വൻകരകളെ വട്ടംചുറ്റി സഞ്ചരിക്കുന്ന വമ്പന്‍ യാനങ്ങളെ കടൽ വട്ടംചുറ്റിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. ചിലപ്പോൾ കൊടുങ്കാറ്റുകളെ കെട്ടഴിച്ചുവിട്ടുകൊണ്ട്, മറ്റു ചിലപ്പോൾ രൗദ്രഭാവം പൂണ്ട്. അപൂർവം ചിലപ്പോൾ സ്ഥലപരിമിതി കൊണ്ടും. വിശാലമായ പുറംകടലിൽ, സ്ഥലത്തിന്റെ... Suez Canal . Ever Given Ship

വൻകരകളെ വട്ടംചുറ്റി സഞ്ചരിക്കുന്ന വമ്പന്‍ യാനങ്ങളെ കടൽ വട്ടംചുറ്റിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. ചിലപ്പോൾ കൊടുങ്കാറ്റുകളെ കെട്ടഴിച്ചുവിട്ടുകൊണ്ട്, മറ്റു ചിലപ്പോൾ രൗദ്രഭാവം പൂണ്ട്. അപൂർവം ചിലപ്പോൾ സ്ഥലപരിമിതി കൊണ്ടും. വിശാലമായ പുറംകടലിൽ, സ്ഥലത്തിന്റെ... Suez Canal . Ever Given Ship

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻകരകളെ വട്ടംചുറ്റി സഞ്ചരിക്കുന്ന വമ്പന്‍ യാനങ്ങളെ കടൽ വട്ടംചുറ്റിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. ചിലപ്പോൾ കൊടുങ്കാറ്റുകളെ കെട്ടഴിച്ചുവിട്ടുകൊണ്ട്, മറ്റു ചിലപ്പോൾ രൗദ്രഭാവം പൂണ്ട്. അപൂർവം ചിലപ്പോൾ സ്ഥലപരിമിതി കൊണ്ടും. വിശാലമായ പുറംകടലിൽ, സ്ഥലത്തിന്റെ... Suez Canal . Ever Given Ship

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻകരകളെ വട്ടംചുറ്റി സഞ്ചരിക്കുന്ന വമ്പന്‍ യാനങ്ങളെ കടൽ വട്ടംചുറ്റിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. ചിലപ്പോൾ കൊടുങ്കാറ്റുകളെ കെട്ടഴിച്ചുവിട്ടുകൊണ്ട്, മറ്റു ചിലപ്പോൾ രൗദ്രഭാവം പൂണ്ട്. അപൂർവം ചിലപ്പോൾ സ്ഥലപരിമിതി കൊണ്ടും. വിശാലമായ പുറംകടലിൽ, സ്ഥലത്തിന്റെ ധാരാളിത്തത്തിൽ ധൂർത്തപുത്രന്മാരെപ്പോലെ കുതിക്കുന്ന യാനങ്ങൾ ചില കടലിടുക്കുകളിലും കനാലുകളിലുമൊക്കെ ‘തലയെടുപ്പിന്റെ പായ്മരം’ താഴ്ത്തിക്കെട്ടിയേ പറ്റൂ. അത്തരമൊരു കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സൂയസ് കനാലിൽ കണ്ടത്. 

‘നാവികന്റെ തലവേദനയാണ് ഈ ‘കടൽ മാർഗങ്ങൾ’ എന്നു വേണെങ്കിൽ പറയാം. കടന്നു പോകാൻ അതീവ ശ്രദ്ധയും വൈദഗ്ധ്യവും ആവശ്യപ്പെടുന്ന സ്ഥലങ്ങൾ. എത്രയൊക്കെ ശ്രദ്ധിച്ചാലും പ്രതീക്ഷിക്കാതെ വരുന്ന ഒരു കാറ്റോ മറ്റെന്തെങ്കിലും പ്രകൃതി പ്രതിഭാസമോ വഴിമുടക്കിയായേക്കാം...’ രാജ്യാന്തര കപ്പൽ– തുറമുഖ മേഖലയിൽ 32 വർഷത്തെ പരിചയ സമ്പത്തുള്ള പോർട്ട് ട്രസ്റ്റ് ഓഫിസർ (സതേൺ റീജൻ) ക്യാപ്റ്റൻ ഹരി അച്യുത വാരിയർ പറയുന്നു. 

ADVERTISEMENT

വില്ലനായത് മണൽക്കാറ്റ്?

