എസ്എഫ്ഐ പ്രവർത്തകനും യുയുസിയുമൊക്കെ ആയിരുന്നെങ്കിലും ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മർദനത്തിന് ഇരയായിട്ടുണ്ടു നസീർ. പെൺകുട്ടികളായ സഹപാഠികൾക്കൊപ്പമിരുന്നു എന്ന പേരിലാണ് അന്ന് ഒരു സംഘം എസ്എഫ്ഐക്കാർ തന്നെ മർദിച്ചതെന്നു നസീർ പറഞ്ഞിട്ടുണ്ട്... COT Naseer . Thalassery Constituency

എസ്എഫ്ഐ പ്രവർത്തകനും യുയുസിയുമൊക്കെ ആയിരുന്നെങ്കിലും ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മർദനത്തിന് ഇരയായിട്ടുണ്ടു നസീർ. പെൺകുട്ടികളായ സഹപാഠികൾക്കൊപ്പമിരുന്നു എന്ന പേരിലാണ് അന്ന് ഒരു സംഘം എസ്എഫ്ഐക്കാർ തന്നെ മർദിച്ചതെന്നു നസീർ പറഞ്ഞിട്ടുണ്ട്... COT Naseer . Thalassery Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എഫ്ഐ പ്രവർത്തകനും യുയുസിയുമൊക്കെ ആയിരുന്നെങ്കിലും ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മർദനത്തിന് ഇരയായിട്ടുണ്ടു നസീർ. പെൺകുട്ടികളായ സഹപാഠികൾക്കൊപ്പമിരുന്നു എന്ന പേരിലാണ് അന്ന് ഒരു സംഘം എസ്എഫ്ഐക്കാർ തന്നെ മർദിച്ചതെന്നു നസീർ പറഞ്ഞിട്ടുണ്ട്... COT Naseer . Thalassery Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലാ പ്രസിഡന്റിന്റെ നാമനിർദേശ പത്രിക തള്ളിപ്പോയ തലശ്ശേരിയിൽ ബിജെപി പിന്തുണ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി.നസീറിന്. ആരാണ് ഈ സി.ഒ.ടി.നസീർ?

പിണറായിയുടെ ഭാര്യയുടെ വിദ്യാർഥി

ADVERTISEMENT

തലശ്ശേരിയിലെ പ്രമുഖമായ കേയീ കുടുംബത്തിലാണു നസീറിന്റെ ജനനം. രാഷ്ട്രീയത്തിലെത്തിയില്ലെങ്കിൽ ക്രിക്കറ്റ് താരമായി മാറുമായിരുന്നു സി.ഒ.ടി.നസീർ. തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ക്രിക്കറ്റിൽ അറിയപ്പെടുന്ന താരമായിരുന്നു. 2000ത്തിൽ സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായി. സെന്റ് ജോസഫ്സ് സ്കൂളിൽ പിണറായി വിജയന്റെ ഭാര്യ കമലയുടെ വിദ്യാർഥി കൂടിയായിരുന്നു നസീർ. തലശ്ശേരി ബ്രണ്ണൻ കോളജിലെത്തിയപ്പോൾ എസ്എഫ്ഐയിലൂടെ രാഷ്ട്രീയക്കാരനായി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും എസ്എഫ്ഐയുടെ ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു. സിപിഎമ്മിന്റെ തലശ്ശേരി ലോക്കൽ കമ്മിറ്റിയംഗമായിരിക്കേ, നഗരസഭാ കൗൺസിലറുമായി.

മതം ചോദിച്ചതിനു പാർട്ടിവിട്ടു

ലോക്കൽ കമ്മിറ്റിയംഗമായിരിക്കേ തലശ്ശേരിയിലെ പാർട്ടിക്കാരും അല്ലാത്തവരുമായ ചെറുപ്പക്കാരെ സംഘടിപ്പിച്ച് കിവിസ് എന്ന പേരിൽ ക്ലബുണ്ടാക്കി. ചാരിറ്റി പ്രവർത്തനങ്ങളിലായിരുന്നു ക്ലബിന്റെ ശ്രദ്ധ. റഷ്യ കേന്ദ്രീകരിച്ചു ഗാർഡൻ ഐറ്റം ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങി. നസീർ പാർട്ടിക്ക് അതീതനാകുന്നുവെന്ന തോന്നൽ ചില നേതാക്കളിലുണ്ടാക്കാൻ ക്ലബിന്റെ പ്രവർത്തനം കാരണമായി. പാർട്ടി അംഗത്വം പുതുക്കുമ്പോൾ മതം ചോദിക്കുന്ന കോളമുണ്ട്. സാധാരണ നസീർ അതു പൂരിപ്പിക്കാറില്ല. 

