‘ഇന്ത്യൻ ഭരണം നിലനിൽക്കുന്നത് നുണകളിൽ; ബംഗാളിൽ മമതയുടെ കാര്യം കണ്ടറിയണം’

പ്രതിപക്ഷം എന്ന രീതിയിൽ അവർ കാര്യങ്ങൾ മനസിലാക്കുന്നില്ല. അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്നു പറയുമോ? ഫാഷിസത്തോടുള്ള ഐക്യപ്പെടൽ അല്ലെങ്കിൽ അധികാരക്കൊതി വന്നതുകൊണ്ടു.. Anand Writer . AAP > Mamata Bannerjee
പ്രതിപക്ഷം എന്ന രീതിയിൽ അവർ കാര്യങ്ങൾ മനസിലാക്കുന്നില്ല. അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്നു പറയുമോ? ഫാഷിസത്തോടുള്ള ഐക്യപ്പെടൽ അല്ലെങ്കിൽ അധികാരക്കൊതി വന്നതുകൊണ്ടു.. Anand Writer . AAP > Mamata Bannerjee
പ്രതിപക്ഷം എന്ന രീതിയിൽ അവർ കാര്യങ്ങൾ മനസിലാക്കുന്നില്ല. അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്നു പറയുമോ? ഫാഷിസത്തോടുള്ള ഐക്യപ്പെടൽ അല്ലെങ്കിൽ അധികാരക്കൊതി വന്നതുകൊണ്ടു.. Anand Writer . AAP > Mamata Bannerjee
ഡൽഹിയിൽ താമസിക്കുമ്പോഴും കേരളത്തിന്റെ സ്പന്ദനങ്ങൾ ആഴത്തിൽ തൊട്ടറിയുന്ന ചിന്തകനും കഥാകാരനുമാണ് ആനന്ദ്. ഫാഷിസത്തിനെതിരായ ശക്തമായ നിലപാടുകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഇന്ത്യൻ ബൗദ്ധികമണ്ഡലത്തിൽ വേറിട്ട സ്ഥാനം അലങ്കരിക്കുന്ന ആനന്ദിന്റെ വേദന, ഇനിയും നാം അതിനെ പ്രതിരോധിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്നതാണ്. ആഗോളതലത്തിൽ ഫാഷിസം വളരുന്നതിന്റെ കൃത്യമായ വിപൽസന്ദേശങ്ങൾ സമയാസമയങ്ങളിൽ ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ ഓർമപ്പെടുത്തലുകൾ നമുക്കു മുന്നിലുണ്ട്. കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ നടത്തിയ ഈ അഭിമുഖത്തിൽ ‘ഇരുട്ടിനെ ഇരുട്ടുകൊണ്ടല്ല നേരിടേണ്ടതെന്നും വെളിച്ചം കൊണ്ടുവേണമെന്നും’ ആനന്ദ് ഓർമിപ്പിക്കുന്നു.
എന്താണ് ഇന്ത്യൻ ഫാഷിസ്റ്റ് പ്രതിരോധത്തിൽ താങ്കൾ കാണുന്ന വീഴ്ചകൾ?
ഫാഷിസത്തെ പ്രതിരോധിക്കുന്നതിനു മുൻപ് എന്താണ് നമ്മുടെ മുന്നിലുള്ള പ്രശ്നമെന്ന് നാം തിരിച്ചറിയേണ്ടേ? എവിടെയാണ് പ്രതിപക്ഷം? കോൺഗ്രസ് എന്ന പാർട്ടിയുണ്ടോ? അവരിൽ പലരുടെയും പാതിമനസ്സ് രഥയാത്രയിലാണ്. ബിജെപിയെ നേരിടാൻ കോൺഗ്രസിനാകുന്നില്ല. ഉണ്ടായിരുന്ന മറ്റു പാർട്ടികളും നിശ്ശബ്ദം. ബംഗാളിൽ മമതയുടെ കാര്യം കണ്ടറിയണം. ആകെയൊരു ദുഖം, ഇവിടെ ഡൽഹിയിൽ ജനകീയ നിലപാടുമായി ഉയർന്നുവന്ന ആം ആദ്മി പാർട്ടിയും ഇപ്പോൾ ബിജെപി സ്വീകാര്യമാണെന്ന നിലപാടിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതാണ്. തുളസീദാസിന്റ ശ്ലോകങ്ങളിലൊന്നിൽ യജമാനനേക്കാൾ ശക്തനാണ് സേവകൻ എന്നർഥം വരുന്നൊരു ഭാഗമുണ്ട്. ശ്രീലങ്കയിലേക്ക് കടക്കാൻ രാമനു പാലം കെട്ടേണ്ടിവന്നപ്പോൾ, സേവകനായ ഹനുമാനു ചാടിക്കടക്കാൻ സാധിച്ചു എന്നതാണ് കവി ചൂണ്ടിക്കാട്ടിയത്. ആം ആദ്മിയുടെ മാറ്റം കണ്ടപ്പോൾ അതോർമയിൽവന്നു.
