ഷക്കീലയെന്ന വ്യക്തിയെ വെള്ളിത്തിരയിലെ ഇക്കിളി വേഷങ്ങളുടെ വൃത്തത്തിലൊതുക്കാനാവില്ല. സിനിമയ്ക്ക് പുറത്ത്, സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, സാമൂഹിക പ്രശ്നങ്ങളിൽ ശബ്ദം നൽകാൻ സന്നദ്ധയായ, സമൂഹം വേട്ടയാടുന്ന സ്ത്രീകൾക്കു കരുതൽ നൽകുന്ന ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ... Actress Shakeela . Tamil nadu Congress

ഷക്കീലയെന്ന വ്യക്തിയെ വെള്ളിത്തിരയിലെ ഇക്കിളി വേഷങ്ങളുടെ വൃത്തത്തിലൊതുക്കാനാവില്ല. സിനിമയ്ക്ക് പുറത്ത്, സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, സാമൂഹിക പ്രശ്നങ്ങളിൽ ശബ്ദം നൽകാൻ സന്നദ്ധയായ, സമൂഹം വേട്ടയാടുന്ന സ്ത്രീകൾക്കു കരുതൽ നൽകുന്ന ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ... Actress Shakeela . Tamil nadu Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷക്കീലയെന്ന വ്യക്തിയെ വെള്ളിത്തിരയിലെ ഇക്കിളി വേഷങ്ങളുടെ വൃത്തത്തിലൊതുക്കാനാവില്ല. സിനിമയ്ക്ക് പുറത്ത്, സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, സാമൂഹിക പ്രശ്നങ്ങളിൽ ശബ്ദം നൽകാൻ സന്നദ്ധയായ, സമൂഹം വേട്ടയാടുന്ന സ്ത്രീകൾക്കു കരുതൽ നൽകുന്ന ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ... Actress Shakeela . Tamil nadu Congress

Want to gain access to all premium stories?

Activate your premium subscription today

  • icon1
    Premium Stories
  • icon3
    Ad Lite Experience
  • icon3
    UnlimitedAccess
  • icon4
    E-PaperAccess

ഷക്കീലയെന്ന വ്യക്തിയെ വെള്ളിത്തിരയിലെ  ഇക്കിളി വേഷങ്ങളുടെ വൃത്തത്തിലൊതുക്കാനാവില്ല. സിനിമയ്ക്ക് പുറത്ത്, സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, സാമൂഹിക പ്രശ്നങ്ങളിൽ ശബ്ദം നൽകാൻ സന്നദ്ധയായ, സമൂഹം വേട്ടയാടുന്ന സ്ത്രീകൾക്കു കരുതൽ നൽകുന്ന ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡി’യാണിന്നവർ. ഇപ്പോൾ രാഷ്ട്രീയത്തിലെ പുതിയ വേഷമണിയുമ്പോഴും ഷക്കീല വ്യത്യസ്തയാണ്. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന അവർ പ്രവർത്തിക്കാനായി തിരഞ്ഞെടുത്തത് മനുഷ്യാവകാശ വിഭാഗവും. 

തമിഴ്നാട് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറി പദവിയാണു ഷക്കീലയുടെ പുതിയ വേഷം. സ്വകാര്യ ചാനലിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘കുക്കു വിത് കോമാളി’യെന്ന റിയാലിറ്റി ഷോയിലെ ജനപ്രിയ താരമെന്ന അംഗീകാരത്തിനിടയിലാണ് ഷക്കീലയുടെ രാഷ്ട്രീയ പ്രവേശം. ‘ഒറ്റയ്ക്കു പറയുമ്പോൾ കേൾക്കാൻ പലരും സന്നദ്ധരാകില്ല. എന്നാൽ, ഏതെങ്കിലും പാർട്ടിയുടെ മേൽവിലാസമുണ്ടാകുമ്പോൾ സമൂഹം കുറച്ചു കൂടി നല്ല രീതിയിൽ പ്രതികരിക്കും’- ഷക്കീല നയം വ്യക്തമാക്കുന്നു. നിലപാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഷക്കീല ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു...

2013ൽ മലയാള സിനിമയുടെ ഭാഗമായി ഷക്കീല കേരളത്തിലെത്തിയപ്പോൾ (ചിത്രം: മനോരമ)
ADVERTISEMENT

എന്തുകൊണ്ടാണു പെട്ടെന്നു രാഷ്ട്രീയത്തിലേക്ക്?

ആരു പറഞ്ഞു പെട്ടെന്നാണെന്ന്? കുറേ വർഷങ്ങളായി എന്റെ ഇന്റർവ്യൂകൾ കേട്ടു നോക്കൂ. രാഷ്ട്രീയത്തിൽ വരാനുള്ള താൽപര്യത്തെക്കുറിച്ച് ഞാൻ പറയാറുണ്ട്. സാമൂഹിക സേവനത്തിനുള്ള വഴിയായാണു രാഷ്ട്രീയത്തെ കാണുന്നത്. 

രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം ആദ്യം പറഞ്ഞത് ആരോടാണ്?

എന്റെ മകൾ മില്ലയോടാണു ആദ്യം പറഞ്ഞത്. അവൾ പൂർണ പിന്തുണ നൽകി. അതോടെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു (ഫാഷൻ ഡിസൈനറാണ് ഷക്കീലയുടെ മകൾ മില്ല. ട്രാൻസ്‌ജെൻഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു)

ADVERTISEMENT

രാഷ്ട്രീയത്തിലിറങ്ങാനുള്ള കാരണം?

പല രീതിയിൽ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. പല വിഷയങ്ങളിലും കൂടുതലായി ഇടപെണമെന്ന ആഗ്രഹമുണ്ട്. എന്നാൽ, നടിയെന്ന വിലാസം മാത്രമാകുമ്പോൾ സമൂഹം നമ്മുടെ ശബ്ദത്തിനു അത്ര പ്രാധാന്യം കൽപിക്കില്ല. സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണു രാഷ്ട്രീയത്തെ കാണുന്നത്.

ഷക്കീല കോൺഗ്രസിൽ അംഗത്വമെടുത്തപ്പോൾ (ചിത്രം: സമൂഹമാധ്യമം)

എന്തുകൊണ്ട് കോൺഗ്രസ്?

എന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. ജവാഹർലാൽ നെഹ്റുവിനെക്കുറിച്ചും അദ്ദേഹം രാഷ്ട്രീയത്തിനുനൽകിയ സംഭാവനകളെക്കുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ, ചെറുപ്പത്തിൽതന്നെ കോൺഗ്രസിനോടു മനസ്സിൽ ഒരിഷ്ടമുണ്ട്.  മതത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നതാണു കോൺഗ്രസിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഗുണം. പിന്നെ, പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കോൺഗ്രസിൽനിന്നു ക്ഷണം കിട്ടിയപ്പോൾ അതു സ്വീകരിച്ചു. പുതിയ നിയമങ്ങളെക്കുറിച്ചും ചില പ്രത്യേക വിഭാഗങ്ങളോട് ചിലർ മറ്റു രാജ്യങ്ങളിലേക്കു പോകാൻ ആവശ്യപ്പെടുന്നതുമൊക്കെ എല്ലാവർക്കും അറിയാമല്ലോ?

ADVERTISEMENT

ബിജെപിയിൽ ചേരുന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്?

എല്ലാവരെയും പോലെയല്ല ഷക്കീലയെന്നു മലയാളികൾക്കു നന്നായി അറിയാമല്ലോ? വിവാദ നായികയെന്നല്ലേ നിങ്ങൾ എന്നെ വിളിക്കുന്നത്. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട പാർട്ടിയിലാണു ചേർന്നത്. മറ്റുള്ളവരെക്കുറിച്ച് എനിക്കറിയില്ല.

ഖുഷ്ബു കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നല്ലോ. അവർക്കു പകരക്കാരിയായാണോ കോൺഗ്രസിലേക്കു വരുന്നത്?

ഞാൻ ആർക്കും പകരക്കാരിയല്ല. അവർക്കു പാർട്ടി വിടാൻ കാരണങ്ങളുണ്ടാകും. എന്റെ മനസ്സിലുള്ള ആശയങ്ങൾക്കു യോജിക്കുന്ന പാർട്ടിയെന്ന നിലയിലാണു കോൺഗ്രസിൽ ചേർന്നത്. 

കോൺഗ്രസിൽ സ്ത്രീകൾക്കു പരിഗണന ലഭിക്കുന്നില്ലെന്നു പറഞ്ഞാണു ഖുഷ്ബു പാർട്ടി വിട്ടത്?

അവർക്കു പാർട്ടി വിടാൻ അവരുടേതായ കാരണങ്ങളുണ്ടാകും. എനിക്ക് കോൺഗ്രസിൽ ചേരാൻ എന്റേതായ കാരണങ്ങളുണ്ട്. മറ്റുള്ളരുടെ അഭിപ്രായത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇഷ്ടമല്ല.

നടി ഖുഷ്‌ബു

മറ്റേതെങ്കിലും പാർട്ടിയിൽ നിന്നു ക്ഷണം ലഭിച്ചിരുന്നോ?

വേറെ രണ്ടു പാർട്ടികൾ കൂടി ക്ഷണിച്ചിരുന്നു. കോൺഗ്രസിൽ ചേർന്നു കഴിഞ്ഞതിനാൽ അതിനെക്കുറിച്ച് ഇനി പറയുന്നതു ശരിയല്ല. അതു നമുക്ക് വിടാം. 

രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ സിനിമ ഉപേക്ഷിക്കുമോ?

