ചെന്നൈ∙ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. സേലത്ത് യുപിഎയുടെ പൊതുസമ്മേളനത്തില്‍ രാഹുലിനെ വേദിയിലിരുത്തിയാണ് സ്റ്റാലിന്‍ പുതിയ ആവശ്യം ഉന്നയിച്ചത്. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ....| MK Stalin | Rahul Gandhi | Tamil Nadu Assembly Polls | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. സേലത്ത് യുപിഎയുടെ പൊതുസമ്മേളനത്തില്‍ രാഹുലിനെ വേദിയിലിരുത്തിയാണ് സ്റ്റാലിന്‍ പുതിയ ആവശ്യം ഉന്നയിച്ചത്. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഘടക കക്ഷികളെയെല്ലാം ഒന്നിച്ചുകൊണ്ടുപോകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ തുടര്‍ന്നു പ്രസംഗിച്ച രാഹുല്‍ ഇക്കാര്യത്തെ കുറിച്ചു പരാമര്‍ശിച്ചില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നതു െചയ്തു നല്‍കുന്ന ആളായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധപതിച്ചെന്നു രാഹുല്‍ കുറ്റപ്പെടുത്തി. അമിത് ഷായുടെ മുന്നിൽ തലകുനിക്കേണ്ട ആവശ്യം തമിഴ്നാട് മുഖ്യമന്ത്രിക്കില്ലെന്നും എന്നാൽ അദ്ദേഹം ചെയ്ത അഴിമതികൾ അതിന് നിർബന്ധിതനാക്കുകയാണെന്നും രാഹുൽ പറഞ്ഞു. 

ADVERTISEMENT

മഹത്തായ ഭാഷയും സംസ്കാരവുമുള്ള ഒരു നാടിന്റെ മുഖ്യമന്ത്രി അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുന്നിൽ തലകുനിക്കുന്നതും കാലിൽ വീഴുന്നതും കണ്ടുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനിടെ ഇതാദ്യമായാണ് തമിഴ്നാട്ടിലെ യുപിഎയിലെ 13 പാര്‍ട്ടികളും ഒന്നിച്ചു പൊതുവേദിയിലെത്തുന്നത്.

English Summary : Unbearable to see Tamil Nadu CM forced to bow, touch feet of PM Modi, Amit Shah, says Rahul Gandhi