കൊച്ചി ∙ സംസ്ഥാന നിയമസഭയിലേക്കു മത്സരിക്കുന്ന സ്ഥാനാർഥികളിൽ 249 പേർ കോടിപതികൾ. മൊത്തം സ്ഥാനാർഥികളിൽ 27% പേർ കോടിപതികളാണ്. 5 കോടിക്കു മുകളിൽ ആസ്തിയുള്ള... | Kerala Assembly Elections 2021 | crorepatis | election candidate | Manorama Online

കൊച്ചി ∙ സംസ്ഥാന നിയമസഭയിലേക്കു മത്സരിക്കുന്ന സ്ഥാനാർഥികളിൽ 249 പേർ കോടിപതികൾ. മൊത്തം സ്ഥാനാർഥികളിൽ 27% പേർ കോടിപതികളാണ്. 5 കോടിക്കു മുകളിൽ ആസ്തിയുള്ള... | Kerala Assembly Elections 2021 | crorepatis | election candidate | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാന നിയമസഭയിലേക്കു മത്സരിക്കുന്ന സ്ഥാനാർഥികളിൽ 249 പേർ കോടിപതികൾ. മൊത്തം സ്ഥാനാർഥികളിൽ 27% പേർ കോടിപതികളാണ്. 5 കോടിക്കു മുകളിൽ ആസ്തിയുള്ള... | Kerala Assembly Elections 2021 | crorepatis | election candidate | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാന നിയമസഭയിലേക്കു മത്സരിക്കുന്ന സ്ഥാനാർഥികളിൽ 249 പേർ കോടിപതികൾ. മൊത്തം സ്ഥാനാർഥികളിൽ 27% പേർ കോടിപതികളാണ്. 5 കോടിക്കു മുകളിൽ ആസ്തിയുള്ള 48 സ്ഥാനാർഥികളുണ്ട്.

2 മുതൽ 5 കോടി വരെ (96 സ്ഥാനാർഥികൾ), 50 ലക്ഷം മുതൽ 2 കോടി വരെ (241), 10 ലക്ഷം മുതൽ 50 ലക്ഷം വരെ (286), പത്തു ലക്ഷത്തിൽ താഴെ (257) എന്നിങ്ങനെയാണു സ്ഥാനാർഥികളുടെ ആസ്തികൾ. മത്സരിക്കുന്ന 957 സ്ഥാനാർഥികളിൽ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്തു സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. 

ADVERTISEMENT

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 202 കോടിപതി സ്ഥാനാർഥികളാണുണ്ടായിരുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽനിന്നു ലഭിച്ച സത്യവാങ്മൂലത്തിലെ വ്യക്തത കുറവു മൂലം 29 സ്ഥാനാർഥികളുടെ വിവരങ്ങൾ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിൽ മുന്നണി സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്.

കോൺഗ്രസ്– 49, ബിജെപി– 34, സിപിഎം– 32, മുസ്‌ലിം ലീഗ്– 21, കേരള കോൺഗ്രസ് (എം)– 10, സിപിഐ– 7 എന്നിങ്ങനെയാണ് ഓരോ പാർട്ടിയിലുമുള്ള കോടിപതി സ്ഥാനാർഥികളുടെ എണ്ണം.

വരുമാനം കൂടുതൽ ശ്രേയാംസിന്

കൽപറ്റ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ലോക്താന്ത്രിക് ജനതാദളിലെ എം.വി.ശ്രേയാംസ്‌ കുമാറിനാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ളത്, 87.99 കോടി രൂപ (സ്ഥാവര സ്വത്ത്– 75.51 കോടി, ജംഗമസ്വത്ത്– 12.47 കോടി). രണ്ടാം സ്ഥാനത്ത് നെയ്യാറ്റിൻകരയിലെ ബിജെപി സ്ഥാനാർഥി രാജശേഖരൻ നായരാണ്– 64.22 കോടി (സ്ഥാവര സ്വത്ത്– 20.17 കോടി, ജംഗമം– 44.04 കോടി), മൂന്നാമത് നിലമ്പൂരിലെ എൽഡിഎഫ് സ്വതന്ത്രൻ പി.വി.അൻവറും– 64.14 കോടി (സ്ഥാവരം– 44.52 കോടി, ജംഗമം– 19.62 കോടി).

