കടന്നുപോകേണ്ട കപ്പലുകളെ, കനാലിന്റെ ഇരുവശത്തുനിന്നും ഒന്നിനു പിറകെ മറ്റൊന്നായി കടത്തിവിടുന്നതാണ് സൂയസിലെ രീതി. വേഗത്തിന് ആനുപാതികമായിട്ടാണു കപ്പലുകളുടെ മുൻഗണനാക്രമം. വേഗം കൂടുതലുള്ള, വലിയ കണ്ടെയ്നർ കപ്പലുകളായിരിക്കും മുന്നിൽ. പിറകെ, മറ്റു കപ്പലുകളും... Suez Canal Blocking . Ever Given Ship

കടന്നുപോകേണ്ട കപ്പലുകളെ, കനാലിന്റെ ഇരുവശത്തുനിന്നും ഒന്നിനു പിറകെ മറ്റൊന്നായി കടത്തിവിടുന്നതാണ് സൂയസിലെ രീതി. വേഗത്തിന് ആനുപാതികമായിട്ടാണു കപ്പലുകളുടെ മുൻഗണനാക്രമം. വേഗം കൂടുതലുള്ള, വലിയ കണ്ടെയ്നർ കപ്പലുകളായിരിക്കും മുന്നിൽ. പിറകെ, മറ്റു കപ്പലുകളും... Suez Canal Blocking . Ever Given Ship

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടന്നുപോകേണ്ട കപ്പലുകളെ, കനാലിന്റെ ഇരുവശത്തുനിന്നും ഒന്നിനു പിറകെ മറ്റൊന്നായി കടത്തിവിടുന്നതാണ് സൂയസിലെ രീതി. വേഗത്തിന് ആനുപാതികമായിട്ടാണു കപ്പലുകളുടെ മുൻഗണനാക്രമം. വേഗം കൂടുതലുള്ള, വലിയ കണ്ടെയ്നർ കപ്പലുകളായിരിക്കും മുന്നിൽ. പിറകെ, മറ്റു കപ്പലുകളും... Suez Canal Blocking . Ever Given Ship

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സൂയസ് കനാലിൽ ‘എവർ ഗിവൺ’ എന്ന പടുകൂറ്റൻ ചരക്കു കപ്പൽ തീരത്തുറച്ചതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറാനായിട്ടില്ല. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കി പ്രതിവിധികൾ തേടുമ്പോഴും ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോവുകയാണ്. ഒരുപക്ഷേ ആഴ്ചകളെടുക്കും കപ്പല്‍പ്രശ്നം പരിഹരിക്കാനെന്നും അധികൃതർ പറയുന്നു. മാർച്ച് 23നു രാവിലെ ഏഴരയോടെയാണ് കപ്പൽ കനാൽതീരത്തുറച്ചത്. കനാലിൽ കപ്പൽ കിടക്കുന്ന ഓരോ ദിവസവും കോടിക്കണക്കിനു ഡോളറാണു നഷ്ടം. ലോകവ്യാപാരത്തിൽ അത്രയേറെ വലിയ പങ്ക് വഹിക്കുന്നുണ്ട് ഈ തിരക്കേറിയ കപ്പൽപ്പാത.

സൂയസിൽ എവർ ഗിവൺ കുടുങ്ങിയതിനു പ്രധാന കാരണം മോശം കാലാവസ്ഥയാണെന്നു പറയുന്നു വിവിധ ഓയിൽ ടാങ്കറുകളുടെ ക്യാപ്റ്റനും കേരള മർച്ചന്റ് നേവി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ക്യാപ്റ്റൻ ബെന്നി കൊല്ലശ്ശാണി. കപ്പൽ ജീവിതത്തിനിടെ, പലതവണ സൂയസ് കനാൽ വഴി കടന്നുപോയിട്ടുണ്ട്, എറണാകുളം കുമ്പളങ്ങി സ്വദേശിയായ ബെന്നി. കപ്പലിനു സാങ്കേതിക തകരാറുണ്ടായാലും എവർ ഗിവണിനു സംഭവിച്ചതിനു സമാനമായ സാഹചര്യമുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. സൂയസ് അനുഭവങ്ങൾ ബെന്നി മനോരമ ഓൺലൈനോടു പങ്കുവച്ചപ്പോൾ...

