വോട്ടെടുപ്പ് ചൊവ്വാഴ്ച; തമിഴ്നാട്ടിൽനിന്ന് 428 കോടി വരുന്ന പണവും സ്വർണവും പിടികൂടി
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ തമിഴ്നാട്ടിൽനിന്ന് 428 കോടി രൂപവരുന്ന പണവും സ്വർണവും പിടികൂടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. 225.5 കോടി | Tamil Nadu Assembly Election 2021 | Election Commission Of India | Chennai | raid | Manorama Online

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ തമിഴ്നാട്ടിൽനിന്ന് 428 കോടി രൂപവരുന്ന പണവും സ്വർണവും പിടികൂടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. 225.5 കോടി രൂപയും 176.11 കോടി രൂപ വിലമതിക്കുന്ന സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കളുമാണ് പിടികൂടിയത്. റെയ്ഡിനിടെ മദ്യവും പിടികൂടി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി റെയ്ഡ് നടക്കുന്നുണ്ട്. റാണിപേട്ട് ജില്ലയിൽനിന്ന് 91.56 ലക്ഷം രൂപയും ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽനിന്ന് 1.23 കോടി രൂപയും സേലത്തെ വീരപാണ്ടിയിൽനിന്ന് 1.15 കോടി രൂപയുമാണ് പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം സംസ്ഥാനത്ത് ഒന്നിലധികം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 16 കോടിയിലധികം രൂപയുടെ അനധികൃതപണവും 80 കോടി രൂപയുടെ കള്ളപ്പണവും കണ്ടെത്തിയിരുന്നു.
English Summary: Cash, Precious Metals Worth Rs 428 Crore Seized In Poll-Bound Tamil Nadu