‘10 പേർ കൂവിയാൽ തിരിച്ചു കൂവാൻ 100 പേരുണ്ട് ഒപ്പം, ജന്മനാട്ടിൽ സംഘർഷത്തിനില്ല’
പ്രചാരണം നിർത്തിവച്ചത് ആരെയും ഭയന്നിട്ടല്ല. 10 പേർ എനിക്കെതിരെ നിന്നു കൂവിയാൽ തിരിച്ചു കൂവാൻ 100 പേർ എന്റെ ഒപ്പം വരും. എന്നാൽ ഇത്തരത്തിൽ പരസ്പരം വെല്ലുവിളിച്ച് എന്റെ ജന്മനാട്ടിൽ സംഘർഷമുണ്ടാക്കാൻ താൽപര്യമില്ല. ഈരാറ്റുപേട്ടയിൽ പ്രചാരണം നടത്താൻ സാധിക്കും. എന്നെ... PC George . Poonjar Constituency
പ്രചാരണം നിർത്തിവച്ചത് ആരെയും ഭയന്നിട്ടല്ല. 10 പേർ എനിക്കെതിരെ നിന്നു കൂവിയാൽ തിരിച്ചു കൂവാൻ 100 പേർ എന്റെ ഒപ്പം വരും. എന്നാൽ ഇത്തരത്തിൽ പരസ്പരം വെല്ലുവിളിച്ച് എന്റെ ജന്മനാട്ടിൽ സംഘർഷമുണ്ടാക്കാൻ താൽപര്യമില്ല. ഈരാറ്റുപേട്ടയിൽ പ്രചാരണം നടത്താൻ സാധിക്കും. എന്നെ... PC George . Poonjar Constituency
പ്രചാരണം നിർത്തിവച്ചത് ആരെയും ഭയന്നിട്ടല്ല. 10 പേർ എനിക്കെതിരെ നിന്നു കൂവിയാൽ തിരിച്ചു കൂവാൻ 100 പേർ എന്റെ ഒപ്പം വരും. എന്നാൽ ഇത്തരത്തിൽ പരസ്പരം വെല്ലുവിളിച്ച് എന്റെ ജന്മനാട്ടിൽ സംഘർഷമുണ്ടാക്കാൻ താൽപര്യമില്ല. ഈരാറ്റുപേട്ടയിൽ പ്രചാരണം നടത്താൻ സാധിക്കും. എന്നെ... PC George . Poonjar Constituency
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാർഥിക്കു നേരെ കൂവിവിളി, അതിനു സ്ഥാനാർഥി വക ചുട്ട മറുപടിയും. പ്രചാരണ യോഗത്തിനിടെ സംഘർഷാവസ്ഥയാണു മറ്റൊരു പ്രശ്നം. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീഷം ‘കലുഷിത’മാകുമ്പോൾ പി.സി. ജോർജ് സംസാരിക്കുന്നു...
സ്ഥാനാർഥി ആയിട്ടും കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? ഇതു വിജയ സാധ്യതയെ ബാധിക്കില്ലേ?
ശരിയുടെ പക്ഷത്തുനിന്നാണു പ്രവർത്തിക്കുന്നത്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ അങ്ങനെയാണ്. അതിൽ മാറ്റം വരുത്തേണ്ട കാര്യമില്ല. പറയുന്ന കാര്യങ്ങൾ ശരിയാണെന്ന ഉറച്ച വിശ്വാസമാണ് എനിക്കു ലഭിക്കുന്ന പിന്തുണ. ഓരോ വർഷം കഴിയുമ്പോഴും അത് കൂടി വരികയുമാണ്. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. ഇത്തവണയും അതിൽ മാറ്റമില്ല. എന്റെ പ്രവർത്തന ശൈലി വോട്ട് കൂടുതൽ ലഭിക്കുന്നതിനു സഹായിക്കും.
ആരാണ് പൂഞ്ഞാറിൽ എതിർക്കുന്നത്. അവരുടെ ലക്ഷ്യമെന്താണ്?
ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനയാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനത്തെയും മോശമായി ചിത്രീകരിക്കുന്നത് ഇവരുടെ പ്രവർത്തന ശൈലിയാണ്. 20 ശതമാനത്തിൽ താഴെ മാത്രമുള്ള വിഭാഗമാണ് അത്. അവർക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യം.
