റഫാൽ വിവാദം: ഇന്ത്യയിലെ ഇടനിലക്കാരന് സമ്മാനം 10 ലക്ഷം യൂറോയുടെ ‘ഡമ്മി ജെറ്റ്’
ന്യൂഡൽഹി ∙ 2016ൽ റഫാൽ കരാർ ഒപ്പുവച്ചതിനു പിന്നാലെ നിർമാതാക്കളായ ഡാസോ കമ്പനി ഇന്ത്യയിലെ ഇടനിലക്കാരന് 10 ലക്ഷം യൂറോ കൈമാറാൻ ധാരണയായിരുന്നതായി റിപ്പോർട്ട്. ഫ്രഞ്ച്.. Dassault, Rafale jets, Indian middleman, French publication Mediapart, French Anti-Corruption Agency, Agence Française Anticorruption (AFA), Malayala Manorama, Manorama Online, Manorama News

ന്യൂഡൽഹി ∙ 2016ൽ റഫാൽ കരാർ ഒപ്പുവച്ചതിനു പിന്നാലെ നിർമാതാക്കളായ ഡാസോ കമ്പനി ഇന്ത്യയിലെ ഇടനിലക്കാരന് 10 ലക്ഷം യൂറോ കൈമാറാൻ ധാരണയായിരുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഡാസോ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ പ്രകാരം 2017ൽ ‘ഇടപാടുകാർക്കുള്ള സമ്മാനം’ (ഗിഫ്റ്റ് ടു ക്ലയന്റ്സ്) എന്ന പേരിൽ 5,08,925 യൂറോ കൈമാറിയതായി രേഖകൾ പുറത്തുവന്നിട്ടുമുണ്ട്.
ഫ്രാൻസിന്റെ അഴിമതി വിരുദ്ധ ഏജൻസിയായ ഏജൻസി ഫ്രൻകെയ്സ് ആന്റികറപ്ഷൻ (എഎഫ്എ) ആണ് ഇടപാടിലെ ക്രമക്കേട് ആദ്യം പുറത്തു കൊണ്ടുവന്നത്. ഡാസോ കമ്പനിയുടെ ഓഡിറ്റിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. ‘റഫാൽ വിമാനങ്ങളുടെ 50 വലിയ പകർപ്പുകളുടെ നിർമാണത്തിനാണ് ഈ പണം ഉപയോഗിച്ചതെന്നു കമ്പനി വ്യക്തമാക്കിയെങ്കിലും അവ നിർമിച്ചുവെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല’ – ഓഡിറ്റ് റിപ്പോർട്ടിനെ ഉദ്ധരിച്ച് മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തു.
അതേസമയം, ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടെങ്കിലും എഎഫ്എ എന്തുകൊണ്ട് ഫ്രഞ്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നതു ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മീഡിയപാർട്ട് റിപ്പോർട്ടിൽ പറയുന്നു. ഡെഫ്സിസ് സൊലൂഷൻസ് (Defsys Solutions) എന്ന കമ്പനിയുടെ പേരിലാണ് ഈ ‘അസാധാരണ സമ്മാനം’ ബില്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനെ ന്യായീകരിക്കാനുള്ള ശ്രമമാണു ഡാസോയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് എഎഫ്എ റിപ്പോർട്ടിൽ പറയുന്നു.
10,17,850 യൂറോയ്ക്ക് റഫാലിന്റെ 50 ഡമ്മി ജെറ്റ് വിമാനങ്ങൾക്കായി പകുതി തുക കൊടുത്തതായാണ് 2017 മാർച്ച് 30ന് ബിൽ വന്നിരിക്കുന്നത്. ഓരോ ഡമ്മിക്കും 20,357 യൂറോയാണ് ചെലവ് കാണിച്ചിരിക്കുന്നത്. ഡാസോയുടെ ഇന്ത്യയിലെ സബ് കോൺട്രാക് ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് ഡെഫ്സിസ്. അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ വിവിഐപി ചോപ്പർ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ വിവാദ വ്യവസായിയായ സുഷെൻ ഗുപ്തയുടേതാണ് ഈ കമ്പനി.
ഡാസോയോ ഡെഫ്സിസോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കൂടുതൽ വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമെന്ന് മീഡിയപാർട്ട് വ്യക്തമാക്കി. 36 റഫാൽ ജെറ്റുകൾ വാങ്ങാനായി 2016ലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാറായത്. ആദ്യ സ്ക്വാഡ്രൻ റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തുകയും ചെയ്തു.
English Summary: Dassault paid 1 million euro as 'gift' to Indian middleman in Rafale deal: French report