സൂയസ് കനാലിലൂടെ നീങ്ങുന്ന ചരക്കുകപ്പൽ (ഫയൽ ചിത്രം: ഇടത്), ക്യാപ്റ്റൻ ബെന്നി കൊല്ലശ്ശാണി (വലത്)
ADVERTISEMENT

ഇത്തരമൊരു സംഭവം ഇതാദ്യം

ഏഷ്യയിൽനിന്നു യൂറോപ്പിലേക്കുള്ള ചരക്കു കടത്തിൽ സൂയസ് കനാൽ വളരെയധികം പ്രാധാന്യമുള്ളതാണ്. കനാലിന്റെ മിക്ക ഭാഗത്തും വൺവേ ട്രാഫിക്കാണ്. സൂയസ് കനാൽ അതോറിറ്റിയാണു കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കപ്പലിന്റെ സാങ്കേതിക തകരാർ മുഴുവനായി നേരത്തെ മനസ്സിലാക്കാൻ കഴിയില്ല. ആഴക്കടൽ പോലെയല്ല കനാലുകൾ. ആഴം കുറവായിരിക്കും. കപ്പലിന്റെ ഡ്രാഫ്റ്റ് (ജലനിരപ്പിനു കീഴെയുള്ള ഭാഗം) 17 മീറ്റർ താഴെ വരെയെത്താം. വേഗം വർധിക്കുമ്പോൾ, കപ്പൽ 10% കണ്ടു വീണ്ടും താഴും. അപ്പോൾ, കപ്പലിന്റെ കീഴ്ഭാഗം കനാലിന്റെ അടിഭാഗത്തു തട്ടാനിടയുണ്ട്. ഇതൊക്കെ പരിഗണിച്ചാണു വേഗം നിശ്ചയിക്കുക.

കനാലിൽ പ്രവേശിക്കുന്നതിനു മുൻപ് സൂയസ് കനാൽ അതോറിറ്റി, കപ്പൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാറുണ്ട്. സാങ്കേതിക പ്രശ്നങ്ങളുള്ള കപ്പലുകളെ കടത്തിവിടാറില്ല. അതേസമയം, ഈ പരിശോധനാ സംവിധാനം പൂർണമായി കുറ്റമറ്റതാണെന്നു പറയാനും സാധിക്കില്ല. ഇതാദ്യമായാണു സൂയസ് കനാലിൽ ഇത്തരമൊരു സംഭവം കാരണം ഗതാഗതം മുടങ്ങുന്നത്. നേരത്തെ, കപ്പലുകൾ കൂട്ടിയിടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. 

സൂയസ് കനാലിലൂടെ നീങ്ങുന്ന കപ്പലുകൾ.

സാങ്കേതിക തകരാർ കാരണം പാതിവഴിക്കു കപ്പലുകൾ നിന്നു പോയിട്ടുണ്ട്. ടഗ്ഗുകളുടെ സഹായത്തോടെ ആ പ്രശ്നങ്ങളെല്ലാം പെട്ടെന്നു പരിഹരിക്കാറുമുണ്ട്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കൂടുതലും ഗൾഫ് രാജ്യങ്ങളിൽനിന്നായതിനാൽ, സൂയസ് പ്രതിസന്ധി ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കാനിടയില്ല. അല്‍ജീരിയ, ലിബിയ, ലെബനൻ എന്നിവിടങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവരെ ബാധിച്ചേക്കാം. യൂറോപ്പിനാണു കാര്യമായ തിരിച്ചടിയേൽക്കുക.

ADVERTISEMENT

സൂയസ് കനാലിലെ കപ്പൽ കോൺവോയ്

കടന്നുപോകേണ്ട കപ്പലുകളെ, കനാലിന്റെ ഇരുവശത്തുനിന്നും ഒന്നിനു പിറകെ മറ്റൊന്നായി കടത്തിവിടുന്നതാണ് സൂയസിലെ രീതി. വേഗത്തിന് ആനുപാതികമായിട്ടാണു കപ്പലുകളുടെ മുൻഗണനാക്രമം. വേഗം കൂടുതലുള്ള, വലിയ കണ്ടെയ്നർ കപ്പലുകളായിരിക്കും മുന്നിൽ. പിറകെ, മറ്റു കപ്പലുകളും. കനാലിൽ കയറേണ്ട സമയം, വേഗം തുടങ്ങിയ കാര്യങ്ങൾ അതോറിറ്റി നിശ്ചയിക്കും. അതോറിറ്റിയുടെ പൈലറ്റുമാർ എല്ലാ കപ്പലുകളിലുമുണ്ടാകും. ഇടയ്ക്കുള്ള റിപ്പോർട്ടിങ് പോയിന്റുകളിൽ, കപ്പൽ കടന്നുപോകുന്ന കാര്യം റിപ്പോർട്ട് ചെയ്യേണ്ടത് ഈ പൈലറ്റുമാരാണ്. കപ്പലിന്റെ വേഗം തീരുമാനിക്കുന്നതും അവരാണ്.

