിൽ നിർത്തിയത്. തിരഞ്ഞെടുപ്പു കാലത്ത് അണ്ണാഡിഎംകെ സ്ഥാനാർഥിമോഹികളുടെ തിക്കും തിരക്കുമൊക്കെ റോയപ്പേട്ടയിലെ ഓഫിസിലായിരുന്നു. എന്നാൽ, നിർണായക തീരുമാനങ്ങളൊക്കെ വന്നത് വേദനിലയത്തിൽനിന്ന്. രണ്ടുനില വീടിന്റെ പോർട്ടിക്കോയിൽ വന്നു ജയലളിത കൈവീശുമ്പോൾ പ്രത്യാരവം മുഴക്കാൻ നൂറു കണക്കിനു പ്രവർത്തകർ കാത്തിരുന്നു. അണ്ണാഡിഎംകെയുടെ വിജയ ദിവസങ്ങളിൽ ‘അമ്മ ദർശന’ത്തിനെത്തുന്നവരുടെ എണ്ണം ആയിരങ്ങളാകും.
സഖ്യ ചർച്ചകൾക്കായി ദേശീയ നേതാക്കളുൾപ്പെടെ വന്നതും ഇവിടെയാണ്. ചിലരെ കാത്തു നിർത്തിയും ചിലർക്ക് ഉടൻ കൂടിക്കാഴ്ച അനുവദിച്ചും ജയലളിത രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി. രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാർ ജയയുടെ അതിഥികളായി വേദനിലയത്തിലെത്തി. 1967 ൽ 1.32 ലക്ഷം രൂപയ്ക്കു ജയയുടെ അമ്മ വേദവല്ലിയാണു പോയസ് ഗാർഡനിലെ വീടു വാങ്ങിയത്. അന്നത്തെ ചെറിയ വീട് പുതുക്കിപ്പണിത് ഗൃഹപ്രവേശം നടത്തിയത് 1972 ൽ. അപ്പോഴേക്കും വേദവല്ലി നിത്യതയിലേക്കു മടങ്ങിയിരുന്നു. ജീവിതത്തിലെ പ്രചോദനമായിരുന്ന അമ്മയുടെ പേരാണു ജയ വീടിനു നൽകിയത്.
ജയലളിത തമിഴ് സിനിമയിലെ മിന്നും നക്ഷത്രമായി മാറിയത്, എംജിആറിന്റെ പ്രിയപ്പെട്ട അമ്മുവായത്, പാർട്ടി പ്രചാരണ വിഭാഗം സെക്രട്ടറിയായി, എംപിയായി, പിന്നീട് അണികളുടെ പുരട്ച്ചി തലൈവിയായി മാറിയതെല്ലാം ഈ വീട്ടിൽ താമസിച്ചുകൊണ്ടാണ്. 1981 ലാണു ജയ അണ്ണാഡിഎംകെ പ്രചാരണ വിഭാഗം സെക്രട്ടറിയായത്. പിന്നീട് രാജ്യസഭാംഗമായി. എംജിആർ പ്രഭാവം കത്തിനിന്ന അക്കാലത്ത് അദ്ദേഹത്തിന്റെ രാമാവരത്തെ വസതിയായിരുന്നു അണ്ണാഡിഎംകെയുടെ ‘തലസ്ഥാനം’. എംജിആറിന്റെ മരണശേഷം പാർട്ടിയുടെ കടിഞ്ഞാൺ ജയലളിതയുടെ കൈകളിലായി. അതോടെ, തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുടെ അരങ്ങായി വേദനിലയം മാറി.
1989 ൽ പ്രതിപക്ഷ നേതാവ്, 91ൽ മുഖ്യമന്ത്രി... ജയലളിത നേട്ടത്തിന്റെ ചുവടുകൾ കയറുമ്പോൾ പോയസ് ഗാർഡൻ സംസ്ഥാനത്തെ ഒന്നാം നമ്പർ രാഷ്ട്രീയ മേൽവിലാസമായി മാറി. ജയലളിതയുടെ ജീവിതത്തിലെന്ന പോലെ, വേദനിലയത്തിലും നിഴലും വഴികാട്ടിയുമായി വി.കെ.ശശികലയുമുണ്ടായിരുന്നു. വളർത്തുപുത്രൻ വി.എൻ.സുധാകരന്റെ ആഡംബര വിവാഹമുൾപ്പെടെ ജയയുടെ രാഷ്ട്രീയ ജീവിതത്തിൽ പിന്നീട് കൊടുങ്കാറ്റുകളായി മാറിയ സംഭവങ്ങൾക്കും വേദനിലയം വേദിയായി.
വേദനിലയത്തിലെ പ്രവേശനത്തിന് അനുമതി ലഭിക്കുന്നതിനനുസരിച്ചാണു നേതാക്കൾ ജയയുടെ തൃപ്തിയും അതൃപ്തിയും അളന്നിരുന്നതെന്ന സ്ഥിതി പോലുമുണ്ടായി. വീട്ടിനുള്ളിലേക്കു പ്രവേശനം നേടുന്നവർ, സ്വീകരണ മുറി വരെ പ്രവേശനമുള്ളവർ, ജയയുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭിക്കുന്നവർ എന്നിങ്ങനെയായിരുന്ന അതിന്റെ അളവുകോലുകൾ.
ഒന്നാം വാജ്‌പേയി സർക്കാരിന്റെ കാലത്ത് ദേശീയ രാഷ്ട്രീയവും വേദനിലയത്തിനു ചുറ്റും വട്ടം കറങ്ങി. ജയയുടെ മരണശേഷം സഹോദരന്റെ മക്കളായ ദീപക്കും ദീപയുമാണു വേദനിലയത്തിന്റെ അവകാശികൾ. എന്നാൽ, സ്വത്തു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീട് ഏറ്റെടുത്തിരിക്കുകയായിരുന്നു. ഇതു ജയ സ്മാരകമാക്കി മാറ്റാൻ തീരുമാനിച്ചതോടെ 60 കോടി രൂപ പിഴയടച്ചു സംസ്ഥാന സർക്കാർ വേദനിലയം ഏറ്റെടുത്തു. ഈ സംഭവത്തിനു തൊട്ടുമുന്നോടിയായാണ്, വേദനിലയത്തിൽ ഇപ്പോഴും ജയയുടെ ആത്മാവുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തെത്തിയത്. വേദനിലയത്തിലെ ജോലിക്കാരാണ് ജയയുടെ മുറിയുടെ വാതിൽ തനിയെ തുറക്കാറുണ്ടെന്നും ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാൽ ഇത്തരം കഥകൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല.
എണ്ണായിരത്തിലധികം പുസ്തകങ്ങളുൾപ്പെടെ വീട്ടിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പൊതുജനത്തിനു കാണാൻ സൗകര്യമൊരുക്കുന്ന രീതിയിൽ വേദനിലയം ഇപ്പോൾ മ്യൂസിയമാണ്. എന്നാൽ, കോടതി വ്യവഹാരങ്ങൾ പൂർത്തിയായിട്ടില്ലാത്തതിനാൽ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചു തുടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പു കാലത്ത് സുരക്ഷാ ഡ്യൂട്ടിയിലുള്ള ഏതാനും പൊലീസുകാർ മാത്രമാണ് ഇവിടെയുള്ളത്. വ്യക്തികൾ മാത്രമല്ല, ചിലപ്പോൾ വീടുകളും ചരിത്രമായി മാറാറുണ്ട്. വേദനിലയം അത്തരമൊരു വീടാണ്.
English Summary: Political Houses of Tamil Nadu- Jayalalitha's Veda Nilayam and Karunanidhi's Anjugam