2017–18, 2018–19 വർഷത്തിൽ 2760.20 കോടി രൂപയുടെ സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകളായി രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ചത്. ഇതിൽ 60.17%, അതായത് 1660.89 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. 2017–18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകളായി ലഭിച്ചത് 210 കോടി രൂപയുടെ... Electoral Bond and Indian Political Parties

2017–18, 2018–19 വർഷത്തിൽ 2760.20 കോടി രൂപയുടെ സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകളായി രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ചത്. ഇതിൽ 60.17%, അതായത് 1660.89 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. 2017–18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകളായി ലഭിച്ചത് 210 കോടി രൂപയുടെ... Electoral Bond and Indian Political Parties

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017–18, 2018–19 വർഷത്തിൽ 2760.20 കോടി രൂപയുടെ സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകളായി രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ചത്. ഇതിൽ 60.17%, അതായത് 1660.89 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. 2017–18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകളായി ലഭിച്ചത് 210 കോടി രൂപയുടെ... Electoral Bond and Indian Political Parties

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ പ്രധാന വരുമാന മാർഗമായി ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ഇതുവരെ സംഭാവനയായി ലഭിച്ചത് 6514.50 കോടി രൂപ. 2018 മാർച്ച് മുതൽ 2021 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 6534.78 കോടി രൂപയുടെ 12,924 ബോണ്ടുകളാണു വിറ്റത്. ഇതിൽ 6514.50 കോടി രൂപയുടെ 12,780 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റിയെടുത്തു. സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടതില്ലാത്തതിനാൽ ഇലക്ടറൽ ബോണ്ടാണു ധനസമാഹരണത്തിനു രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ പ്രിയങ്കരം.

2018 മാർച്ച് മുതലാണ് ഇലക്ടറൽ ബോണ്ടുകളുടെ വിൽപന തുടങ്ങിയത്. ഇതുവരെ വിറ്റതിൽ 55.43% വിറ്റഴിച്ചത് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പു കാലത്താണ്. 1000, 10000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ഇലക്ടറൽ ബോണ്ടുകളാണു ലഭ്യമായിട്ടുള്ളത്. ഇതുവരെ വിറ്റതിൽ 6015 കോടി രൂപയുടെ ബോണ്ടുകൾ വിറ്റത് ഒരു കോടിയുടെ ബോണ്ടുകളായാണ്. ഈ ബോണ്ടുകൾ വാങ്ങിയതു വ്യക്തികളേക്കാൾ കോർപറേറ്റ് കമ്പനികളാണെന്നു വ്യക്തം.

Photo: INDRANIL MUKHERJEE / AFP
ADVERTISEMENT

അതിനിടെ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിൽ സുപ്രീംകോടതിയും  ആശങ്ക രേഖപ്പെടുത്തി. ഇത്തരത്തിൽ സ്വീകരിക്കുന്ന പണം ഭീകരപ്രവർത്തനങ്ങൾക്കുൾപ്പെടെ ഉപയോഗിക്കുന്നുണ്ടാവില്ലേ എന്നാണ് സുപ്രീംകോടതി ബുധനാഴ്ച കേന്ദ്രത്തോടു ചോദിച്ചത്. ഇലക്ടറൽ ബോണ്ട് വഴി ലഭിക്കുന്ന പണം എന്തിനെല്ലാമാണ് ഉപയോഗിക്കുന്നതെന്ന് അറിയാനുള്ള മാർഗമുണ്ടോയെന്നും കേന്ദ്രത്തിന് ഇത് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് അറ്റോർണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ആരാഞ്ഞത്. രാഷ്ട്രീയ അജൻഡയ്ക്ക് അപ്പുറത്തേക്കുമുള്ള കാര്യങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് ഈ പണം ഉപയോഗിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു. 

‘100 കോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കു ലഭിച്ചാൽ അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ്ങിനോ സമരങ്ങളെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാനാകില്ലെന്ന് എങ്ങനെ തിരിച്ചറിയാനാകും? എന്താണ് അക്കാര്യത്തിൽ കേന്ദ്രത്തിനു നല്‍കാനാകുന്ന ഉറപ്പ്?’ – ജസ്റ്റിസുമാരായ എ.എസ്.ബൊപണ്ണയും വി.രാമസുബ്രഹ്മണ്യനും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. അതേസമയം ഇലക്ടറൽ ബോണ്ടുകൾക്ക് 15 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നും രാഷ്ട്രീയ പാർട്ടികൾ ആ തുകയ്ക്ക് അനുസൃതമായ ആദായനികുതി അടയ്ക്കേണ്ടതുണ്ടെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. വിഷയത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പ്രത്യേകമായി പരാമർശിക്കുന്നില്ലെന്നു പറഞ്ഞ സുപ്രീംകോടതി കേന്ദ്രത്തിന് എന്തു നടപടിയെടുക്കാനാകുമെന്നും ചോദിച്ചിട്ടുണ്ട്. 

