സ്വർണവിലയിൽ വൻ ഇടിവ്; എന്താണ് സംഭവിക്കുന്നത്? ഇനിയും കുറയുമോ?
നിക്ഷേപകർ ഓഹരി വിട്ടു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞലോഹത്തിലേക്കു ചുവടുമാറിയതായിരുന്നു വില കൂടാനുണ്ടായ കാരണം. എന്നാൽ കോവിഡ് വാക്സീൻ നൽകുന്ന പ്രതീക്ഷയും വിപണികളുടെ തിരിച്ചുവരവും സ്വർണം വിൽക്കാൻ ഇപ്പോൾ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്... Gold Price in India
നിക്ഷേപകർ ഓഹരി വിട്ടു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞലോഹത്തിലേക്കു ചുവടുമാറിയതായിരുന്നു വില കൂടാനുണ്ടായ കാരണം. എന്നാൽ കോവിഡ് വാക്സീൻ നൽകുന്ന പ്രതീക്ഷയും വിപണികളുടെ തിരിച്ചുവരവും സ്വർണം വിൽക്കാൻ ഇപ്പോൾ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്... Gold Price in India
നിക്ഷേപകർ ഓഹരി വിട്ടു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞലോഹത്തിലേക്കു ചുവടുമാറിയതായിരുന്നു വില കൂടാനുണ്ടായ കാരണം. എന്നാൽ കോവിഡ് വാക്സീൻ നൽകുന്ന പ്രതീക്ഷയും വിപണികളുടെ തിരിച്ചുവരവും സ്വർണം വിൽക്കാൻ ഇപ്പോൾ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്... Gold Price in India
കൊച്ചി∙ സംസ്ഥാനത്തു സ്വർണവില പവന് 33,000 രൂപയ്ക്കു താഴെയെത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ വില 32,880 രൂപയായി. കഴിഞ്ഞ ഓഗസ്റ്റിൽ പവന് 42,000 രൂപ വരെ വില ഉയർന്നിരുന്നു. 7 മാസം കൊണ്ട് ഇതുവരെ 9120 രൂപയാണ് ഒരു പവൻ സ്വർണത്തിൽ കുറഞ്ഞത്. ഗ്രാമിന് 4110 രൂപയാണ് ഇന്നത്തെ വില. 5200 രൂപയിൽനിന്നാണ് 4110 രൂപയിലേക്കു വില കുറയുന്നത്. മാർച്ച് മാസത്തിൽ മാത്രം പവന് 1560 രൂപ കുറഞ്ഞു. കോവിഡ് ഭീഷണി ആഗോള വിപണികളെ ഉലച്ചപ്പോഴാണ് സ്വർണ വില റോക്കറ്റ് പോലെ കുതിച്ചത്.
നിക്ഷേപകർ ഓഹരി വിട്ടു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞലോഹത്തിലേക്കു ചുവടുമാറിയതായിരുന്നു വില കൂടാനുണ്ടായ കാരണം. എന്നാൽ കോവിഡ് വാക്സീൻ നൽകുന്ന പ്രതീക്ഷയും വിപണികളുടെ തിരിച്ചുവരവും സ്വർണം വിൽക്കാൻ ഇപ്പോൾ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഡോളർ ശക്തമാകുന്നതും സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുന്നുണ്ട്. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സ്വർണവിലയിൽ ഇനിയും വലിയ കയറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
30,000ന് താഴെ എത്തുമോ?
പവന് 42,000 രൂപ വരെ ഉയർന്ന സ്വർണവില 30,000 രൂപയ്ക്ക് താഴെയെത്തുമോ എന്നാണു വിപണി ഉറ്റുനോക്കുന്നത്. കോവിഡ് ഭീഷണി പൂർണമായും ഇല്ലാതാകുകയും വാക്സിനേഷൻ പൂർത്തിയാകുകയും ചെയ്യുന്ന ഘട്ടത്തിൽ സ്വർണവില ഇനിയും കുറയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോവിഡിനു മുൻപത്തെ സാഹചര്യത്തിലേക്ക് തിരിച്ചെത്തിയാൽ വൻകിട നിക്ഷേപകർക്കു സ്വർണത്തോടുള്ള പ്രിയം വീണ്ടും കുറഞ്ഞേക്കാം.
ഇപ്പോൾത്തന്നെ മികച്ച പ്രകടനം നടത്തുന്ന ഓഹരിയിലേക്കോ ഡോളറിലേക്കോ ബോണ്ടുകളിലേക്കോ നിക്ഷേപകർ കൂട്ടത്തോടെ മടങ്ങുന്ന സ്ഥിതിയുണ്ടായാൽ സ്വർണവില 30000 രൂപയ്ക്കു താഴെ എത്തിയേക്കാം. എന്നാൽ വിലക്കുറവു താൽക്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില ഉയരാനാണു സാധ്യതയെന്നും വിലയിരുത്തുന്ന നിരീക്ഷകരുമുണ്ട്. സുരക്ഷിതനിക്ഷേമെന്ന വിശേഷണം സ്വർണത്തിൽനിന്ന് ഒരിക്കലും വിട്ടുപോകാത്തതാണ് ഈ നിരീക്ഷണത്തിനു പിന്നിലുള്ള കാരണം.