പ്രചാരണം നിർത്തിവയ്ക്കേണ്ട സ്ഥിതി എത്തിയതു ഭീതിപ്പെടുത്തുന്നുണ്ടോ? ഇതാദ്യമായല്ലേ ഇങ്ങനെ ഒരു സാഹചര്യം?
പ്രചാരണം നിർത്തിവച്ചത് ആരെയും ഭയന്നിട്ടല്ല. 10 പേർ എനിക്കെതിരെ നിന്നു കൂവിയാൽ തിരിച്ചു കൂവാൻ 100 പേർ എന്റെ ഒപ്പം വരും. എന്നാൽ ഇത്തരത്തിൽ പരസ്പരം വെല്ലുവിളിച്ച് എന്റെ ജന്മനാട്ടിൽ സംഘർഷമുണ്ടാക്കാൻ താൽപര്യമില്ല. ഈരാറ്റുപേട്ടയിൽ പ്രചാരണം നടത്താൻ സാധിക്കും. എന്നെ സ്നേഹിക്കുന്ന ആയിരങ്ങൾ ഈരാറ്റുപേട്ടയിലുണ്ട്. ഏതാനും പേർ ചെയ്യുന്ന വിവരമില്ലായ്മ മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ആഗ്രഹമുള്ളതിനാലാണ് പരസ്യ പ്രചാരണത്തിന് ഇറങ്ങാത്തത്. .
ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കു നിന്നത് അബദ്ധമായെന്നു ഇപ്പോൾ തോന്നുന്നുണ്ടോ?
ഒരു മുന്നണിയിലും ചേരാതിരുന്നതാണ് എന്റെ ഐശ്വര്യം. മുന്നണികളുടെ പിൻബലമില്ലാതെ പ്രതിരോധിക്കാൻ അറിയാം. യുഡിഎഫും എൽഡിഎഫും വർഗീയ വോട്ടുകളുടെ പിന്നാലെയാണ്. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനെ കൊല ചെയ്തവരെ അറസ്റ്റു ചെയ്യാൻ പിണറായി സർക്കാരിനു സാധിക്കാഞ്ഞിട്ടല്ല. ചില വിഭാഗത്തിൽനിന്നുള്ള വോട്ടുകൾ ഉറപ്പാക്കാൻ അവരെ സംരക്ഷിക്കുകയാണ്.
ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നു തന്നെ പറഞ്ഞല്ലോ. പകരം വോട്ട് എവിടെനിന്നു ലഭിക്കും?
കഴിഞ്ഞ പ്രാവശ്യം ലഭിച്ച വോട്ടിനേക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ വിജയിക്കും. ഒരു വിഭാഗം വോട്ട് ചെയ്യില്ലെന്നു പറഞ്ഞിട്ടില്ല. ആ വിഭാഗത്തിലെ ഏതാനും പേർ മാത്രമാണ് അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നത്. പകരം വോട്ട് എന്നൊരു സംവിധാനമില്ല. നിയോജക മണ്ഡലത്തിന്റെ വികസനവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നുള്ളവർ എന്നോടൊപ്പമുണ്ട്. അവർ വോട്ടു ചെയ്യും.
ശബരിമല പ്രശ്നം നടക്കുമ്പോൾ താങ്കൾ പിന്തുണച്ച എൻഡിഎയും ബിജെപിയും ഇപ്പോൾ സഹായിക്കുന്നുണ്ടോ. അതോ അവരും കൈവിട്ടോ?
ശബരിമല വിഷയത്തിൽ പന്തുണച്ചത് ഏതെങ്കിലുമൊരു മുന്നണിയെയല്ല. രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസ സമൂഹത്തെയാണ്. രാജ്യത്തെ വിശ്വാസികൾ പരിപാവനമായി കാണുന്ന ഒരു ആരാധനാലയത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങൾ തച്ചുടയ്ക്കാൻ ശ്രമിച്ചവർക്കെതിരെയാണു രംഗത്തു വന്നത്. അതിൽ രാഷ്ട്രീയം നോക്കിയില്ല. വിശ്വാസികളുടെ ആവശ്യ സമയത്ത് ഒപ്പം നിന്നവരെ അവർ സഹായിക്കും.
