പരാജയഭീതിയിൽ സിപിഎം കേരളത്തിൽ വ്യാപകമായി അക്രമം നടത്തുന്നു: ബിജെപി
തിരുവനന്തപുരം ∙ പരാജയഭീതിയിൽ സിപിഎം കേരളത്തിൽ വ്യാപകമായി അക്രമം നടത്തുന്നുവെന്ന് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ. കാട്ടാക്കടയിൽ വ്യാപക.... | CP Radhakrishnan | CPM | Manorama News

തിരുവനന്തപുരം ∙ പരാജയഭീതിയിൽ സിപിഎം കേരളത്തിൽ വ്യാപകമായി അക്രമം നടത്തുന്നുവെന്ന് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ. കാട്ടാക്കടയിൽ വ്യാപക അക്രമം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർഥി പി.കെ.കൃഷ്ണദാസും പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഏപ്രിൽ 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ പര്യടനം നടത്താനിരിക്കെ തിരുവനന്തപുരത്ത് പ്രചരണ യോഗത്തിനു സ്റ്റേഡിയം അനുമതി താമസിപ്പിച്ച് സംസ്ഥാന ഭരണകൂടം റാലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
English Summary : CP Radhakrishnan against CPM