Photo: SAM PANTHAKY / AFP

കൂടുതലും ബിജെപിക്ക്

2017–18, 2018–19 വർഷത്തിൽ 2760.20 കോടി രൂപയുടെ സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകളായി രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ചത്. ഇതിൽ 60.17%, അതായത് 1660.89 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. 2017–18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകളായി ലഭിച്ചത് 210 കോടി രൂപയുടെ സംഭാവന. 2018– 19 വർഷത്തിൽ ഇത് 1450 കോടി രൂപയായി വർധിച്ചു. 2018–19 വർഷത്തിൽ കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചത് 383 കോടി രൂപയുടെ സംഭാവന.

ADVERTISEMENT

ദേശീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 52% ഇലക്ടറൽ ബോണ്ടുകൾ വഴിയാണ്. പ്രാദേശിക പാർട്ടികൾക്ക് ഇത് 53.83% ആണ്. 2018–19 വർഷത്തിൽ ദേശീയ പാർട്ടികൾക്ക് 881.26 കോടി രൂപയാണു കോർപറേറ്റ്  സംഭാവനയായി ലഭിച്ചത്. 2012–13 നും 2018–19നും ഇടയിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവന വർധിച്ചത് 974% ആണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് ലഭ്യമാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.

എന്താണ് ഇലക്ടറൽ ബോണ്ട്?

2018 ജനുവരി 29നു ഫിനാൻസ് ബിൽ വഴിയാണു കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് സംവിധാനം നടപ്പാക്കിയത്. വ്യക്തികൾക്കും കമ്പനികൾക്കും എസ്ബിഐയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നു ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഇതു തങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയായി നൽകാം. പാർട്ടികൾക്ക് ഇതു ബാങ്ക് അക്കൗണ്ട് വഴി പണമാക്കി മാറ്റിയെടുക്കാം. വ്യക്തികളും കമ്പനികളും നേരിട്ടു സംഭാവന നൽകുന്നതിനു പകരം ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകുകയെന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

Photo: INDRANIL MUKHERJEE / AFP

2018 മാർച്ച് മുതൽ ഇലക്ടറൽ ബോണ്ടുകളുടെ വിൽപന ആരംഭിച്ചു. ഓരോ പാദത്തിലെയും ആദ്യത്തെ 10 ദിവസമാണു ബോണ്ടുകളുടെ വിൽപന. അതായത് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ആദ്യ പത്തു ദിവസങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട എസ്ബിഐ ബാങ്കുകൾ വഴി ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ലോക്സഭ തിരഞ്ഞെടുപ്പു വർഷം മാത്രം ഇലക്ടറൽ ബോണ്ട് വിൽപനയ്ക്ക് 30 ദിവസം കൂടി അധികമായി അനുവദിക്കും. വാങ്ങിയ വ്യക്തികളോ കമ്പനികളോ ഇതു രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയായി നൽകും. 

ADVERTISEMENT

പാർട്ടികൾ ഇത് 15 ദിവസത്തിനുള്ളിൽ അക്കൗണ്ട് വഴി പണമാക്കി മാറ്റിയെടുക്കണം. ഇങ്ങനെ മാറ്റിയെടുക്കാത്ത ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ബാങ്ക് കൈമാറും. ഇതുവരെ ഇത്തരത്തിൽ 144 ബോണ്ടുകൾ മാത്രമാണു പണമാക്കി മാറ്റിയെടുക്കാതിരുന്നത്. ഇതുവഴി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 20.28 കോടി രൂപ (0.31%) മാത്രം. 99.69% ഇലക്ടറൽ ബോണ്ടുകളും രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റിയെടുത്തു. വരുന്ന ഏപ്രിൽ 1 മുതൽ 10 വരെയും ഇലക്ടറൽ ബോണ്ടുകൾ വിൽപനയ്ക്കെത്തും. ഇതു തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള പണം എവിടേക്കു പോകുന്നുവെന്ന് അറിയാനുള്ള മാർഗമുണ്ടോയെന്നു കേന്ദ്രത്തോട് ആരാഞ്ഞത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലേക്കാണ് ഇലക്‌ട‌റൽ ബോണ്ട് വഴിയുള്ള പണത്തിൽ ഭൂരിപക്ഷവും പോകുന്നതെന്ന് എഡിആർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. എന്നാൽ ഏതു പാർട്ടിയിലേക്കും ഇത്തരം പണം പോകാമെന്ന് കോടതി നിരീക്ഷിച്ചു.

സാധാരണ സംഭാവനയും ഇലക്ടറൽ ബോണ്ടും

നേരിട്ടു സംഭാവന നൽകുന്നതിൽ നിന്ന് ഇലക്ടറൽ ബോണ്ടുകളെ വ്യത്യസ്തമാക്കുന്നത് ആരാണു സംഭാവന നൽകിയതെന്ന കാര്യം രാഷ്ട്രീയ പാർട്ടികൾക്കു വെളിപ്പെടുത്തേണ്ട എന്നതാണ്. ഇലക്ടറൽ ബോണ്ടുകളിൽ അത് വാങ്ങുന്ന ആളിന്റെ പേരുണ്ടാകില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാർട്ടികൾ ഇതു പണമാക്കി മാറ്റിയെടുക്കുമ്പോഴും ആരാണു നൽകിയതെന്നു മനസ്സിലാക്കാനാകില്ല. കമ്പനികൾക്കും ഇലക്ടറൽ ബോണ്ടുകൾ ആർക്കാണു നൽകിയതെന്നു വെളിപ്പെടുത്തേണ്ട കാര്യമില്ല.