എൻഡിഎയിൽ ചേർന്നതു കൊണ്ടല്ലേ മറ്റു മുന്നണികൾ പ്രവേശനം നൽകാതിരുന്നത്. എൻഡിഎയിൽ ചേർന്നത് അബദ്ധമായെന്നു തോന്നുന്നുണ്ടോ?
എൻഡിഎയിൽ ചേർന്നിട്ടില്ല. ആചാര ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ നിലപാടും എൻഡിഎയുടെ നിലപാടും ഒന്നു തന്നെയായിരുന്നു. നിയമസഭയിൽ എൻഡിഎ അംഗത്തിനു സംസാരിക്കാൻ ലഭിക്കുന്ന അവസരംകൂടി തനിക്കു നൽകിയിരുന്നു. അതല്ലാതെ എൻഡിഎ മുന്നണിയിൽ ചേർന്നിട്ടില്ല.
പൂഞ്ഞാറിൽ നടത്തുന്ന പ്രചാരണത്തിന്റെ ശൈലി എന്താണ്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി എന്താണ് സമീപനം?
മുൻ തിരഞ്ഞെടുപ്പുകളിൽ നടത്തിയ അതേ രീതിയിലുള്ള പ്രചാരണ രീതികൾ തന്നെയാണ് ഇത്തവണയും നടത്തുന്നത്. ഭവന സന്ദർശനം, അഭ്യർഥന നൽകൽ, വാഹന പ്രചാരണ ജാഥകൾ, കോർണർ മീറ്റിങ്ങുകൾ, കുടുംബസംഗമം, കഴിഞ്ഞ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റുകൾ വീടുകളിൽ എത്തിക്കുക തുടങ്ങിയവയാണു ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രചാരണം തടയുന്നതിനെതിരെ അധികൃതർക്കു പരാതി നൽകിയതിൽ നടപടി ഉണ്ടായോ? അതോ അന്വേഷണം മുടക്കാൻ സമ്മർദ്ദമുണ്ടോ?
ഈരാറ്റുപേട്ട തേവരുപാറയിലെ സംഭവത്തിൽ പരാതി നൽകിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം പാറത്തോട് ഉണ്ടായ സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
എന്തിനാണ് എഎൽഎ സ്ഥാനം രാജി വച്ചത്? എംഎൽഎ ആയാൽ തൂക്കുസഭ വന്നാൽ ഏതു മുന്നണിയെ പിന്തുണയ്ക്കും?
2016ൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ചത് സ്വതന്ത്ര സ്ഥാനാർഥിയായാണ്. ഇത്തരത്തിൽ വിജയിച്ചാൽ മറ്റു പാർട്ടികളിൽ ചേർന്നു പ്രവർത്തിക്കാൻ സാധിക്കില്ല. ഇങ്ങനെ മാറിയാൽ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യനാക്കപ്പെടാം. ഇത്തവണ മത്സരിക്കുന്നത് കേരള ജനപക്ഷം സെക്കുലർ പാർട്ടിയുടെ സ്ഥാനാർഥിയായാണ്. കഴിഞ്ഞ നിയമസഭയിലെ എംഎൽഎ മാരുടെ കാലാവധി അവസാനിക്കാൻ ഇനിയും ഒരു മാസം ബാക്കിയുണ്ട്. തിരഞ്ഞെടുപ്പ് കേസ് ഉണ്ടാകാതിരിക്കാനാണ് സ്ഥാനം രാജി വച്ചത്. തൂക്കു നിയമസഭ വന്നാൽ മുന്നണി നോക്കാതെ മാന്യനായ ആളെ ഏതു മുന്നണി മുഖ്യമന്ത്രിയാക്കുന്നോ അവരെ പിന്തുണയ്ക്കും. നാടിനു ഗുണമുള്ള സാധാരണക്കാരന് പ്രയോജനം ലഭിക്കുന്ന ആളായിരിക്കണം മുഖ്യമന്ത്രി.
English Summary: Interview with Poonjar Constituency Candidate PC George