സൂയസ് കനാലിൽനിന്ന് എവർ ഗിവൺ കപ്പലിനെ രക്ഷിച്ച ‘സൂപ്പർമാൻ’ ആര്?
കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം വലിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത് എങ്ങനെ? പത്തിലേറെ ടഗ്ഗുകൾ ഏറെ പണിപ്പെട്ടാണു കനാലിന്റെ അടിത്തട്ടിൽ ... | Supermoon | Suez Canal | Ever Green | Ever Given | Manorama News

കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം വലിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത് എങ്ങനെ? പത്തിലേറെ ടഗ്ഗുകൾ ഏറെ പണിപ്പെട്ടാണു കനാലിന്റെ അടിത്തട്ടിൽ ഉറച്ച മുൻഭാഗം (അണിയം) ഇളക്കിയെടുത്തു കപ്പലിന്റെ കുരുക്കഴിച്ചത് എന്നാണ് അധികൃതർ പറയുന്നത്. പക്ഷേ, യഥാർഥത്തിൽ നന്ദി പറയേണ്ടത് മറ്റൊരാൾക്കാണ്, സൂപ്പർമൂൺ എന്ന സൂപ്പർമാന്!
പൂർണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസമാണു സൂപ്പർമൂൺ. വേലിയേറ്റ സമയത്താണു കപ്പൽ നീക്കിയത്. സൂപ്പർമൂൺ മൂലമുണ്ടായ ഉയർന്ന വേലിയേറ്റം സൃഷ്ടിച്ച തിരമാലകളാണു കണ്ടെയ്നറിനെ ഇളക്കാൻ സഹായിച്ചതെന്നാണു റിപ്പോർട്ട്. ഇതോടൊപ്പം 14 ടഗ്ഗുകൾ കൂടി അണിനിരന്നതോടെ കപ്പലിന്റെ തടസ്സം നീക്കാനായെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വൻ ഭാരമുള്ള കപ്പലായതിനാൽ വലിയ രീതിയിൽ ഡ്രഡ്ജിങ്ങും വേണ്ടിവന്നു. ഡ്രഡ്ജറുകൾ 60 അടി താഴേക്ക് കുഴിച്ചു 9,50,000 ഘനയടിയിലധികം മണൽ മാറ്റി. ആഗോള വ്യാപാരത്തിന്റെ 15 ശതമാനം വരെ കൈകാര്യം ചെയ്യുന്ന കനാലിലുണ്ടായ തടസ്സം 369 കപ്പലുകൾക്കെങ്കിലും പ്രയാസം സൃഷ്ടിച്ചെന്നാണു വിലയിരുത്തൽ.
യൂറോപ്പിനും ഏഷ്യയ്ക്കുമിടയിൽ സഞ്ചരിക്കേണ്ട കപ്പലുകൾ നിശ്ചലമായതു പ്രതിദിനം 9.6 ബില്യൻ യുഎസ് ഡോളർ വാണിജ്യ നഷ്ടം വരുത്തിയെന്നാണു ബ്ലൂംബെർഗ് കണക്കാക്കുന്നത്. കനത്ത കാറ്റും മണൽക്കാറ്റും ഒരുമിച്ചുണ്ടായതാണു കപ്പലിനെ കനാൽത്തിട്ടയിൽ ഇടിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണമറിയാൻ അധികൃതർ അന്വേഷണം തുടങ്ങി.
English Summary: Not Cranes and Tug Boats, a Supermoon Comes to Stuck Ship's Rescue in Suez Canal