സ്ഥാനാർഥിയുടെ അഭ്യർഥന 50,000 കോപ്പി പ്രിന്റ് ചെയ്ത് അയ്യായിരമെന്നു കാണിച്ച് ചെലവു നിരീക്ഷകരുടെ കണ്ണിൽപ്പൊടിയിടുന്ന പണി ഇപ്പോൾ ഫെയ്സ്ബുക്കിലും ഗൂഗിളിലും നടക്കില്ലെന്നതാണ് പ്രശ്നം. ഫെ‌യ്സ്ബുക് ആഡ് ലൈബ്രറി, ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് എന്നിവ... Facebook . Google

സ്ഥാനാർഥിയുടെ അഭ്യർഥന 50,000 കോപ്പി പ്രിന്റ് ചെയ്ത് അയ്യായിരമെന്നു കാണിച്ച് ചെലവു നിരീക്ഷകരുടെ കണ്ണിൽപ്പൊടിയിടുന്ന പണി ഇപ്പോൾ ഫെയ്സ്ബുക്കിലും ഗൂഗിളിലും നടക്കില്ലെന്നതാണ് പ്രശ്നം. ഫെ‌യ്സ്ബുക് ആഡ് ലൈബ്രറി, ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് എന്നിവ... Facebook . Google

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥാനാർഥിയുടെ അഭ്യർഥന 50,000 കോപ്പി പ്രിന്റ് ചെയ്ത് അയ്യായിരമെന്നു കാണിച്ച് ചെലവു നിരീക്ഷകരുടെ കണ്ണിൽപ്പൊടിയിടുന്ന പണി ഇപ്പോൾ ഫെയ്സ്ബുക്കിലും ഗൂഗിളിലും നടക്കില്ലെന്നതാണ് പ്രശ്നം. ഫെ‌യ്സ്ബുക് ആഡ് ലൈബ്രറി, ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് എന്നിവ... Facebook . Google

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോഴും ഫെയ്സ്ബുക്, യൂട്യൂബ് എന്നിവ ഉപയോഗിക്കുമ്പോഴും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടു ദിവസങ്ങളായി. പോളിങ് ദിനത്തോടടുക്കുമ്പോൾ ഇത്തരം പരസ്യങ്ങളുടെ കുത്തൊഴുക്കായിരിക്കും. ലഭ്യമായ കണക്കനുസരിച്ച് കേരളത്തിൽ മൂന്നു മുന്നണികളും സ്വതന്ത്ര സ്ഥാനാർഥികളും നേതാക്കളുമെല്ലാം ചേർന്ന് ഒരാഴ്ചയ്ക്കിടെ മുടക്കിയത് 20 ലക്ഷത്തോളം രൂപയാണ്. വരും ദിവസങ്ങളിൽ ഈ തുക കുതിച്ചുയരും.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പരസ്യങ്ങൾക്കായി മുടക്കുന്ന തുക എത്രയെന്ന് ഗൂഗിളും ഫെയ്സ്ബുക്കും വെളിപ്പെടുത്താൻ തുടങ്ങിയത് 2019 ഫെബ്രുവരി മുതലാണ്. അന്നു മുതലുള്ള ഡേറ്റ ഇന്റർനെറ്റിൽ ലഭ്യമാണ്. 2019 ഫെബ്രുവരി മുതൽ ഇതുവരെ ഫെയ്സ്ബുക്കിന് ഇന്ത്യയിൽനിന്നു മാത്രം ലഭിച്ചത് 100 കോടിയോളം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 2021 മാർച്ച് 26 വരെ 6,43,286 പരസ്യങ്ങളിൽ നിന്നായി 93,09,77,431 രൂപ. ഇതിൽ 4.61 കോടി രൂപ മുടക്കിയത് ബിജെപിയും 3.68 കോടി രൂപ മുടക്കിയത് തൃണമൂൽ കോൺഗ്രസുമാണ്. ബിജെപിയുടെ വിവിധ സംസ്ഥാന ഘടകങ്ങൾ ചെലവഴിച്ച തുക ഒഴികെയുള്ള കണക്കാണ് ഇത്.

ADVERTISEMENT

ഇതേ കാലയളവിൽ രാജ്യത്തുനിന്ന് ഗൂഗിളിന് മൊത്തം ലഭിച്ച തുക 47.34 കോടിയാണെന്നു ഗൂഗിളിന്റെ ട്രാൻസ്പരൻസി റിപ്പോർട്ട് പറയുന്നു. ഇതിൽ 16.29 കോടി രൂപയുടെ പരസ്യവും നൽകിയത് ബിജെപിയാണ്. കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ പരസ്യങ്ങൾ വഴി ഇതുവരെ ഗൂഗിളിനു ലഭിച്ചത് 36.96 ലക്ഷം രൂപയാണെന്നും ട്രാൻസ്പരൻസി റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുമ്പോഴും കണക്കെടുപ്പ് കുരുക്കാകുമോ എന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കുമുണ്ട്. 

