പട്ടാമ്പി∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കൾ വരെ കേരളത്തിലേക്ക് എത്തിയതോടെ അണികളും സ്ഥാനാർഥികളും വൻ ആവേശത്തിലാണ്. റോഡ് ഷോകളാണ് മൂന്നു മുന്നണികളുടേയും പ്രധാന പ്രചാരണ തന്ത്രം. പക്ഷേ ഇതിൽ...| Road Show | Ambulance | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ദേശീയ നേതാക്കൾ വരെ കേരളത്തിലേക്ക് എത്തിയതോടെ അണികളും സ്ഥാനാർഥികളും വൻ ആവേശത്തിലാണ്. റോഡ് ഷോകളാണ് മൂന്നു മുന്നണികളുടേയും പ്രധാന പ്രചാരണ തന്ത്രം. പക്ഷേ ഇതിൽ പലപ്പോഴും പൊതുജനം ബുദ്ധിമുട്ടിലാകാറുണ്ട്. റോഡ് ഷോയ്ക്കിടെ കുടുങ്ങിപ്പോയ ആംബുലൻസിനു വഴിയൊരുക്കുന്ന സ്ഥാനാർഥിയുടെ വിഡിയോ ഇക്കൂട്ടത്തിൽ വ്യത്യസ്തമാണ്. 

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർഥി റിയാസ് മുക്കോളിയാണ് റോഡ് ഷോയ്ക്കിടെ പെട്ടുപോയ ആംബുലൻസിനു വഴിയൊരുക്കാൻ എത്തിയത്. ആംബുലൻസിനു മുന്നിൽ ഓടി റിയാസും വഴിയൊരുക്കി. പട്ടാമ്പി പാലത്തിലൂടെ പ്രചാരണ ജാഥ കടന്നുപോകുമ്പോഴാണ് ആംബുലൻസ് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം റിയാസ് വാഹനത്തിൽ നിന്നിറങ്ങി മറ്റ് വാഹനങ്ങളെയും പ്രവർത്തകരെയും വശങ്ങളിലേക്കു മാറ്റി ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. 

ADVERTISEMENT

English Summary : Riyas Mukkoli paves way for ambulance during road show