‘എങ്കില്‍ മുഖ്യമന്ത്രിയെയും കള്ളനെന്ന് വിളിക്കുമോ?’; തിരിച്ചു ചോദിച്ച് ഫിറോസ്
Mail This Article
മലപ്പുറം ∙ തവനൂരില്‍ പോരാട്ടച്ചൂട് ഏറുകയാണ്. പ്രവചനാതീതമായി മണ്ഡലം മാറുന്നുവെന്ന സൂചനയാണ് പ്രചാരണത്തില്‍ തെളിയുന്നത്. സര്‍വേകളില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.ടി.ജലീലിന് ആയിരുന്നു മുന്‍തൂക്കം. പോരാട്ടരംഗത്ത് പുതുമുഖമാണെങ്കിലും രാഷ്ട്രീയ മറുപടികൾ നല്‍കി കോൺഗ്രസ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തുന്നു. തെരുവിലും സൈബർ ഇടങ്ങളിലും പ്രചാരണം െകാണ്ടും പ്രസംഗം കൊണ്ടും ജലീലിന് ഒപ്പമെത്താനുള്ള ശ്രമത്തിലാണു ഫിറോസ്.
ഫിറോസ് പണം അടിച്ചുമാറ്റിയെന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: ‘ലാവ്‌ലിൻ കേസിൽ 400 കോടിയുടെ ആരോപണം നേരിടുന്ന മുഖ്യമന്ത്രി കള്ളനാണോ?, ഖുർആന്റെ മറവിൽ സ്വർണം കടത്തി എന്ന ആരോപണം നേരിടുന്ന വ്യക്തി താൻ കള്ളനാണെന്ന് സമ്മതിക്കുമോ? ആളുകളെ ഇറക്കി ഞാൻ കള്ളനാണെന്നും മോശക്കാരനാണെന്നും പറയിപ്പിക്കുകയാണ്. തെളിവുണ്ടെങ്കിൽ അതുമായി പോകാമല്ലോ. ഇവിടെ കോടതിയുണ്ട്, പൊലീസുണ്ട്. അത് തവനൂരിലെ ജനങ്ങൾക്ക് അറിയാം’– അദ്ദേഹം പറഞ്ഞു.
Content Highlights: Kerala Assembly Elections, Tavanur Constituency