കൊൽക്കത്ത∙ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പരസ്പരം പോരിനിറങ്ങി ബിജെപിയും തൃണമൂലും. ബിജെപിയിൽ ചേർന്ന മുൻ തൃണമൂൽ നേതാവിനെ തിരിച്ചുവിളിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫോണിൽ ബന്ധപ്പെട്ടെന്ന... | BJP | TMC | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പരസ്പരം പോരിനിറങ്ങി ബിജെപിയും തൃണമൂലും. ബിജെപിയിൽ ചേർന്ന മുൻ തൃണമൂൽ നേതാവിനെ തിരിച്ചുവിളിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫോണിൽ ബന്ധപ്പെട്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. പരാജയഭീതിയെ തുടർന്നാണ് മമതയുടെ നടപടിയെന്ന് പറഞ്ഞ ബിജെപി, കോൾ റെക്കോർഡ് പുറത്തുവിടുകയും ചെയ്തു.

മുതിർന്ന ബിജെപി നേതാക്കളായ കൈലാഷ് വിജയവർജിയയും ശിശിർ ബജോരിയയും മാധ്യമങ്ങൾക്കു മുന്നിൽ കേൾപ്പിച്ച ഓഡിയോ ക്ലിപ്പിലാണ് മുൻ തൃണമൂൽ നേതാവായ പ്രോലോയ് പാലുമായി മമത സംസാരിക്കുന്നത്. മമതയുടെ ആവശ്യം നിഷേധിക്കുന്ന പ്രോലോയ്, സിപിഎം വേട്ടയാടിയ സമയത്ത് തന്നെ സഹായിച്ച സുവേന്ദു അധികാരിയുടെ കുടുംബത്തെ ചതിക്കാനാകില്ലെന്നു പറയുന്നു. സുവേന്ദുവിനെ പിന്തുടർന്നാണ് പ്രോലോയ് ബിജെപിയിൽ ചേർന്നത്.

ADVERTISEMENT

ഇതിനു പിന്നാലെ സംസ്ഥാനത്തെ പോളിങ്ങ് ബൂത്തുകളെ സ്വാധീനിക്കുന്നതിനെ കുറിച്ച് ബിജെപിയുടെ മുകുൾ റോയ് മറ്റൊരു ബിജെപി നേതാവായ ശിശിർ ബജോരിയോട് സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശം തൃണമൂലും പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർ‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെടുന്ന മുകുൾ റോയ്, പോളിങ്ങ് ബുത്തുകളെക്കുറിച്ചും പോളിങ് ഏജന്റുമാരെക്കുറിച്ചും പറയുന്നുണ്ട്. പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് ദിവസം ഇരിക്കുന്ന പാർട്ടികളുടെ ഏജന്റുമാർ സാധാരണയായി ആ പ്രദേശത്തെ ആളുകൾ തന്നെയായിരിക്കും

എന്നാൽ ബംഗാളിലെ ഏതു വോട്ടർക്കും സംസ്ഥാനത്തെ ഏതു ബൂത്തിലും ഏജന്റുമാരാകാൻ അനുവാദം നൽകുന്ന ഉത്തരവു പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിക്കണമെന്നും അല്ലെങ്കിൽ പല ബുത്തുകളിലും ബിജെപിക്ക് ഇരിക്കാൻ ഏജന്റുമാർ ഉണ്ടാകില്ലെന്നും മുകുൾ റോയ് പറഞ്ഞതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച, ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളിൽ 79.79% പോളിങ് രേഖപ്പെടുത്തി.

ADVERTISEMENT

English Summary :BJP's Mukul Roy Discussed Influencing Poll Body In Leaked Call: Trinamool