‘സൂയസ് കനാലിൽ കപ്പലിനെ വിലങ്ങനെ തിരിച്ചു നിർത്തിയത് മണൽക്കാറ്റ് ആയിരിക്കാനേ വഴിയുള്ളൂ. ആധുനിക വാർത്താ വിനിമയ സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമൊക്കെയുണ്ടെങ്കിലും കപ്പൽ ജീവനക്കാർ നിസ്സഹായരായി പോകുന്ന സമയങ്ങളിലൊന്നാണ് ഇത്. കനാലുകളും കടലിടുക്കുകളും താണ്ടുമ്പോൾ പരിചയ സമ്പന്നതയും വിവേചന ബുദ്ധിയുമൊക്കെയാണു ക്യാപ്റ്റന്റെ കൈമുതൽ. കപ്പലിന്റെ ഗതിയിൽ പരിപൂർണ നിയന്ത്രണം വേണം. സൂയസ് കനാലിൽ കുടുങ്ങിയിരുന്ന ‘എവർ ഗിവൺ’ കണ്ടെയ്നർ ഷിപ്പാണ്. കാറ്റിന്റെ ഗതിയിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും കപ്പലിന്റെ സഞ്ചാരദിശയിൽ മാറ്റം വരുത്തും. പുറംകടലിൽ ഇത് അത്ര പ്രശ്നമാകണമെന്നില്ല.

ഗതാഗത നിരക്ക് കൂടുതലുള്ള ഹോർമുസ് കടലിടുക്ക് (സ്ട്രെയ്റ്റ് ഓഫ് ഹോർമുസ്) സൂയസിനു സമാനമായ ഒരു പരീക്ഷണ പാതയാണ്. പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും വേർതിരിക്കുന്ന കടലിടുക്കാണ് ഇത്. ചൈനാ കടലിൽ മലയ് ഉപദ്വീപിനും ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിനും ഇടയിലുള്ള മലാക്കാ കടലിടുക്കാണ് മറ്റൊന്ന്. ഇന്ത്യൻ മഹാസമുദ്രത്തെയും ശാന്ത സമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്. വീതി താരതമ്യേന കുറഞ്ഞ സ്ഥലം. 

സൂയസിലൂടെ കടന്നുപോകുന്ന കപ്പൽ(ഇടത്) ക്യാപ്റ്റൻ ഹരി അച്യുത വാരിയർ (വലത്)

ഇത്തരം പാതകളിൽ കപ്പലുകളുടെ യാത്രയ്ക്ക് ഇന്റർനാഷനൽ മാരി ടൈം ഓർഗനൈസേഷൻ (ഐഎംഒ) ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ട്രാഫിക് സെപറേഷൻ സ്കീം എന്നറിയപ്പെടുന്നു. ഇതു പ്രകാരം ഈ മേഖലയിൽ സഞ്ചിരിക്കുന്ന കപ്പലുകളുടെ യാത്ര ഒരേദിശയിലായിരിക്കണം (കനാലുകളിൽ വൺവേ ട്രാഫിക് ആണ്) എതിരെ വരുന്ന കപ്പലുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ പാലിക്കേണ്ട കുറഞ്ഞദൂരം ഏകദേശം അരകിലോമീറ്റർ ആണ്. 

ADVERTISEMENT

പുറംകടലിൽ സംഭവിക്കുന്നത്...

കടലിടുക്കുകളിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നത് നിർദിഷ്ട പാതയിലൂടെയാണോ എന്നു കരയിൽനിന്നു നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ട്. അത് വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം എന്നറിയപ്പെടുന്നു. അപടകരമായ ദിശയിലേക്കു കപ്പൽ ഗതിമാറുകയാണെങ്കിൽ ഇവിടെനിന്നു കിട്ടുന്ന മുന്നറിയിപ്പനുസരിച്ചു ദിശമാറ്റാനോ വേഗം കുറയ്ക്കാനോ കഴിയും. തുറമുഖങ്ങളോടടുക്കുമ്പോൾ കടലിന്റെ ആഴക്കുറവും ചിലപ്പോൾ പ്രശ്നമാകാറുണ്ട്. വൻകിട തുറമുഖങ്ങളിൽ കപ്പലുകൾക്കു സുഗമമായി അടുക്കാൻ ചുരുങ്ങിയത് 15 മീറ്ററെങ്കിലും ആഴം വേണം. 

