ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാരിന്റെ അറിവോടെ; രേഖകൾ പുറത്ത്
തിരുവനന്തപുരം∙ ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി. സര്‍ക്കാരും ഇഎംസിസിയും തമ്മിലുള്ള അസെന്‍ഡ് ധാരണാപത്രമനുസരിച്ചാണു കരാര്‍ ഒപ്പിട്ടത്... Deep Sea Trawling Deal, KSINC, EMCC, Malayala Manorama, Manorama Online, Manorama News

തിരുവനന്തപുരം∙ ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി. സര്‍ക്കാരും ഇഎംസിസിയും തമ്മിലുള്ള അസെന്‍ഡ് ധാരണാപത്രമനുസരിച്ചാണു കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസും കരാര്‍ അറിഞ്ഞെന്നതിനു തെളിവായി വാട്സാപ് ചാറ്റുകള്‍ പുറത്തായി. സിംഗപ്പൂര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി.
ഇംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ മനോരമ ന്യൂസ് പുറത്തുവിട്ടു. ഇതോടെ കെഎസ്ഐഎന്‍സിയെയും എം.ഡി എന്‍.പ്രശാന്തിനെയും പഴിചാരിയ സര്‍ക്കാര്‍ നീക്കത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കരാര്‍ ഒപ്പിട്ടത് ഫിഷറീസ് സെക്രട്ടറിയുടെയും അറിവോടെയെന്നതിനും തെളിവു പുറത്തുവന്നിട്ടുണ്ട്.
ഡിസംബർ മുതൽ ധാരണാപത്രം ഒപ്പിടുന്ന ഫെബ്രുവരി രണ്ടു വരെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിന് അറിയാമായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കർ, അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവരെ വിവരം അറിയിച്ചിരുന്നുവെന്നും കെഎസ്ഐഎൻസി അറിയിച്ചു.
English Summary: New revealations on EMCC - KSINC - Deep Sea Trawling Deal