തിരുവനന്തപുരം ∙ പത്തിടത്ത് വിജയപ്രതീക്ഷ. മറ്റൊരു 11 ഇടത്ത് അട്ടിമറി വിജയമോ അല്ലെങ്കിൽ ചെറിയ വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനമോ. ഇങ്ങനെ 21 മണ്ഡലങ്ങളിൽ ബിജെപി നടത്തിയ ശക്തമായ | BJP | Kerala Assembly Elections | Kerala Assembly Elections 2021 | NDA | Manorama Online

തിരുവനന്തപുരം ∙ പത്തിടത്ത് വിജയപ്രതീക്ഷ. മറ്റൊരു 11 ഇടത്ത് അട്ടിമറി വിജയമോ അല്ലെങ്കിൽ ചെറിയ വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനമോ. ഇങ്ങനെ 21 മണ്ഡലങ്ങളിൽ ബിജെപി നടത്തിയ ശക്തമായ | BJP | Kerala Assembly Elections | Kerala Assembly Elections 2021 | NDA | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പത്തിടത്ത് വിജയപ്രതീക്ഷ. മറ്റൊരു 11 ഇടത്ത് അട്ടിമറി വിജയമോ അല്ലെങ്കിൽ ചെറിയ വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനമോ. ഇങ്ങനെ 21 മണ്ഡലങ്ങളിൽ ബിജെപി നടത്തിയ ശക്തമായ | BJP | Kerala Assembly Elections | Kerala Assembly Elections 2021 | NDA | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പത്തിടത്ത് വിജയപ്രതീക്ഷ. മറ്റൊരു 11 ഇടത്ത് അട്ടിമറി വിജയമോ അല്ലെങ്കിൽ ചെറിയ വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനമോ. ഇങ്ങനെ 21 മണ്ഡലങ്ങളിൽ ബിജെപി നടത്തിയ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിൽ മറ്റു രണ്ടു മുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ആരും ജയിക്കും ഇൗ മണ്ഡലങ്ങളിൽ എന്നു തീരുമാനിക്കാനാകാത്തത്ര ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കാനായി എന്നും ബിജെപി വിലയിരുത്തുന്നു.

നേമം, മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, മലമ്പുഴ, തൃശൂർ, തിരുവനന്തപുരം, വട്ടിയൂർക്കാവ്, ചാത്തന്നൂർ, കാട്ടാക്കട എന്നിവിടങ്ങളിലാണ് ജയസാധ്യത. മണലൂർ, ഷൊർണൂർ, ഇരിങ്ങാലക്കുട, കോന്നി, പുതുക്കാട്, ചെങ്ങന്നൂർ, കാസർകോട്, നാട്ടിക, അടൂർ, കോഴിക്കോട് നോർത്ത്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ‌ ജയപ്രതീക്ഷയുമായി ഉയർന്ന നിലയിൽ ശക്തമായ വോട്ടുറപ്പിച്ചെന്നും ബിജെപി വിലയിരുത്തലുണ്ട്.

ADVERTISEMENT

ശക്തമായ മത്സരം നടക്കുന്ന ഇൗ മണ്ഡലങ്ങളിൽ യുഡിഎഫിന്റെയാണോ എൽഡിഎഫിന്റെയാണോ വോട്ടുനിലയെ ബാധിക്കുകയെന്നതാണ് മുന്നണികളുടെ തലവേദന. മഞ്ചേശ്വരത്ത് വിജയപ്രതീക്ഷയിൽ നിൽക്കുമ്പോൾതന്നെ കോന്നിയിൽ മറ്റൊരു ബിജെപി തരംഗവും ഉണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നരേന്ദ്രമോദിയുടെ വരവ് ഉണ്ടാക്കിയ ചലനങ്ങൾ വോട്ടാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും നടനുമായ ജി.കൃഷ്ണകുമാറിന്റെ പ്രചാരണമികവാണ് തലസ്ഥാനത്ത് അപ്രതീക്ഷിത വിജയപ്രതീക്ഷ നൽകിയത്.

നേമത്ത് ശക്തനായ എതിരാളിയായി കെ. മുരളീധരൻ വന്നെങ്കിലും കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും മുന്നേറ്റം നിലനിർത്തിയ തങ്ങൾക്ക് വോട്ടു ചോർച്ചയുണ്ടാകില്ലെന്ന് ബിജെപി ഉറപ്പിക്കുന്നു. ഇടതുവോട്ടുകൾ ചോരുന്നതാകും മുരളീധരന്റെ വരവിൽ ഉണ്ടാകാവുന്ന മാറ്റമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടൽ. ചില സർവേകൾ ഇടതുസ്ഥാനാർഥി വി. ശിവൻകുട്ടി ജയിക്കുമെന്ന നിഗമനത്തിലെത്തിയതിന്റെ കണക്കുകളും പരിശോധിച്ചാണ് ബിജെപി രണ്ടാം ഘട്ടത്തിൽ പ്രവർത്തന രീതിതന്നെ മാറ്റിയത്. നേമത്ത് തങ്ങളുടെ മേൽക്കോയ്മ നിലനിർത്തുകയും മറ്റു മൂന്നിടത്തെങ്കിലും വിജയിക്കുകയും ചെയ്യുകയെന്നതായിരുന്നു തിരുവനന്തപുരത്ത് ബിജെപിയുടെ ലക്ഷ്യം.

