തിരുവനന്തപുരം ∙ ഈ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വിലയേറിയ വോട്ടർമാരെക്കാൾ വിലയുള്ള താരമാണ് ഇപ്പോൾ ബിഎൽഒ അഥവാ ബൂത്ത് ലെവൽ ഓഫിസർ. യഥാർഥ വോട്ടറെ കണ്ടെത്താനും വ്യാജ വോട്ടറെ തിരിച്ചറിയാനും തപാൽ വോട്ടു ചെയ്യേണ്ടവരുടെ വീടുകളിലേക്കു BLO Kerala Polls 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഈ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വിലയേറിയ വോട്ടർമാരെക്കാൾ വിലയുള്ള താരമാണ് ഇപ്പോൾ ബിഎൽഒ അഥവാ ബൂത്ത് ലെവൽ ഓഫിസർ. യഥാർഥ വോട്ടറെ കണ്ടെത്താനും വ്യാജ വോട്ടറെ തിരിച്ചറിയാനും തപാൽ വോട്ടു ചെയ്യേണ്ടവരുടെ വീടുകളിലേക്കു ഉദ്യോഗസ്ഥർക്കു വഴികാട്ടിയാകാനും ബിഎൽഒ വേണം. വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാർ എന്ന ആരോപണം രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കുമ്പോൾ ബിഎൽഒ വിവാദനായകനുമാകാം. ഇതിനെല്ലാമിടയിൽ വെല്ലുവിളികളെ അതിജീവിച്ച് ഒരു ബിഎൽഒ എങ്ങനെ സേവനത്തിൽ മുന്നേറുന്നുവെന്നു കാണിച്ചു തരികയാണു തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ പാൽക്കുളങ്ങര ബൂത്തിലെ ബിഎൽഒ വി.മധു.

ഭിന്നശേഷിക്കാരായ വോട്ടർമാരുടെ പ്രശ്നങ്ങൾ അറിയാവുന്ന മധുവാണു പാൽക്കുളങ്ങരയിലെ ബൂത്ത് ലെവൽ ഓഫിസർ. പൊതുമരാമത്തു വകുപ്പിൽ ഹെഡ് ക്ലാർക്കായ വി.മധു ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാരായ എല്ലാ സർക്കാർ ജീവനക്കാർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ ഡ്യൂട്ടി ഒഴിവാക്കുമ്പോഴാണു പാൽക്കുളങ്ങര സ്വദേശി വി.മധു സ്വന്തം നിശ്ചയപ്രകാരം ഈ ജോലി ചെയ്യുന്നത്. നിയോജകമണ്ഡലത്തിലെ പതിനാറാം നമ്പർ ബൂത്തിലെ ബിഎൽഒ ജോലി ഏറ്റെടുത്തിട്ട് മൂന്നു മാസത്തിലേറെയായി.

ADVERTISEMENT

കാലുകൾക്കുള്ള ശേഷിക്കുറവു കാരണം നടക്കാൻ പ്രയാസമുള്ളതിനാൽ മുച്ചക്ര വാഹനത്തിലാണു മിക്ക സമയത്തും ബിഎൽഒയുടെ ‘ബൂത്ത് പര്യടനം’. കഴിഞ്ഞ ദിവസങ്ങളിൽ ഈ ബൂത്തിലെ ഭിന്നശേഷിക്കാരും 80 പിന്നിട്ടവരും ക്വാറന്റീനിൽ കഴിയുന്നവരുമായ വോട്ടർമാർക്കുള്ള തപാൽ ബാലറ്റുകളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണു വ്യത്യസ്ത വഴികാട്ടിയെ ശ്രദ്ധിച്ചത്. തപാൽ വോട്ടുകൾക്ക് അർഹരായവരെ കണ്ടെത്താനും പിന്നീട് ഇവർക്ക് അപേക്ഷാഫോം നൽകാനും എല്ലാം കഴിഞ്ഞ മാസം ആദ്യമേ മധു ആദ്യ ബൂത്ത് പര്യടനം നടത്തിയിരുന്നു.

തപാൽ ബാലറ്റുമായി ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞ് മുൻകൂട്ടി സ്ഥലത്തെത്തി ഒരുക്കങ്ങൾ ചെയ്യാനായി രണ്ടാം പര്യടനം. പിന്നെ വോട്ടു ചെയ്യിക്കാൻ എത്തിയ ഉദ്യോഗസ്ഥരോടൊപ്പം മൂന്നാം റൗണ്ട്. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും സ്ഥാനാർഥികളുടെ ഏജന്റുമാരെയും വിവരം അറിയിക്കാനും ഇതിനിടയിൽ മറന്നില്ല. ഇരുപതിൽ താഴെ തപാൽ വോട്ടുകളാണ് ഈ ബൂത്തിലുണ്ടായിരുന്നത്.

ADVERTISEMENT

രണ്ടു ദിവസം കൊണ്ടു വോട്ടിങ് നടപടികൾ പൂർത്തിയാക്കി. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷകരുടെ വിവര പരിശോധനയും മറ്റും കഴിഞ്ഞ ഡിസംബർ മുതൽ മധുവാണു നടത്തിയത്. സ്വന്തം നാടായതിനാൽ മിക്ക വോട്ടർമാരെയും വർഷങ്ങളായി അറിയാമെന്നതു ജോലി എളുപ്പമാക്കിയെന്നു മധു പറയുന്നു. ഓഫിസ് സമയത്തിനു ശേഷമാണു വെല്ലുവിളികളെ അതിജീവിച്ചു ബിഎൽഒ ആയുള്ള അധികസേവനം. അവസാന റൗണ്ട് പര്യടനത്തിൽ വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണത്തിലും മുച്ചക്ര വാഹനവുമായി ഈ ബിഎൽഒ സജീവം. 

English Summary: BLO V Madhu, a role model in Election arrangements