ന്യൂഡൽഹി∙ വാശിയേറിയ പോരാട്ടം നടക്കുന്ന കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിനത്തിലെ കലാശക്കൊട്ടിൽ രാഹുൽ ഗാന്ധിയെ രംഗത്തിറക്കാൻ കോൺഗ്രസ്. കഴിഞ്ഞ ദിവസങ്ങളിൽ....Rahul Gandhi, Priyanka Gandhi, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വാശിയേറിയ പോരാട്ടം നടക്കുന്ന കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിനത്തിലെ കലാശക്കൊട്ടിൽ രാഹുൽ ഗാന്ധിയെ രംഗത്തിറക്കാൻ കോൺഗ്രസ്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ നടത്തിയ പ്രചാരണം കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ അന്തരീക്ഷമുണ്ടാക്കാൻ സഹായിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

പ്രചാരണത്തിനായി രണ്ടു തവണ കേരളത്തിലെത്തിയ രാഹുൽ ഏപ്രിൽ 3, 4 തീയതികളിൽ വീണ്ടുമെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. വയനാട്ടിലും മറ്റൊരു ജില്ലയിലുമായിരിക്കും പ്രചാരണം. കോഴിക്കോട് ആണു പരിഗണനയിലുള്ളത്. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു രാഹുൽ ഇതുവരെ പ്രചാരണം നടത്തിയത്.

ADVERTISEMENT

ഇതിനു പുറമെ 30, 31 തീയതികളിൽ പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ പ്രിയങ്കയെ പ്രചാരണം നടത്തിയേക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. ഇന്ദിരാ ഗാന്ധിയുടെ സ്മരണയുണർത്തും വിധം കേരളത്തിൽ പ്രിയങ്കയെ അവതരിപ്പിക്കാനാണു സംസ്ഥാന നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം. പ്രിയങ്കയെ വരവേറ്റുള്ള പോസ്റ്ററുകളിൽ ഇന്ദിരയുടെ മുഖവും തെളിയും.

പാലക്കാട് രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോ

ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കെ. മുരളീധരനായി പ്രിയങ്ക പ്രചാരണം നടത്തും. പൂജപ്പുരയിലെ മൈതാനത്ത് പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രിയങ്ക തിരുവനന്തപുരം ജില്ലയിലെ മറ്റിടങ്ങളിൽ റോഡ് ഷോ നടത്തും. കൊല്ലം ജില്ലയിൽ കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലും പ്രിയങ്കയുടെ റോഡ് ഷോ പരിഗണിക്കുന്നുണ്ട്.

ADVERTISEMENT

പത്തിലധികം സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും രാഹുൽ – പ്രിയങ്ക കരുത്തിൽ അവിടെ വിജയിക്കാൻ സാധിച്ചാൽ നേരിയ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാമെന്നുമാണു കോൺഗ്രസ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. ഹൈക്കമാൻഡിന്റെ വിലയിരുത്തലിൽ നിലവിൽ ഇടതിനു നേരിയ മേൽക്കൈയുള്ളതും ആഞ്ഞുപിടിച്ചാൽ കോൺഗ്രസിനു വിജയിക്കാൻ സാധിക്കുന്നതുമായ മണ്ഡലങ്ങൾ ഇവ:

∙ നെയ്യാറ്റിൻകര
∙ നേമം (ഇവിടെ ബിജെപിക്കു മേൽക്കൈ)
∙ കുണ്ടറ
∙ കൊല്ലം
∙ ചടയമംഗലം
∙ ചേർത്തല
∙ അമ്പലപ്പുഴ
∙ കായംകുളം
∙ ചാലക്കുടി
∙ ഒറ്റപ്പാലം
∙ നാദാപുരം
∙ കോഴിക്കോട് നോർത്ത്
∙ മാനന്തവാടി

ADVERTISEMENT

English Summary: Rahul and Priyanka Gandhi to Kerala for Election Campaign