2016ൽ നോട്ടുനിരോധന നാളുകളിൽ എസ്‌ബിഐയിൽനിന്നു ലഭിച്ച 2000 രൂപ നോട്ടുമായി വനിത (Photo: DIPTENDU DUTTA / AFP)

പക്ഷേ, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിക്കാനാവില്ല. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മൊത്തം പോൾ ചെയ്ത വോട്ടിന്റെ ഒരു ശതമാനം നേടിയ പാർട്ടികൾക്കു മാത്രമേ ഇലക്ടറൽ ബോണ്ട് സ്വീകരിക്കാനാവൂ. ഇവർക്ക് ഇലക്ടറൽ ബോണ്ട് ഇടപാടുകൾ നടത്താനായി പ്രത്യേക അക്കൗണ്ട് നമ്പർ തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിക്കും.

നേട്ടവും കോട്ടവും ആരോപണങ്ങളും

രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾ കമ്പനികളുടെ കണക്കിൽ കൃത്യമായി ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു ഇലക്ടറൽ ബോണ്ടുകൾ നടപ്പാക്കിയത്. അതുവഴി തിരഞ്ഞെടുപ്പിനു കള്ളപ്പണം ചെലവഴിക്കാനുള്ള പഴുതുകൾ അടയ്ക്കുകയുമായിരുന്നു ലക്ഷ്യം. രാഷ്ട്രീയ രംഗത്തു സുതാര്യതയാണു ലക്ഷ്യമിട്ടതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നവരുടെ പേരുകൾ പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താത്തതു പദ്ധതിയുടെ ന്യൂനതയാണ്. വലിയ കോർപറേറ്റ് കമ്പനികൾക്കു വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണെന്നും ഇലക്ടറൽ ബോണ്ടിനെതിരെ വാദിക്കുന്നവർ ആരോപിക്കുന്നു.

കമ്പനി നിയമ പ്രകാരം രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾ കമ്പനികൾ വാർഷിക കണക്കിൽ വെളിപ്പെടുത്തണമായിരുന്നു. കമ്പനിയുടെ ലാഭത്തിന്റെ മൂന്നു വർഷ ശരാശരിയുടെ പരമാവധി 7.5% മാത്രമേ രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയായി നൽകാൻ പാടുകയുള്ളൂവെന്ന വ്യവസ്ഥയും കമ്പനി നിയമത്തിലുണ്ടായിരുന്നു. എന്നാൽ, ഇലക്ടറൽ ബോണ്ടിന് ഈ വ്യവസ്ഥകൾ ബാധകമല്ല. വിദേശ കമ്പനികൾക്കു രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതിനുളള വിലക്കും ഇതോടെ നീങ്ങി.

Photo: INDRANIL MUKHERJEE / AFP

ബോണ്ടിനെതിരെ കേസുകൾ സുപ്രീംകോടതിയിൽ

ഇലക്ടറൽ ബോണ്ടുകൾക്കെതിരെ സന്നദ്ധ സംഘടനകളായ അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസും കോമൺ കോസും നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇലക്ടറൽ ബോണ്ടുകൾ പൗരന്റെ അടിസ്ഥാന അവകാശമായ ‘അറിയാനുള്ള അവകാശത്തെ’ ലംഘിക്കുന്നതാണെന്നാണു പ്രധാന ആരോപണം. സ്രോതസ് വെളിപ്പെടുത്തേണ്ടെന്നതിനാൽ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വ്യാപകമായി പണമൊഴുക്കാനും ഇലക്ടറൽ ബോണ്ടുകൾ കാരണമാകുമെന്നും സംഘടനകൾ ആരോപിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾക്കു പരിമിതികളില്ലാതെ പണം നൽകാൻ ഇലക്ടറൽ ബോണ്ടുകൾ കോർപറേറ്റുകളെ സഹായിക്കുന്നു. ഇതിൽ പല ഇടപാടുകളും ദുരൂഹമാണ്. പക്ഷേ, അതിനെല്ലാം നിയമ സാധുത നൽകാൻ ഇലക്ടറൽ ബോണ്ട് വഴി സാധിക്കുന്നു. ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനയുടെ വലിയൊരു പങ്ക് ഒരു പാർട്ടിക്കു മാത്രമാണു ലഭിക്കുന്നത്. ഇതു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒരു പാർട്ടിയെ സഹായിക്കുന്ന തരത്തിലേക്കു മാറുന്നുവെന്നും ആരോപണമുണ്ട്. ഇലക്ടറൽ ബോണ്ട് സ്കീം പൂർണമായും നിർത്തലാക്കണമെന്ന ആവശ്യമാണ് എഡിആർ ഉൾപ്പെടെ മുന്നോട്ടു വയ്ക്കുന്നത്.

English Summary: What is the electoral bond scheme and why political parties welcomed this?