സാൻ ഫ്രാൻസി‌സ്‌കോ കടലിടുക്കിൽനിന്നുള്ള കാഴ്‌ച (PHOTO: JUSTIN SULLIVAN / GETTY IMAGES)

പ്രത്യേക മേഖലകളിലല്ലാതെ പുറം കടലിൽ കപ്പലിന്റെ വേഗം സംബന്ധിച്ച് നിബന്ധനകളൊന്നുമില്ല. അപകടം മുൻകൂട്ടി കാണുന്ന സമയത്ത് യാനം നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന അത്ര വേഗമേ പാടൂള്ളൂ എന്ന അലിഖിതനിയമം മാത്രമേയുള്ളൂ. കപ്പൽ പെട്ടെന്നു നിർത്തുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കപ്പൽ എൻജിന്റെ ഇന്ധനം ടാർപോലുള്ള  പദാർഥമാണ്. നിർത്തിയാൽ ഇതു കട്ടിപിടിക്കും. ഇതൊഴിവാക്കാൻ മറൈൻ ഡീസലിലേക്കു മാറ്റിയാണ് കപ്പലിന്റെ എൻജിൻ ഓഫ് ആക്കുന്നത്. ഇത് രണ്ടുമണിക്കൂറെങ്കിലും എടുക്കുന്ന പ്രകിയയാണ്. എൻജിൻ ഓഫ് ആക്കിയാൽത്തന്നെ നിർത്തിയസ്ഥലത്ത് കപ്പൽ നിൽക്കണം എന്നില്ല. എൻജിനുകൾക്കു പകരം മോട്ടറുകൾ ഉപയോഗിച്ച് പ്രൊപ്പല്ലർ (യന്ത്രവൽകൃത യാനങ്ങളുടെ മുൻപോട്ടുള്ള ചലനം സാധ്യമാക്കുന്ന ഭാഗം) നിയന്ത്രിക്കുന്ന രീതിയും ചെറിയ ജലവാഹനങ്ങളിൽ കാണാറുണ്ട്. ഈ സംവിധാനത്തിനു പക്ഷേ ചെലവ് കൂടുതലാണ്. 

കപ്പൽചാലിലെ മത്സ്യബന്ധനയാനങ്ങൾ

ADVERTISEMENT

കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ പാലിക്കാതെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന മത്സ്യബന്ധനയാനങ്ങളാണ് കപ്പലുകള്‍ക്കു മുന്നിലുള്ള മറ്റൊരു പ്രശ്നം. കപ്പലുകൾക്കു കൃത്യമായ യാത്രാപഥങ്ങളൊന്നും നിഷ്കർഷിച്ചിട്ടില്ലെങ്കിലും പൊതുവെ പുറംകടലിൽ കപ്പലുകൾ ധാരാളമായി പോകുന്ന വഴിയെ കപ്പൽചാൽ (ഷിപ് ചാനൽ) എന്നു വിളിക്കാറുണ്ട്. ഇത്തരം വഴികളിൽ ബോട്ടുകൾ കാണുക സാധാരണയാണ്. ലൈറ്റുകളും മറ്റും നേരത്തേതന്നെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ വഴിമാറിപ്പോകാൻ കഴിയും. എന്നാൽ ലൈറ്റുകൾ ഓഫ്ചെയ്ത് ജീവനക്കാർ ഉറങ്ങുന്ന ബോട്ട് അപകടത്തിന് ഏറെ അടുത്താണെന്നു പറയാം. 2005ൽ കൊല്ലം തീരത്ത് കപ്പൽ ബോട്ടിലിടിച്ച്  മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം ഓർക്കുക.  ‌

സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പൽ (Photo: Khaled DESOUKI / AFP)

ചില ബോട്ടുകളുടെ വലകൾ കടലിൽ ഇട്ടിരിക്കുന്നത് കപ്പലുകൾക്ക് മുകളിലൂടെ കടന്നുപോകാൻ കഴിയുന്ന രീതിയിലായിരിക്കും. അങ്ങനെയല്ലെങ്കിൽ കപ്പൽദിശമാറ്റിയാലും വലകൾ നശിക്കും. ദിശാമാറ്റം എന്നൊക്കെ എളുപ്പത്തിൽ പറയാമെങ്കിലും ഒട്ടേറെ സമയനഷ്ടം വരുത്തുന്ന പ്രകിയയാണത്. സമയത്തോടും ദൂരത്തോടും ഒരുപോലെ മത്സരിച്ചുകുതിക്കുന്ന വാണിജ്യകപ്പലുകൾക്ക് താങ്ങാനാവുന്നതുമല്ല ഇത്– കേരള മാരിടൈം ബോർഡ് (ഇൻലാൻഡ് വെസൽ ആൻഡ് ഹാർബർ ക്രാഫ്റ്റ്) ചീഫ് എക്സാമിനർ കൂടിയായ ഹരി വാരിയർ പറഞ്ഞു.

English Summary: Straits, Canals, Small Boats... Headaches of Ships During their Journey