ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് 18 സംസ്ഥാനങ്ങളില്‍: കേന്ദ്രം
ന്യൂഡല്‍ഹി ∙ പുതിയ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദേശത്തുനിന്ന് എത്തിയതുള്‍പ്പെടെ | Covid, Mutant Variant, Manorama News, Corona Virus

ന്യൂഡല്‍ഹി ∙ പുതിയ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദേശത്തുനിന്ന് എത്തിയതുള്‍പ്പെടെ മുൻപു കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ക്കു പുറമേയാണ് പുതിയ ഇനം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തു കോവിഡിന്റെ രണ്ടാം തരംഗം സംബന്ധിച്ച ഭീതി നിലനില്‍ക്കെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇപ്പോള്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനു കാരണം പുതിയ തരം വൈറസാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്താകെ 736 സാംപിളുകളിലാണ് വൈറസിന്റെ ബ്രിട്ടിഷ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. 34 പേര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാളില്‍ ബ്രസീല്‍ വകഭേദവും കണ്ടെത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പത്തു ദേശീയ ലബോറട്ടറികളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ബുധനാഴ്ച രാജ്യത്ത് 47,262 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹോളി, ഈസ്റ്റര്‍, ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കു കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു കേന്ദ്രം, സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
English Summary: Coronavirus New Variant Found In 18 States: Centre