സിനിമ എന്റെ ജീവനോപാധിയാണ്. രാഷ്ട്രീയം സമൂഹ സേവനത്തിനുള്ള മാർഗവും. രണ്ടും ഒരുമിച്ചു കൊണ്ടുപോകും. 

സിനിമക്കാർ പണം വാങ്ങിയാണു പാർട്ടികളിൽ ചേരുന്നതെന്ന ആരോപണങ്ങളെക്കുറിച്ച് എന്താണു പറയാനുള്ളത്?

നിങ്ങൾ അങ്ങനെ പറഞ്ഞോളൂ. എനിക്കൊന്നും പറയാനില്ല.

മനുഷ്യാവകാശ വിഭാഗത്തിൽ ചേരാൻ എന്താണു കാരണം? 

ഒരു പദവിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്കു വന്നത്. എനിക്കു ചുറ്റുമുള്ള ചില മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇപ്പോൾ തന്നെ ഇടപെടുന്നുണ്ട്. അതു കൂടുതൽ വിപുലമാക്കാനുള്ള അവസരമായാണു പുതിയ ദൗത്യത്തെ കാണുന്നത്.

കോൺഗ്രസിനു വേണ്ടി ഏതെല്ലാം വിഷയങ്ങൾ ഉയർത്തിയാണു പ്രചാരണം നടത്തുക?

പാർട്ടിയുടെ നയപരിപാടികൾ വിശദമായി പഠിച്ചു വരുന്നതേയുള്ളൂ. ഒരു കാര്യം പറയാം. ഇനി മാധ്യമ പ്രവർത്തകർക്കു മുന്നിലെത്തുമ്പോൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം പറയാൻ എനിക്കു കഴിയും. 

മലയാളത്തിൽ പുതിയ സിനിമയുണ്ടോ?

നിലവിൽ പ്രോജക്ടുകളൊന്നുമില്ല. നല്ല റോളുകൾ  ലഭിച്ചാൽ തീർച്ചയായും പരിഗണിക്കും. 

‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഷക്കീല കേരളത്തിലെത്തിയപ്പോൾ (ഫയൽ ചിത്രം: മനോരമ)

പതിനെട്ടാം വയസ്സിൽ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ ഷക്കീല 43-ാം വയസ്സിലാണ് രാഷ്ട്രീയത്തിൽ പുതിയ വേഷമണിയുന്നത്. അമ്മയുടെ അവഗണനയുൾപ്പെടെ ബാല്യത്തിലെ തിരസ്കാരങ്ങളെക്കുറിച്ച് ഷക്കീല ‘ആത്മകഥ’യിൽ വൈകാരികമായി വിവരിക്കുന്നുണ്ട്. ട്രാൻസ്ജെൻഡറുകളുൾപ്പെടെ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ പേർക്ക് അമ്മയാണ് ഇന്നു ഷക്കീല. പിസിസി പ്രസിഡന്റ് കെ.എസ്.അഴഗിരിയെ സന്ദർശിച്ചാണ് ഷക്കീല കോൺഗ്രസിൽ അംഗത്വമെടുത്തത്. 

നേരത്തേ ഷക്കീല ഡിഎംകെയിൽ ചേർന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നടിതന്നെ ഇതു പിന്നീട് നിഷേധിച്ചു. ഡിഎംകെ രാജ്യസഭാംഗം കനിമൊഴിക്കൊപ്പം ഷക്കീല നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു പാർട്ടിയിൽ ചേർന്നെന്ന വ്യാജവാർത്ത പരന്നത്. എന്നാൽ ഭിന്നലിംഗ വിഭാഗക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തക എ.വി. കിറുബയ്ക്കൊപ്പം കനിമൊഴിയെ കണ്ടിരുന്നു. പിന്നീട് ജനുവരി അഞ്ചിനു കനിമൊഴിയുടെ പിറന്നാൾ ദിനത്തിൽ ആശംസയറിയിക്കാൻ പോയപ്പോഴെടുത്ത ചിത്രമാണ് പ്രചരിക്കപ്പെട്ടത്.

തൊണ്ണൂറുകളുടെ അവസാനം മലയാളത്തിൽ തരംഗമായിരുന്നു ഷക്കീലയുടെ ചിത്രങ്ങൾ. പഞ്ചാബി, തമിഴ് ഉൾപ്പെടെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരി‍ടവേളയ്ക്കു ശേഷം 2013ൽ മലയാളത്തിൽ സംവിധായികയായി രംഗത്തു വന്നെങ്കിലും വിജയിച്ചില്ല. ചില ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിരുന്നു. ഷക്കീലയുടെ ജീവിതം ആസ്‌പദമാക്കി അതേപേരിൽ റിച്ച ഛദ്ദ അഭിനയിക്കുന്ന ബോളിവുഡ് ചിത്രവും റിലീസ് ചെയ്യാനിരിക്കുകയാണ്. 

English Summary: Interview with Actress and Congress Leader Shakeela

Show comments