സൂയസ് കനാൽ

കനാലിലെ യാത്രയ്ക്കിടയിൽ പൈലറ്റിന്റെ നോട്ടക്കുറവു കാരണം എന്തെങ്കിലും പ്രശ്നം പറ്റിയാലും കുറ്റം ക്യാപ്റ്റന്റെ തലയിൽ കിടക്കും. യാത്രയ്ക്കിടെ കപ്പലിനു വല്ല പ്രശ്നവും പറ്റിയാൽ വലിച്ചു നീക്കാനോ തീരത്തോടു ചേർത്തു താൽക്കാലികമായി ബർത്ത് ചെയ്യാനോ സഹായിക്കുന്നതിനു ടഗ്ഗുകൾ ബുക്ക് ചെയ്യാറുണ്ട്.  മുന്നിലും പിന്നിലും ടഗ്ഗുകളുമായി കടന്നു പോകുന്ന കപ്പലുകളുമുണ്ട്. ടഗ്ഗുകൾ ഉപയോഗിക്കാത്ത കപ്പലുകളുമുണ്ട്. ചരക്കു കപ്പലുകളിൽ 2 ഡിങ്കി ബോട്ടുകൾ കയറ്റി മാത്രമേ ചാനലിൽ യാത്ര ചെയ്യാവൂ എന്ന നിബന്ധനയുമുണ്ട്. എന്നാൽ, അടച്ചൂമൂടിയ ചില കാരിയർ കപ്പലുകളിൽ ഇവ കയറ്റാൻ സാധിക്കില്ല. താൽക്കാലികമായി നങ്കൂരമിടേണ്ടി വന്നാൽ, സഹായിക്കാനാണ് ഈ ഡിങ്കി ബോട്ടുകൾ കപ്പലിൽ കയറ്റുന്നത്.

ഗ്രേറ്റ് ബിറ്റർ ലേക്ക്

ADVERTISEMENT

കനാലിന്റെ തെക്കേയറ്റത്തു സൂയസ് തുറമുഖവും വടക്കു ഭാഗത്ത് സെയ്ദ് തുറമുഖവുമാണ്. ഇവയ്ക്കിടയിലാണ് ഗ്രേറ്റ് ബിറ്റർ ലേക്ക് എന്ന വൻ തടാകം.  സൂയസ് തുറമുഖത്തുനിന്ന്, കനാലിന്റെ മൂന്നിലൊന്നു ഭാഗം പിന്നിടുമ്പോഴാണു ഗ്രേറ്റ് ബിറ്റർ ലേക്ക്.  ഇത് നല്ല ആഴവും പരപ്പുമുള്ള കനാലാണ്. ഇരുഭാഗത്തു നിന്നും ഗ്രേറ്റ് ബിറ്റർ ലേക്ക‌ിലെത്താനുള്ള സമയം കണക്കു കൂട്ടിയാണു കപ്പലുകൾ സെയ്ദ്, സൂയസ് തുറമുഖങ്ങളിൽനിന്നു കടത്തിവിടുക. കപ്പലുകൾ ഇവിടെ താൽക്കാലിക നങ്കൂരമിടും. ഒരു ഭാഗത്തു നിന്നുള്ള കപ്പലുകൾ ഗ്രേറ്റ് ബിറ്റർ ലേക്കിൽ എത്തുന്നതു വരെ മറുഭാഗത്തു നിന്നുള്ള കപ്പലുകൾ ഇവിടെ കാത്തുകിടക്കും. അവ പൂർണമായി എത്തിയ ശേഷം യാത്ര തുടരും. 

