‘ഈ സർക്കാരിന്റെ കാലത്ത് ശബരിമല സുരക്ഷിതമല്ല, യുവതീപ്രവേശത്തിന് കളമൊരുക്കും’
കാസർകോട്∙ ശബരിമലയുടെ കാര്യത്തിൽ വീണ്ടും പ്രകോപനപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിശ്വാസികളുടെ പ്രതിഷേധത്തിനൊടുവിൽ ചില മന്ത്രിമാർ മലക്കം മറിഞ്ഞെങ്കിലും... Kerala Assembly Elections 2021, Elections2021, K Surendran, BJP, CPM, Sabarimala Women Entry

കാസർകോട്∙ ശബരിമലയുടെ കാര്യത്തിൽ വീണ്ടും പ്രകോപനപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിശ്വാസികളുടെ പ്രതിഷേധത്തിനൊടുവിൽ ചില മന്ത്രിമാർ മലക്കം മറിഞ്ഞെങ്കിലും ആ മന്ത്രിമാർക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സിപിഎം. ശബരിമല വിഷയത്തിൽ സർക്കാരിന്റെ പഴയ നിലപാട് തുടരുകയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും പിണറായി പറഞ്ഞു. കാസർകോട് പ്രസ്ക്ലബ്ബിൽ ‘പഞ്ചസഭ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ വേട്ടയാടുന്ന ഇടതു സർക്കാരിന്റെ നയം തിരുത്താൻ പോകുന്നില്ലെന്ന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ശബരിമല വീണ്ടും പ്രക്ഷോഭ കേന്ദ്രമാകാനുള്ള സാധ്യതയാണ് കാണുന്നത്. ഈ സർക്കാർ ഭരണത്തിൽ ഇരിക്കുന്നിടത്തോളം കാലം ശബരിമല സുരക്ഷിതമല്ല എന്ന വസ്തുതയാണ് പുറത്തുവരുന്നത്. യുവതീപ്രവേശത്തിന് കളമൊരുക്കും എന്നുള്ള വ്യക്തമായ സന്ദേശമാണ് നേതാക്കളുടെ വാക്കുകളിൽനിന്നും വ്യക്തമാകുന്നത്. ശബരിമലയിൽ വീണ്ടും ശക്തമായ പ്രക്ഷോഭം വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സർക്കാരിന്റെ അഴിമതികൾ ഓരോന്നോരോന്നായി പുറത്തുവരുകയാണ്. അതിഭീകരമായ കൊള്ളയാണ് കഴിഞ്ഞ അഞ്ചുവർഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയിരിക്കുന്നത്. രാജ്യദ്രോഹ ശക്തികളുമായി കൂട്ടുകൂടി അഴിമതി നടത്താൻ പോലും മടിയില്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറി. സ്വർണ്ണക്കള്ളക്കടത്ത് കേസിലും ആഴക്കടൽ മത്സ്യബന്ധന ഇടപാടിലും രാജ്യദ്രോഹ ശക്തികളുമായി ഇടപെടാൻ പിണറായി വിജയൻ ശ്രമിച്ചതായാണ് കാണുന്നത്.
മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും കള്ളക്കടത്ത് സംഘവുമായി ആത്മബന്ധം പുലർത്തിയും അവരെ പരസ്യമായി സഹായിച്ചെന്നും പുതിയ മൊഴി പുറത്ത് വന്നതിലൂടെ തെളിഞ്ഞിരിക്കുകയാണ്. നിയമസഭാ സ്പീക്കർ നിയമസഭയെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. ആസൂത്രിതമായ അഴിമതിയാണ് എല്ലാ മേഖലയിലും നടന്നിരിക്കുന്നത്. രാജ്യദ്രോഹ ശക്തികളുമായി ചേർന്ന് പണമുണ്ടാക്കുന്ന പുതിയ രീതിയാണ് സർക്കാർ അവലംബിച്ചിരിക്കുന്നത്. സർക്കാർ നടത്തിയ എല്ലാ ഇടപാടിലും വ്യക്തിപരമായി നേട്ടമുണ്ടാക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്.
തപാൽ വോട്ടിൽ സർക്കാരിന്റെ ദുരുപയോഗ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണ്. പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നു. തുണി സഞ്ചിയിലാണ് പോസ്റ്റൽ വോട്ട് ശേഖരിക്കുന്നത്. സീൽ വച്ച് കവറിൽ പോസ്റ്റൽ വോട്ട് ശേഖരിക്കണമെന്ന നിർദേശം സമ്പൂർണ്ണമായി അട്ടിമറിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നോക്കുകുത്തി ആയിട്ടാണ് പലയിടത്തും പ്രവർത്തിക്കുന്നത്. മഞ്ചേശ്വരം കാസർകോട് മണ്ഡലങ്ങളിൽ പ്രശ്ന ബാധ്യത ബൂത്തുകൾ ചൂണ്ടികാണിച്ചു നൽകിയ നിവേദനത്തിലും കാര്യമായി ഇടപെട്ടിട്ടില്ല. മൂവായിരത്തിലധികം ഇരട്ട വോട്ടുകളാണ് കാസർകോട് മഞ്ചേശ്വരത്ത് ഉള്ളത്.
ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. പോസ്റ്റൽ വോട്ടിൽ വ്യാപകമായി ക്രമക്കേട് നടത്താനുള്ള സിപിഎമ്മിന്റെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നീക്കം സംഘർഷത്തിലേക്ക് നയിക്കുമോ എന്ന ആശങ്കപ്പെടുകയാണ്. അടിയന്തരമായി കൂടുതൽ കേന്ദ്രസേനയെ പ്രശ്ന ബാധിത ബൂത്തുകളിൽ നിയോഗിക്കണം. ഇരട്ട വോട്ടുകളുടെ കാര്യത്തിൽ അടിയന്തര നടപടി വേണം. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് സിപിഎമ്മും മുഖ്യമന്ത്രിയും വ്യക്തമാക്കണം. കാസർകോട് ജില്ലയിലെ ഉദുമ മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഎം ലീഗ് അന്തർധാര തെളിഞ്ഞു വരികയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
English Summary: K Surendran press meet