സി.ഒ.ടി.നസീർ

എന്നാൽ 2016ൽ നസീർ പൂരിപ്പിച്ചില്ലെങ്കിലും പാർട്ടിക്കാർ ആരോ അവിടെ നസീറിന്റെ മതം ചേർത്താണു പാർട്ടിക്കു നൽകിയത്. ഇതിൽ പ്രതിഷേധമറിയിച്ചു നസീർ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനു കത്തെഴുതി. ഇതു വിവാദമായി. 2017 മുതൽ അംഗത്വം പുതുക്കാതെ അനുഭാവി ഗ്രൂപ്പിൽ കുറേക്കാലം തുടർന്നു. ഇതിനിടെ തലശ്ശേരി സ്റ്റേഡിയത്തിൽ എ.എൻ.ഷംസീർ എംഎൽഎയുടെ നേതൃത്വത്തിൽ നവീകരണ പ്രവൃത്തി നടത്തിയതിൽ അഴിമതിയുണ്ടെന്ന ആരോപണമുയർത്തി പാർട്ടിയോടു പൂർണമായി അകന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ വിമർശനമുയർത്തി വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി. 621 വോട്ട് മാത്രമാണു നേടാനായത്.

ADVERTISEMENT

വധശ്രമം, എംഎൽഎക്കെതിരെ ആരോപണം

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ നസീർ തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുമ്പോൾ ഒരു നോമ്പ് കാലത്താണ് ആക്രമിക്കപ്പെട്ടത്. തലശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ ഓവർബറീസ് ഫോളിയിൽനിന്നു നോമ്പു മുറിക്കാൻ സുഹൃത്തിനൊപ്പം വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ മൂന്നു ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വയറിനും കാലുകൾക്കും വെട്ടേറ്റു. കൊലപ്പെടുത്താനെത്തിയവർ പൊലീസ് പിടിയിലായെങ്കിലും ഗൂഢാലോചനക്കാരെ പിടിച്ചില്ല. എ.എൻ.ഷംസീർ എംഎൽഎയാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു നസീറിന്റെ ആരോപണം.

മുറിയിൽ പൂട്ടിയിട്ട എസ്എഫ്ഐ

എസ്എഫ്ഐ പ്രവർത്തകനും യുയുസിയുമൊക്കെ ആയിരുന്നെങ്കിലും ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മർദനത്തിന് ഇരയായിട്ടുണ്ടു നസീർ. പെൺകുട്ടികളായ സഹപാഠികൾക്കൊപ്പമിരുന്നു എന്ന പേരിലാണ് അന്ന് ഒരു സംഘം എസ്എഫ്ഐക്കാർ തന്നെ മർദിച്ചതെന്നു നസീർ പറഞ്ഞിട്ടുണ്ട്. കോളജിലെ മുറിയിൽ പൂട്ടിയിട്ടശേഷമായിരുന്നു മർദനം.

സി.ഒ.ടി.നസീർ
ADVERTISEMENT

തലശ്ശേരിയിൽ മത്സരിക്കാൻ ബിജെപിയുടെ പിന്തുണ സ്വീകരിച്ച നസീർ മനോരമ ഓൺലൈനോടു സംസാരിക്കുന്നു...

ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്?

സ്ഥാനാർഥിയെന്ന നിലയിൽ എല്ലാവരുടെയും വോട്ട് വേണം. ഞാൻ ബിജെപിയുടെ സ്ഥാനാർഥിയല്ല. അവർ എന്നെ പിന്തുണയ്ക്കുന്നു എന്നേയുള്ളൂ. തലശ്ശേരിയിലെ വികസന മുരടിപ്പും അക്രമരാഷ്ട്രീയവും ഉയർത്തിയാണു ഞാൻ മത്സരിക്കുന്നത്. അതിന് ഏതു വിഭാഗത്തിന്റെ പിന്തുണ കിട്ടിയാലും സ്വീകരിക്കും.

ബിജെപി പിന്തുണ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുത്തില്ലേ?

തലശ്ശേരിക്കാർക്കെല്ലാം എന്നെ അറിയാം. ഞാൻ മതേതരവാദിയായി ജീവിച്ചു വളർന്നയാളാണ്. സിപിഎം വിട്ടപ്പോൾ ഏതു പാർട്ടിയിൽ പോകാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാൻ പോയില്ലല്ലോ. ബിജെപിയിലും ചേരില്ല. അവരുടെ ആശയങ്ങളോടു യോജിക്കുന്നുമില്ല.

ആദ്യം സമീപിച്ചത് അങ്ങോട്ടോ, ഇങ്ങോട്ടോ?

ബിജെപിയുടേത് ഉൾപ്പെടെ ആരുടെ വോട്ടും സ്വീകരിക്കുമെന്നു ഞാൻ നിലപാട് എടുത്തിരുന്നു. അതറിഞ്ഞു ബിജെപി നേതൃത്വമാണ് എന്നെ സമീപിച്ചത്. പിന്തുണയ്ക്കാം എന്ന വാഗ്ദാനം അവർ വച്ചു. ഞാൻ അതു സ്വീകരിച്ചു. ബിജെപിയുമായി പ്രചാരണ വേദി പങ്കിടാൻ തീരുമാനിച്ചിട്ടില്ല. 

English Summary: Who is BJP Supported Thalassery Constituency Candidate C.O.T Naseer