35 സീറ്റ് കിട്ടിയാൽ മന്ത്രിസഭ രൂപീകരിക്കുമെന്ന് ബിജെപി നേതാക്കൾ; ആരെല്ലാം കൂടെപ്പോകും?
മുപ്പത്തിയഞ്ചു സീറ്റുകളെങ്കിലും കിട്ടിയാൽ കേരളത്തിൽ മന്ത്രിസഭ രൂപീകരിക്കും എന്നത് ആവർത്തിക്കുകയാണു ബിജെപി നേതാക്കൾ. പ്രത്യേകിച്ചും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതു... Kerala BJP . K Surendran
മുപ്പത്തിയഞ്ചു സീറ്റുകളെങ്കിലും കിട്ടിയാൽ കേരളത്തിൽ മന്ത്രിസഭ രൂപീകരിക്കും എന്നത് ആവർത്തിക്കുകയാണു ബിജെപി നേതാക്കൾ. പ്രത്യേകിച്ചും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതു... Kerala BJP . K Surendran
മുപ്പത്തിയഞ്ചു സീറ്റുകളെങ്കിലും കിട്ടിയാൽ കേരളത്തിൽ മന്ത്രിസഭ രൂപീകരിക്കും എന്നത് ആവർത്തിക്കുകയാണു ബിജെപി നേതാക്കൾ. പ്രത്യേകിച്ചും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതു... Kerala BJP . K Surendran
മുപ്പത്തിയഞ്ചു സീറ്റുകളെങ്കിലും കിട്ടിയാൽ കേരളത്തിൽ മന്ത്രിസഭ രൂപീകരിക്കും എന്നത് ആവർത്തിക്കുകയാണു ബിജെപി നേതാക്കൾ. പ്രത്യേകിച്ചും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതു വെറുതെ പറയുന്നതല്ല എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആവർത്തിക്കുകയും ചെയ്തു. രണ്ടു മുന്നണികളിൽനിന്നും പലരും ബിജെപിയിലേക്കു വരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
വോട്ടെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞ് എംഎൽഎമാരായ പലരും ഇരു മുന്നണികളും വിട്ടു ബിജെപിയിലേക്കു വരുമെന്നു സംസ്ഥാന പ്രസിഡന്റ് ആവർത്തിച്ചു പറയുമ്പോൾ അതിൽ എന്തെങ്കിലും ഇല്ലാതിരിക്കുമെന്നു കരുതുക വയ്യ. കർണാടകയിലും മധ്യപ്രദേശിലുമെല്ലാം ബിജെപി നടത്തിയ ‘ഓപ്പറേഷൻ കമല’യുടെ ആവർത്തനം കേരളത്തിലും പ്രതീക്ഷിക്കാമെന്ന ധ്വനി അതിലുണ്ടോ? അങ്ങനെയെങ്കിൽ കേരള രാഷ്ട്രീയം ഈ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പണക്കൊഴുപ്പിന്റെയും കുതിരക്കച്ചവടത്തിന്റെയും ജനാധിപത്യവിരുദ്ധ രംഗങ്ങൾക്കു സാക്ഷ്യം വഹിക്കുമോ?
കർണാടകയിലും മധ്യപ്രദേശിലുമെല്ലാം ഇത്തരം രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കു നേതൃത്വം നൽകിയ ബിജെപി നേതാക്കൾ കേരളത്തിൽ നിലവിൽ നിരന്തരം സന്ദർശിക്കുന്നുണ്ടെന്നും പ്രചാരണ രംഗത്തുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏതാനും ദിവസം മുൻപു ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു മുന്നണികളിൽനിന്നും നേതാക്കൾ ബിജെപിയോടൊപ്പം ചേരുമെന്നും അങ്ങനെ ബിജെപി മന്ത്രിസഭ രൂപീകരിക്കുമെന്നുമാണു സുരേന്ദ്രന്റെ അവകാശവാദം.
അതിനാദ്യം 35 സീറ്റിൽ ജയിക്കണ്ടേ?
ഈ വാദങ്ങളെല്ലാം പ്രസക്തമാകണമെങ്കിൽ ബിജെപി ആദ്യം 35 സീറ്റിൽ ജയിക്കണ്ടേ എന്നതാണു പ്രസക്തമാകുന്ന ചോദ്യം. 35 എന്നാൽ കേരള നിയമസഭയുടെ ആകെ അംഗബലത്തിന്റെ നാലിലൊന്ന്. അതിന്റെ ഇരട്ടിയും പിന്നെ ഒന്നുംകൂടി വേണം ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന്. നിലവിലെ നിയമസഭയിൽ ബിജെപിക്കുള്ളത് കേവലം ഒരു അംഗം മാത്രം. മിക്ക മണ്ഡലങ്ങളിലും യുഡിഎഫിനും എൽഡിഎഫിനുമൊപ്പം മികച്ച പ്രചാരണപ്പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ട് ബിജെപി.
മഞ്ചേശ്വരം, കോന്നി, പാലക്കാട്, മലമ്പുഴ, കഴക്കൂട്ടം, നേമം, കാട്ടാക്കട, ചെങ്ങന്നൂർ, തൃശൂർ, തിരുവനന്തപുരം, വട്ടിയൂർക്കാവ്, ചാത്തന്നൂർ തുടങ്ങി ഏതാനും മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയിലാണ് എൻഡിഎ. ബിജെപിയുടെ ഉൾപ്പാർട്ടി കണക്കുകൂട്ടലുകളിൽ ഈ മണ്ഡലങ്ങളെല്ലാം വിജയിച്ചു വരുന്നവയുടെ ഗണത്തിലാണ്. മണലൂർ, കാസർകോട്, ആറ്റിങ്ങൽ തുടങ്ങി കുറച്ചെല്ലാം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ വേറെയുമുണ്ട്.