ബെന്നിയും കുടുങ്ങി, സൂയസിൽ

ബിറ്റർ ലേക്കിലേക്കു കടക്കുന്നതിനു തൊട്ടു മുൻപ് കപ്പലിന്റെ എൻജിൻ നിലച്ചതു കാരണം കുടുങ്ങിപ്പോയ കഥയും ബെന്നിക്കു പറയാനുണ്ട്. 2019ൽ ആയിരുന്നു അത്. ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് പെട്രോളിയം ഇന്ധനം നിറച്ച ഓയിൽ ടാങ്കർ. എതിർവശത്തുനിന്ന്, ലേക്കിൽനിന്നു കപ്പലുകൾ ചാനലിലേക്കു കയറിത്തുടങ്ങുന്നുണ്ടായിരുന്നു. പിന്നിലും കപ്പലുകളുണ്ട്. കപ്പലുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത. കൃത്യസമയത്ത് പൈലറ്റ് മുന്നറിയിപ്പു നൽകിയതു കാരണം അപകടമൊന്നും നടന്നില്ല. വല്ല കൂട്ടിയിടിയും നടന്നിരുന്നെങ്കിൽ, ജയിലിൽ പോയേനെ. രണ്ടു മണിക്കൂർ കൊണ്ടു തകരാർ ശരിയാക്കി. പിറ്റേന്നു കനാൽ അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം യാത്ര തുടർന്നു.

സൊമാലിയൻ കൊള്ളക്കാരുടെ ബന്ദി

1992ൽ സീ ഫെയററായി ചരക്കു കപ്പലിൽ ജീവിതം തുടങ്ങിയ ബെന്നി 28 വർഷമായി പല കപ്പലുകളിലായി കടൽ ജീവിതം തുടരുന്നു. ‘1999ൽ സെക്കൻഡ് ഓഫിസറായിരിക്കെ, നൈജീരിയൻ തീരത്തുവച്ച് കടൽ കൊള്ളക്കാർ കപ്പലിൽ ആക്രമണം നടത്തി. ക്യാപ്റ്റനെയടക്കം തോക്കിൻ മുനയിൽ നിർത്തി. ഞങ്ങൾക്കു നേരെ ആക്രമണവുമുണ്ടായി. പണവും വിലപിടിപ്പുള്ള വസ്തുക്കളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും കവർന്നു. 4 മണിക്കൂറോളം അവരുടെ േതർവാഴ്ചയായിരുന്നു. എനിക്കു തലയ്ക്കാണ് അടി കിട്ടിയത്. ഏദൻ കടലിടുക്കിൽ ഇപ്പോൾ കടൽക്കൊള്ളക്കാർ കുറവാണെങ്കിലും നൈജീരിയ തീരത്തും മറ്റും ഇപ്പോഴും അവരുണ്ട്. ഇപ്പോൾ കപ്പലിൽ സായുധ കാവലുള്ളതു സഹായകരമാണ്. 

കപ്പലിനകത്തെ കച്ചവടം

സൂയസ് കനാൽ യാത്രകളിലെ ‘കച്ചവടക്കാരെ’ പറ്റിയും ബെന്നിക്കു പറയാനുണ്ട്. കപ്പലുകളിൽ നിർബന്ധമായി വേണ്ട ഡിങ്കി ബോട്ടുകളിലെ തൊഴിലാളികൾ, പെയിന്റിങ്ങുകളടക്കമുള്ള കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളുമായാണു വരിക. വൈകുന്നതു വരെ, ഇതു കപ്പലിന്റെ ഇടനാഴിയിൽ പ്രദർശിപ്പിക്കും. കപ്പലിലുള്ളവർക്കു വേണമെങ്കിൽ വാങ്ങാം. ചെറിയ വിലയേയുള്ളു. വെൽവെറ്റിൽ തീർത്ത ഒരു ‘അന്ത്യ അത്താഴ’ ചിത്രം ഞാൻ വാങ്ങിയിരുന്നു– ബെന്നി പറഞ്ഞു നിർത്തി. 

(സിംഗപ്പുർ കമ്പനിയുടെ, പാനമയിൽ റജിസ്റ്റർ ചെയ്ത വെരി ലാർജ് ക്രൂഡ് കാരിയർ വിഭാഗത്തിൽ പെട്ട കപ്പലിന്റെ ക്യാപ്റ്റനായിരുന്നു ബെന്നി. ഇപ്പോൾ നെട്ടൂരിലാണു താമസം)

English Summary: Malayali Captain Remembers Suez Canal Journey in the backdrop of Ever Given 'Blocking'