തൃശൂർ ∙ ആറാട്ടുപുഴ പൂരപ്പാടത്ത് തിങ്ങിനിറഞ്ഞ ആയിരങ്ങൾക്കു വൈകുണ്ഡ ദർശന സാഫല്യമേകി ആറാട്ടുപുഴ പൂരം സമാപിച്ചു. പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ | Arattupuzha Pooram | Thrissur | Arattupuzha | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ആറാട്ടുപുഴ പൂരപ്പാടത്ത് തിങ്ങിനിറഞ്ഞ ആയിരങ്ങൾക്കു വൈകുണ്ഡ ദർശന സാഫല്യമേകി ആറാട്ടുപുഴ പൂരം സമാപിച്ചു. പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ  ഇടതുഭാഗത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലതു ഭാഗത്ത് ചേർപ്പ് ഭഗവതിയും ചേർന്ന് പാണ്ടിമേളത്തോടെ ഒരുക്കിയ കൂട്ടി എഴുന്നള്ളിപ്പാണ് വൈകുണ്ഡ സമാനമായത്.

കൂട്ടി എഴുന്നള്ളിപ്പിന് ശേഷം പൂരം ദിവസം ഗംഗാദേവിയുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന മന്ദാരം കടവിൽ നടന്ന ദേവീ-ദേവന്മാരുടെ ആറാട്ടിലും ഭക്തർ പങ്കെടുത്തു. തുടർന്ന് ക്ഷേത്രത്തിലെത്തിയ ദേവീ-ദേവന്മാർ ആറാട്ടുപുഴ ശാസ്താവിന് ഉപചാരം ചൊല്ലി പിരിഞ്ഞു.

ADVERTISEMENT

തേവർ, ഊരകത്തമ്മ, ചേർപ്പ് ഭഗവതിമാർ എന്നിവരെ ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടിയായി. അവിടെ വച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ജൗതിഷികൻ കണ്ണനാംകുളത്ത് ജൻജിത്ത് പണിക്കർ അടുത്ത വർഷത്തെ ആറാട്ടുപുഴ പൂരത്തിന്റെ തീയതി വിളംബരം ചെയ്യുന്നതോടെ ശാസ്താവ് ക്ഷേത്രത്തിലേക്ക് മടങ്ങും.

English Summary: Arattupuzha Pooram is over