കോവിഡും സ്വർണവിലയും
കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ ലോക്ഡൗൺ ജൂലൈയിൽ അവസാനിക്കുമ്പോൾ സ്വർണവില അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. വിപണികളെല്ലാം നിശ്ചലമാകുകയും വ്യാപാരങ്ങളും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും മന്ദീഭവിക്കുകയും സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് ലോകരാജ്യങ്ങളെല്ലാം നീങ്ങുകയും ചെയ്തപ്പോൾ വൻകിട കോർപറേറ്റുകളടക്കം വലിയ തോതിലുള്ള നിക്ഷേപം സ്വർണത്തിൽ നടത്തി. സ്വർണമല്ലാതെ മറ്റൊന്നും സുരക്ഷിതമല്ലെന്ന ചിന്തയായിരുന്നു നിക്ഷേപകർക്ക് അക്കാലത്തുണ്ടായിരുന്നത്.
പകർച്ചവ്യാധി ലോകമെങ്ങും പടർന്നുപിടിച്ചപ്പോൾ സ്വർണവില റോക്കറ്റ്പോലെ ഉയരുകയായിരുന്നു. 2020 ഓഗസ്റ്റ് 7നു രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 2080 ഡോളറായി. അതേദിവസമാണ് കേരളത്തിൽ സ്വർണവില കേരളത്തിൽ പവന് 42,000 രൂപയും ഗ്രാമിന് 5200 രൂപയുമെത്തിയത്. 7 മാസംകൊണ്ട് പവന് 13,000 രൂപയാണ് ഉയർന്നത്.
2020 ജനുവരിയിൽ 29,000 രൂപയായിരുന്നു ഒരു പവന്റെ വില. ഓഗസ്റ്റ് 7നു ശേഷമുള്ള ഓരോ ദിവസവും സ്വർണവില താഴേക്കു വരുന്ന പ്രവണതയാണുണ്ടായത്. കോവിഡ് പ്രതിസന്ധിയോടു ലോകം സമരസപ്പെടുന്നതും വിപണികൾ മെല്ലെമെല്ലെ സാധാരണത്വത്തിലേക്കു തിരിച്ചുവരുന്നതും നിക്ഷേപകരിൽ പ്രതീക്ഷയുണ്ടാക്കി.
ഇതിനിടെ കോവിഡ് വാക്സീന്റെ വരവു നിക്ഷേപകരെ സ്വർണം വിൽക്കാൻ പ്രേരിപ്പിച്ചു. കോവിഡ് ആഗോള വിപണിയിലുണ്ടാക്കിയ അനിശ്ചിതത്വം നീങ്ങുന്നതനുസരിച്ചു സ്വർണവിലയും കുറഞ്ഞു. കഴിഞ്ഞ 4 മാസങ്ങളിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളുണ്ടായി. പവന് 4000 രൂപ ഈ കാലയളവിൽ കുറഞ്ഞു. ഗ്രാമിന് 500 രൂപയുടെ കുറവുണ്ടായി.
2019ൽ രാജ്യാന്തരവിപണിയിൽ ട്രോയ് ഔൺസിന് 1278 ഡോളറായിരുന്നു വില. കേരളത്തിൽ പവൻവില 23,440 രൂപയും. ഒരു വർഷംകൊണ്ട് രാജ്യാന്തര വിപണിയിൽ വില 1523 ഡോളറായും കേരളത്തിൽ പവൻവില 29,000 രൂപയായും ഉയർന്നു. 2020ൽ 1519 ഡോളറിൽ നിന്നു രാജ്യാന്തരവിപണിയിലെ വില 2080 ഡോളറായി പുതിയ റെക്കോർഡിട്ടപ്പോൾ 561 ഡോളറിന്റെ ഉയർച്ചയാണുണ്ടായത്.
വില കുറയ്ക്കുന്നതു രാജ്യാന്തര ഘടകങ്ങൾ
രാജ്യാന്തര വിപണിയിൽ വില കുറയുന്നതാണ് കേരളത്തിലെ വിപണിയിലും വില കുറയാൻ കാരണമാകുന്നത്. ഡോളർ കരുത്താർജിക്കുന്നതും യുഎസ് ട്രഷറി വരുമാനം ഉയർന്നതുമെല്ലാം സ്വർണ വില കുറയാൻ കാരണമായി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത ഉത്തേജക പാക്കേജും സ്വർണവിലയെ സ്വാധീനിക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നുവെന്നുള്ള സൂചനകൾ വിവിധ ലോകരാജ്യങ്ങളിൽനിന്നു ലഭിക്കുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
ചൈനയിലെ ഫാക്ടറി ഔട്പുട് ഉയർന്നുവെന്നുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നതും സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നുവെന്ന സൂചനകൾ വരുമ്പോൾ നിക്ഷേപകർ സ്വർണം വിൽക്കുന്ന പ്രവണത കൂടുകയും ഇതു വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും ചെയ്യും. ഡിമാൻഡ് കുറയുന്നതോടെ സ്വഭാവികമായും വിലയും കുറയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ വില ഇപ്പോൾ 1680 ഡോളർ നിലവാരത്തിലാണ്. സ്വർണത്തോടൊപ്പം വെള്ളിവിലയിലും ഇടിവുണ്ടാകുന്നുണ്ട്.
English Summary: Gold Price Continue to Fall Over Vaccine Optimism