സ്ഥാനാർഥിയുടെ അഭ്യർഥന 50,000 കോപ്പി പ്രിന്റ് ചെയ്ത് അയ്യായിരമെന്നു കാണിച്ച് ചെലവു നിരീക്ഷകരുടെ കണ്ണിൽപ്പൊടിയിടുന്ന പണി ഇപ്പോൾ ഫെയ്സ്ബുക്കിലും ഗൂഗിളിലും നടക്കില്ലെന്നതാണ് പ്രശ്നം. ഫെ‌യ്സ്ബുക് ആഡ് ലൈബ്രറി, ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് എന്നിവ പരിശോധിച്ചാൽ എത്ര തുക മുടക്കിയെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. 90 ദിവസത്തിനിടെ LDF Keralam എന്ന പേജ് ഫെയ്സ്ബുക്കിന് നൽകിയത് 8,16,794 രൂപയാണ്. ഇതിൽ 6,29,982 രൂപയും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണെന്ന് ഐടി വിദഗ്ധൻ അനിവർ അരവിന്ദ് ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

സ്ഥാനാർഥികളിൽ ഡോ.എസ്.എസ്.ലാൽ, പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴക്കൻ തുടങ്ങി ഫെയ്സ്ബുക് വഴി പരസ്യം നൽകിയവരെല്ലാം മുടക്കിയ തുക എത്രയെന്ന് ഇതിൽനിന്ന് അറിയാം. 27 ഡിജിറ്റൽ പരസ്യങ്ങൾക്കായി കിഫ്ബി ഫെയ്സ്ബുക്കിനു നൽകിയത് 4,56,150 രൂപയാണ്. സർക്കാരിന്റെ മറ്റ് ഏജൻസികളും വകുപ്പുകളും മുടക്കിയ തുകയും ആഡ് ലൈബ്രറിയിൽ തിരഞ്ഞാൽ മനസ്സിലാക്കാം. ദേശീയതലത്തിൽ തൃണമൂലും ഡിഎംകെയും ബിജെപിയുമാണ് ഫെയ്സ്ബുക്, ഗൂഗിൾ പരസ്യങ്ങൾക്ക് പണമെറിയുന്നതിൽ ഇപ്പോൾ മുന്നിലെന്ന് കണക്കുകൾ വിശകലനം ചെയ്ത് അനിവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഡിജിറ്റൽ പരസ്യങ്ങളുടെ ചെലവു നിരീക്ഷിക്കുന്നവർക്കു മുന്നിൽ ചില പരിമിതികളുമുണ്ട്. പരസ്യം നൽകുന്ന ഫെയ്സ്ബുക് പേജുകൾ ഏതെല്ലാമാണെന്നു കണ്ടെത്തണമെന്നതാണ് ആദ്യത്തെ വെല്ലുവിളി. യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സ്, ട്രോളന്മാർ തുടങ്ങിയവരുടെ സഹായത്തോടെ തയാറാക്കുന്ന ഹ്രസ്വചിത്രങ്ങൾ, ട്രോളുകൾ, പോസ്റ്റുകൾ തുടങ്ങിയവയ്ക്ക് എത്ര തുക മുടക്കിയെന്നു കണക്കാക്കാൻ ഇതിലൂടെ കഴിയില്ല. ഇത്തവണ എല്ലാ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയയിലെ താരങ്ങളെയും റീച്ചുള്ള പേജുകളുടെ അഡ്മിന്മാരെയുമെല്ലാം പ്രചാരണത്തിനു കൂടെക്കൂട്ടിയിട്ടുണ്ട്. 

ADVERTISEMENT

തിരഞ്ഞെടുപ്പിനു മുന്നോടിയായി എണ്ണമറ്റ വാർത്താ വെബ്സൈറ്റുകളും രാഷ്ട്രീയ വിശകലനവും വാർത്തകളുമെല്ലാം നൽകുന്ന ഒട്ടേറെ യുട്യൂബ് ചാനലുകളും പിറന്നു. ചെലവു നിരീക്ഷകരുടെ കണ്ണിൽ പൊടിയിടാൻ ചില എൻജിഒകളുടെ മറപറ്റി ഡിജിറ്റൽ പരസ്യം ചെയ്യുന്ന രീതിയും രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നുണ്ട്.

English Summary: How Political Parties Spend Money for Election Campaign Digitally?