ഇന്ത്യൻ പ്രതിപക്ഷത്തെക്കുറിച്ച്?
പ്രതിപക്ഷം എന്ന രീതിയിൽ അവർ കാര്യങ്ങൾ മനസിലാക്കുന്നില്ല. അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്നു പറയുമോ? ഫാഷിസത്തോടുള്ള ഐക്യപ്പെടൽ അല്ലെങ്കിൽ അധികാരക്കൊതി വന്നതുകൊണ്ടു മാത്രമാണിത്. എത്രമാത്രം നുണകളിലാണ് ഇന്ന് ഇന്ത്യൻഭരണം നിലനിൽക്കുന്നത്. നാസികളുടെ ഭരണരീതിയും സമാനമായിരുന്നു. ഇതിനെ നേരിടാൻ ആദ്യം നാം അതെന്താണെന്ന് ആഴത്തിൽ മനസ്സിലാക്കണം. അങ്ങനെ നമ്മൾ ഫാഷിസത്തെ തിരിച്ചറിഞ്ഞതായി എനിക്കു തോന്നുന്നില്ല. രാഹുൽഗാന്ധിയുടെ വാക്കുകളും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. അവശേഷിക്കുന്ന ചില വൈക്കോൽ തുമ്പുകൾ കാണേണ്ടതല്ലേ?
ഫാഷിസത്തിന്റെ ആഗോളവളർച്ചയും ആശങ്കപ്പെടുത്തുന്നതല്ലേ?
ലോകത്തിന്റെ നല്ലൊരു ഭാഗവും ഇന്ന് ഫാഷിസ്റ്റുകളുടെ ഭരണത്തിൻ കീഴിലായിക്കഴിഞ്ഞു. ബംഗ്ലദേശ്, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, തുർക്കി, പശ്ചിമേഷ്യൻ രാജ്യങ്ങൾ എല്ലാം താലിബാൻ മുതൽ ഐഎസ് വരെയുള്ള വകഭേദങ്ങളുടെ ആധിപത്യത്തിലാണ്. മൊത്തം ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യമാണ്. മ്യാൻമറിലാവട്ടെ കൂടുതൽകാലവും പട്ടാളഭരണവുമായിരുന്നു. ഇരുണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ഇതു കണ്ടാലറിയാം.
മതത്തിന്റെ അതിപ്രസരവും മതം ഉപയോഗിച്ചുള്ള അധികാരം പിടിച്ചെടുക്കലുമാണ് ഇന്ന് വ്യാപകമായി കണ്ടുവരുന്നത്. അമേരിക്കയിൽ പോലും. ഒരിക്കൽപോലും ജനാധിപത്യഭരണമായിരുന്നില്ല അവിടെ. സ്ത്രീവോട്ടുപോലും നടപ്പായത് വൈകിയാണ്. യഥാർഥ അമേരിക്കക്കാരെ അകറ്റിനിർത്തിയ ഭരണമാണ് ഇന്നും. ലോകം മുഴുവൻ സ്വേഛാധിപത്യത്തിനു കീഴിലാക്കാൻ സഹായിക്കുന്നതും അവർ തന്നെ. ഐഎസിനെയും താലിബാനെയും സൃഷ്ടിച്ചതും അവർതന്നെ.
ഇതിനെ എങ്ങിനെ നേരിടാം?
ഇരുട്ടിനെ നേരിടാൻ വെളിച്ചം കൊണ്ടു മാത്രമേ സാധിക്കൂ. ഇരുട്ടിനെ മറ്റൊരു ഇരുട്ടുകൊണ്ട് നേരിടാമെന്ന് വിചാരിക്കുന്നത് തെറ്റാണ്. ഫാഷിസത്തെ മറ്റൊരു ഫാഷിസം കൊണ്ടു നേരിടാനാവില്ല. കുറ്റവാളിയായി മുദ്രകുത്തി ശിക്ഷിക്കൂ ആദ്യം, തെളിവുകൾ നമുക്ക് പിന്നീട് ഹാജരാക്കാം എന്നതാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. ഈ രീതിയിൽ ശിക്ഷിക്കപ്പെട്ട നിരവധി പേരെ നമുക്ക് കാണാം. ചരിത്രത്തിലേക്കു നോക്കായാൽ ഫാഷിസത്തിൽനിന്ന് നമുക്ക് ഇതിന് സമാനമായ നിരവധി തെളിവുകൾ കിട്ടും. അത്യന്തം ഗുരുതരമായ ഈ സാഹചര്യത്തെ തിരിച്ചറിഞ്ഞു നേരിടാൻ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങൾക്കാവണം.
കേരളത്തിലെ സാഹചര്യത്തെക്കുറിച്ച്?