ADVERTISEMENT

എല്ലാവരും ഉറ്റുനോക്കുന്ന കഴക്കൂട്ടത്ത് വിജയം ഉറപ്പിക്കാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ശോഭ സുരേന്ദ്രനുവേണ്ടി എല്ലാ പ്രഹരശേഷിയും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പു യുദ്ധമാണ് ബിജെപി നടത്തിയത്. വട്ടിയൂർക്കാവിലും വിജയിച്ചുകയറുമെന്ന് ബിജെപി വിലയിരുത്തുന്നു. നിലവിലെ എംഎൽഎയായ പ്രശാന്തിനെതിരെയുള്ള ചില പ്രശ്നങ്ങളും യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിലെ പോരായ്മയുമാണ് ബിജെപി നേട്ടമായി കാണുന്നത്. ശബരിമല പ്രശ്നവും വട്ടിയൂർക്കാവിൽ വോട്ടായി മാറുമെന്നും സ്ഥാനാർഥി വി.വി. രാജേഷ് തന്നെ വിലയിരുത്തുന്നു. കാട്ടാക്കടയാണ് ബിജെപി പ്രതീക്ഷ പുലർത്തുന്ന മറ്റൊരു മണ്ഡലം. പി.കെ.കൃഷ്ണദാസിന് മണ്ഡലത്തിലുള്ള സ്വീകാര്യത ഇപ്പോൾ വിജയത്തിലെത്തുമെന്നാണ് വിലയിരുത്തൽ.

പാലക്കാട് ബിജെപിയുടെ വിജയപ്രതീക്ഷകൾ വളരെ വലുതാണ്. വിജയം സുനിശ്ചിതം എന്നാണ് അവസാനഘട്ട പ്രചാരണം കടക്കുമ്പോൾ ബിജെപി നേതൃത്വം വിലയിരുത്തിയത്. മണ്ഡലത്തിൽ മെട്രോമാൻ ഇ.ശ്രീധരൻ വന്നപ്പോഴുള്ള മാറ്റം തരംഗമായെന്നും അവസാന ഘട്ടത്തിൽ എതിരാളികളുടെ വോട്ടും ലഭിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്നും വിലയിരുത്തുന്നു. മലമ്പുഴയും മണലൂരും തൃശൂരും ചാത്തന്നൂരും ഷൊർണൂരും ഇരുമുന്നണികളെയും ഞെട്ടിക്കുന്ന ഫലമാകും ഉണ്ടാകുകയെന്നും ബിജെപി നേതൃത്വം കണക്കുകൾ ചർച്ചചെയ്തു വിലയിരുത്തുന്നു. ഇവിടെയെല്ലാം ആർഎസ്എസിന്റെ മേൽനോട്ടത്തിലായിരുന്നു പ്രചാരണം. ശക്തമായ പ്രവർത്തനമെന്ന് വിലയിരുത്തിയ 21 മണ്ഡലങ്ങളിലും ആർഎസ്എസിന്റെ സംസ്ഥാന– വിഭാഗ് ചുമതലയുള്ള മുഴുവൻ സമയ പ്രവർത്തകരുടെ മേൽനോട്ടമുണ്ടായിരുന്നു.

ADVERTISEMENT

അതേസമയം, തിരഞ്ഞെടുപ്പിൽ സജീവമായ ശബരിമല പ്രശ്നം ആരെയാകും തുണയ്ക്കുകയെന്ന സംശയം ബിജെപിയിലും ഉയരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ ഉണ്ടാകാതിരിക്കാനും വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ വോട്ടർമ‍ാരെ അക്കാര്യം ബോധ്യപ്പെടുത്താനും ആർഎസ്എസ് പ്രത്യേക ഫീൽഡ് പ്രവർത്തനവും നടത്തി. കേരളത്തിൽ സ്ഥാനാർഥി നിർണയത്തിലും മുതിർന്ന നേതാവ് ബാലശങ്കർ ഉയർത്തി വിട്ട വിവാദത്തിലും കുടുങ്ങിപ്പോയ ബിജെപി രണ്ടാംഘട്ടത്തിൽ അതിശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രനേതാക്കളുടെ വരവ് പ്രചാരണത്തിൽ മേൽക്കോയ്മ ഉണ്ടാക്കിയെന്നും ബിജെപി  വിലയിരുത്തി.  മൽസരിക്കുന്ന ബാക്കി 118 മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കുക എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. ബിജെപിയുടെ വോട്ടു വർധന മുന്നണികളുടെ വിജയപരാജയങ്ങളെ നിശ്ചയിച്ചേക്കാവുന്ന സാഹചര്യവുമുണ്ട്.

English Summary: BJP Aims Sure Victory in 10 Seats in Kerala Assembly Elections