ശബരിമല വിഷയം വീണ്ടും സജീവമാകുന്നതോടെ പ്രതീക്ഷകൾ കൂടുതൽ ശോഭയുള്ളതാകുമെന്നാണു ബിജെപി കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെല്ലാം പ്രചാരണത്തിൽ സജീവമാകുന്നതുവഴി ലഭിക്കുന്ന മുന്‍തൂക്കവും പ്രതീക്ഷയേറ്റുന്നു. ഈ ഘടകങ്ങളും അവകാശവാദങ്ങളുമെല്ലാം ഫലിച്ചാൽതന്നെ ജയിക്കാവുന്ന പരമാവധി സീറ്റുകളുടെ എണ്ണം നാലോ അഞ്ചോ ആയിരിക്കും. അപ്പോഴും 35ലേക്ക് എത്താൻ എന്തു ചെയ്യുമെന്നതാണു രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.
അവകാശവാദവുമായി ശ്രീധരനും
സംസ്ഥാനത്തു ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥികൂടിയായ ഇ.ശ്രീധരൻ രംഗത്തെത്തിയിട്ടുണ്ട്. ‘ചുരുങ്ങിയതു 40 സീറ്റിലെങ്കിലും എൻഡിഎ ഇത്തവണ കേരളത്തിൽ വിജയിക്കും. ഇത് 75 വരെയായി ഉയരാം. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകുക ഞാനാണോ എന്നറിയില്ല. എന്നാൽ പാർട്ടി അത്തരമൊരു ആവശ്യം ഉന്നയിച്ചാൽ എതിർക്കില്ല’– ശ്രീധരൻ പറയുന്നു.
40 മുതൽ 75 വരെ സീറ്റുകളിൽ ബിജെപി ജയിക്കുകയെന്ന അവകാശവാദം കേരള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള സാമാന്യബോധത്തിൽ വരുന്നതല്ല. ഈ അവകാശവാദം ഏതു തരത്തിലാണു സാധ്യമാകുകയെന്നു സുരേന്ദ്രനോ ശ്രീധരനോ അടക്കമുള്ള ബിജെപി നേതാക്കൾക്കുതന്നെ തൃപ്തികരമായി വിശദീകരിക്കാൻ കഴിയുന്നില്ല.
ബിജെപിക്കുള്ള ജനപിന്തുണ വർധിച്ചു, ശബരിമല വിഷയം വീണ്ടും സജീവമായി, കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ ജനങ്ങൾക്കുള്ള തൃപ്തി തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാൽതന്നെ അത് ഇത്തരം അവകാശവാദങ്ങൾക്കുള്ള സാധൂകരണമാകുമെന്നു കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്നവർക്കു ചിന്തിക്കാനാകില്ല. യുക്തിരഹിതമായ അവകാശവാദങ്ങളായാണ് ഇതിനെ വിലയിരുത്താനാകുക.
കുതിരക്കച്ചവട സാധ്യത
കർണാടകയിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പോലെ എളുപ്പത്തിൽ കുതിരക്കച്ചവടത്തിന് ഇരയാകുന്നവരാണു കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരെന്നു കേരളത്തിലെ ബിജെപി നേതാക്കൾപോലും കരുതുന്നില്ല. കർണാടകയിലും മറ്റും ഓപ്പറേഷൻ താമര കൂറുമാറ്റപദ്ധതി വിജയിപ്പിച്ച ബിജെപി നേതാക്കൾ കേരളത്തിൽ രഹസ്യമായി രംഗത്തുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു. ഇതു കുതിരക്കച്ചവടം നടത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി വേണം കാണാനെന്നും അദ്ദേഹം ആരോപിക്കുന്നു.
35 സീറ്റ് നേടിയാൽ ബിജെപിയിലേക്കു വരാൻ ഇരുമുന്നണികളിൽനിന്നും എംഎൽഎമാരുണ്ടാകുമെന്നാണു കെ.സുരേന്ദ്രന്റെ അവകാശവാദം. കേരളത്തിൽ ക്യാംപ് ചെയ്യുന്ന ബിജെപി ദേശീയ നേതാക്കൾ ഈ തരത്തിലുള്ള ചരടുവലികൾ ഇപ്പോഴേ തുടങ്ങിയിട്ടുണ്ടെന്നാണോ ബിജെപി സംസ്ഥാന അധ്യക്ഷൻ സൂചിപ്പിക്കുന്നതെന്നതു വ്യക്തമല്ല. അങ്ങനെയൊരു നീക്കമുണ്ടെങ്കിൽ ഇപ്പോഴേ അണിയറയിൽ തകൃതിയായിരിക്കും പ്രവർത്തനം.
പണമെറിഞ്ഞും മന്ത്രിപദമടക്കമുള്ള സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തുമുള്ള വിലപേശലാണ് ഓപ്പറേഷൻ താമരയുടെ പതിവുരീതി. പിന്തുണ നൽകുന്നവരിൽ 90% പേരും മന്ത്രിമാരാകുന്നതാണ് അത്തരം സംസ്ഥാനങ്ങളിലെ പതിവുകാഴ്ച. ഈ വിലപേശൽ അണിയറയിൽ ആരംഭിച്ചിട്ടുണ്ടാകുമോ? ഉണ്ടെങ്കിൽ അതിനെ നേരിടാൻ തിരഞ്ഞെടുപ്പിനു മുൻപും ശേഷവും ശക്തമായ മുൻകരുതലിലായിരിക്കും എൽഡിഎഫ്–യുഡിഎഫ് നേതൃത്വങ്ങൾ.
English Summary: Kerala BJP is working on Operation Kamala in the State and How it works?