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് പണ്ട് കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ചെയ്തതിനു സമാനമാണ്. പിന്തുണക്കാത്തവർക്കെതിരെ, സംസ്ഥാന സർക്കാരുകൾക്കെതിരെ എല്ലാ അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുക എന്ന രീതി. ഉന്നയിക്കുന്ന ആരോപണങ്ങൾ യഥാർഥമാണോ എന്നെനിക്ക് അറിയില്ല. പക്ഷേ ഇതിന്റെയൊക്കെ സത്യാവസ്ഥ പുറത്തുവരാൻ കാലമേറെയെടുക്കും. അപ്പാഴേക്കും നുണ അതിന്റെ കൃത്യം നിർവഹിച്ചിരിക്കും. സത്യം എന്നെങ്കിലും പുറത്തുവരും, പക്ഷേ അപ്പോഴേക്കും അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കും. നമ്പി നാരായണന്റെ കാര്യത്തിലുണ്ടായതുപോലെ.
ഹംഗറിയിലെ റഷ്യൻ ആക്രമണത്തെക്കുറിച്ച് നെഹ്റു പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽപറഞ്ഞതുപോലെ സത്യം വന്നുചേരുന്നതിനുമുന്നേ നുണ അതിന്റെ ദൗത്യം പൂർത്തിയാക്കിയിരിക്കും. ഇവിടെ മമതാ ബാനർജി പറഞ്ഞതു പ്രത്യേകം ശ്രദ്ധേയമാണ്. എതിർക്കുന്നതു ബിജെപി തനിച്ചല്ല, പകരം എൻഫാഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെല്ലാം ചേർന്ന മുന്നണിയാണ്. കേരളത്തിലെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ മമത പറഞ്ഞതിനു സമാനമാണെന്നു തോന്നുന്നു.
കേരളത്തിലെ തുടർഭരണം?
ഇടതുപക്ഷം രാജ്യത്ത് അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. ഇടത് എന്നാൽ മറുപക്ഷം എന്നാണ്. നമുക്ക് ഒരു സംസ്ഥാനത്തും പ്രതിപക്ഷം വേണ്ടേ? തമിഴ്നാട്ടിലെ അവസ്ഥ നോക്കൂ. ദ്രാവിഡ കഴകം. ഏതു രീതിയിൽ തുടങ്ങിയ പാർട്ടിയായിരുന്നു. നിരീശ്വരവാദത്തിന്റെ, മതേതര ചിന്താഗതിയുടെ അടിത്തറയിൽ വളർന്നുവന്ന പാർട്ടി ഇന്നു രൂപം മാറി രാമഭക്തരുടെ ആൾക്കൂട്ടമായി മാറിക്കഴിഞ്ഞു. ജനാധിപത്യവും കോടതിയും ഒന്നുമില്ലാത്തതിനു സമാനമായ അവസ്ഥയാണ് ഇന്നവിടെ.
ധാർമികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് എങ്ങനെ ഗതിമാറുമെന്നാണ് വിചാരിക്കുന്നത്?
ധാർമികത നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിന് പ്രസക്തിയില്ലാതാവും. തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾ പിറ്റേന്ന് ബിജെപി പാളയത്തിലെക്കുന്ന സാഹചര്യം ഇതു വഴിയുണ്ടാകുന്നതാണ്. ആദർശത്തിൽ അധിഷ്ഠിതമായ പ്രവൃത്തിയാണ് രാഷ്ട്രീയം. ആദർശമില്ലെങ്കിൽ പിന്നെ രാജാവ് ഭരിച്ചാലും മതിയല്ലോ രാജ്യം. സംസ്കാരത്തിന്റെ ജോലി മൂല്യങ്ങൾ സൃഷ്ടിക്കലാണ്. ഈ മൂല്യങ്ങളിലൂടെയാണ് ജനാധിപത്യം സ്ഥാപിക്കപ്പെടുന്നത്.
ബുദ്ധിജീവികളുടെ ഒറ്റക്കെട്ടായ നിലപാട് ഇല്ലാതാവുകയാണോ?
ബുദ്ധിജീവികൾ പോലും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതിന്റെ അപകടം അവർ മനസ്സിലാക്കുന്നില്ല. ഫാഷിസത്തിനെതിരായി നിലപാട് സ്വീകരിക്കുന്നതിലൂടെ രാജ്യത്തിനുണ്ടാകാവുന്ന ഗുണം അവർ മനസ്സിലാക്കുന്നില്ല. താൽക്കാലിക തർക്കങ്ങളിൽപ്പെട്ടാണ് പലരും ഈ പോരാട്ടത്തിൽ നിലപാട് മാറ്റുന്നത്. അതു വലിയ നഷ്ടം വരുത്തിവയ്ക്കും.
English Summary: Interview with Writer Anand