ADVERTISEMENT

സമ്പന്നരായ മറ്റുളള്ളവർ

∙ ഷിബു തെക്കുംപുറം (കോതമംഗലം, കേരള കോൺഗ്രസ്)– 51.69 കോടി

∙ കെ.സുലൈമാൻ ഹാജി (കൊണ്ടോട്ടി, ഇടതു സ്വതന്ത്രൻ)– 46.90 കോടി

∙ ജേക്കബ് തോമസ് (ഇരിങ്ങാലക്കുട, ബിജെപി)– 42.10 കോടി

ADVERTISEMENT

∙ കെ.പി.എം. മുസ്തഫ (പെരിന്തൽമണ്ണ, ഇ‌ടതു സ്വതന്ത്രൻ)– 37.76 കോടി

∙ എം.പി. ജാക്‌സൺ (കൊടുങ്ങല്ലൂർ, കോൺഗ്രസ്)– 36.93 കോടി

∙ മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ, കോൺഗ്രസ്)– 34.77 കോടി

∙ വിജയ ഹരി (മണലൂർ, കോൺഗ്രസ്)– 32.28 കോടി

സ്വന്തമായി ആസ്തിയൊന്നുമില്ലാത്ത സ്ഥാനാർഥികളുമുണ്ട്. കണ്ണൂരിലെ സ്വതന്ത്ര സ്ഥാനാർഥി എൻ.കെ.സുരേന്ദ്രൻ, ചിറ്റൂരിലെ സ്വതന്ത്രൻ എൻ.എസ്.കെ. പുരം ശശികുമാർ, കാസർകോട്ടെ ബിഎസ്പി സ്ഥാനാർഥി കെ.പി.വിജയ എന്നിവർക്ക് ഒരു രൂപയുടെ പോലും സ്വത്ത് ഇല്ല. തൊടുപുഴയിലെ സ്വതന്ത്രൻ കെ.പാർഥസാരഥിയുടെ കൈവശമുള്ളത് 200 രൂപ മാത്രം. കൊട്ടാരക്കരയിലെ എസ്‌യുസി‌ഐ (സി) സ്ഥാനാർഥി ഇ.കുഞ്ഞുമോന് 500 രൂപയുടെയും സുൽത്താൻ ബത്തേരിയിലെ സ്വതന്ത്രൻ ഒണ്ടൻ പണിയന് 1000 രൂപയുടെയും ആസ്തിയാണുള്ളത്.

ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് കോതമംഗലത്തെ കേരള കോൺഗ്രസ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനാണ്– 26 കോടി. പെരിന്തൽമണ്ണയിലെ ഇടതു സ്വതന്ത്രൻ കെ.പി.എം. മുസ്തഫയ്ക്ക് 20 കോടിയുടെയും പി.വി.അൻവറിന് 17 കോടിയുടെയും ബാധ്യതയുണ്ട്.

355 പേർക്കെതിരെ ക്രിമിനൽ കേസ്

സ്ഥാനാർഥികളിൽ 355 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മൊത്തം സ്ഥാനാർഥികളിൽ 38% പേർക്കെതിരെയും ഏതെങ്കിലും തരത്തിലുള്ള കേസുകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുകളുള്ളവർ 311 പേരായിരുന്നു. 167 പേർക്കെതിരെയുള്ളത് ഗൗരവമായ ക്രിമിനൽ കേസുകളാണ്.

കോൺഗ്രസിലെ 77, ബിജെപിയിലെ 87, സിപിഎമ്മിലെ 49, മുസ്‍‌ലിം ലീഗിലെ 17, സിപിഐയിലെ 10, കേരള കോൺഗ്രസ് എമ്മിലെ 4 സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വനിതകൾക്കെതിരെയുള്ള അതിക്രമത്തിനു കേസെടുത്തിട്ടുള്ള 16 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ഇവരിൽ ഒരാൾക്കെതിരെ മാനഭംഗത്തിനാണു കേസ് (ഐപിസി– 376). 6 സ്ഥാനാർഥികൾക്കെതിരെ കൊലപാതകത്തിനും (ഐപിസി – 302) 16 പേർക്കെതിരെ കൊലപാതക ശ്രമത്തിനും (ഐപിസി– 307) കേസുണ്ട്.

കെ.സുരേന്ദ്രൻ

കേസിൽ മുന്നിൽ സുരേന്ദ്രൻ

ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രനാണ്– 248. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണനെതിരെ 211 കേസുകളുണ്ട്. മണലൂരിലെ ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനെതിരെ 176 കേസുകളുമുണ്ട്.

English Summary: 249 crorepatis contesting in Kerala Assembly Election