തകർന്ന റോഡും കുടിവെള്ളക്ഷാമവും ഉൾപ്പെടെ നാട്ടിലെ ഏതെങ്കിലും നീറുന്ന പ്രശ്നം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വികാരപ്രകടനങ്ങളിലൂടെ വാർത്താ രൂപത്തിൽ വിഡിയോയിൽ ചിത്രീകരിക്കും. ഇതിനു സമൂഹമാധ്യമങ്ങളിൽ മാസ് ഷെയറിങ് ഉറപ്പാക്കുകയും ചെയ്യും. സ്ഥാനാർഥിയെ പുകഴ്ത്തിയുള്ള... Kerala Assembly Elections 2021

തകർന്ന റോഡും കുടിവെള്ളക്ഷാമവും ഉൾപ്പെടെ നാട്ടിലെ ഏതെങ്കിലും നീറുന്ന പ്രശ്നം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വികാരപ്രകടനങ്ങളിലൂടെ വാർത്താ രൂപത്തിൽ വിഡിയോയിൽ ചിത്രീകരിക്കും. ഇതിനു സമൂഹമാധ്യമങ്ങളിൽ മാസ് ഷെയറിങ് ഉറപ്പാക്കുകയും ചെയ്യും. സ്ഥാനാർഥിയെ പുകഴ്ത്തിയുള്ള... Kerala Assembly Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകർന്ന റോഡും കുടിവെള്ളക്ഷാമവും ഉൾപ്പെടെ നാട്ടിലെ ഏതെങ്കിലും നീറുന്ന പ്രശ്നം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വികാരപ്രകടനങ്ങളിലൂടെ വാർത്താ രൂപത്തിൽ വിഡിയോയിൽ ചിത്രീകരിക്കും. ഇതിനു സമൂഹമാധ്യമങ്ങളിൽ മാസ് ഷെയറിങ് ഉറപ്പാക്കുകയും ചെയ്യും. സ്ഥാനാർഥിയെ പുകഴ്ത്തിയുള്ള... Kerala Assembly Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടിനും നാടുവാഴികൾക്കുമായി അങ്കം വെട്ടിയ ചേകവന്മാരുടെ കൈക്കരുത്തും മെയ്‌വഴക്കവും അടവും തടയുമടക്കമുള്ള വിശേഷങ്ങൾ പാടിനടന്ന പാണൻമാർ ചരിത്രമായി. നാടുവാഴികളുടെ ‘ക്വട്ടേഷൻ’ ഏറ്റെടുത്തിരുന്ന ചേകവൻമാരുടെയും കാലം കഴിഞ്ഞു. വർത്തമാനകാലത്തെ നാട്ടങ്കം തിരഞ്ഞെടുപ്പാണ്. പാണന്മാരുടെ റോളിൽ പബ്ലിക് റിലേഷൻസ്(പിആർ) ഏജൻസികളും. ഒറ്റനോട്ടത്തിൽ അങ്കത്തട്ടിലുള്ള സ്ഥാനാർഥികളുടെ ഗുണഗണങ്ങൾ നാടറിയിക്കുന്നതാണ് ഇവരുടെ ദൗത്യം എന്നു തോന്നാമെങ്കിലും സത്യമതല്ല. സ്ഥാനാർഥിയുടെ എടുപ്പും നടപ്പും മൊഴിയും മുതൽ മണ്ഡല പര്യടനങ്ങളും പ്രവർത്തനങ്ങളും വരെ ഇവരുടെ നിയന്ത്രണത്തിലാണ്. എതിർ പാർട്ടിയെപ്പറ്റിയുള്ള പഴി പറച്ചിലും ഇതിലുൾപ്പെടും. 

പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർവസജ്ജമായ വാർ റൂമുകൾ, സ്ഥാനാർഥിയുടെ മേന്മകൾ ഒരേ സമയം ഏറ്റവും കൂടുതൽ പേരിലേക്കെത്തിക്കാൻ നൂതന സാങ്കേതികവിദ്യയും സമൂഹമാധ്യമങ്ങളും, പ്രചാരണരംഗത്തുള്ള സ്ഥാനാർഥിയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനും പ്രവർത്തനങ്ങൾ ലൈവ് ആയി വോട്ടർമാരിലെത്തിക്കാനും പ്രത്യേകം ക്യാമറ ടീമുകൾ. ഇങ്ങനെ, സ്ഥാനാർഥികളുടെ ‘തിരഞ്ഞെടുപ്പു ക്വട്ടേഷൻ’ ഏറ്റെടുക്കുന്ന പിആർ സംഘങ്ങളുടെ മുഖമുദ്രയാണു പ്രഫഷനലിസം.

തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ നൃത്തപരിപാടി. ചിത്രം: മനോരമ
ADVERTISEMENT

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ മുന്നണികളുടെ ഭൂരിപക്ഷം സ്ഥാനാർഥികളും പിആർ ഏജൻസികളുടെ സേവനം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പാടുന്ന പാണനു നാടുവാഴിയുടെ നാണയത്തുട്ടും നാട്ടാരുടെ സന്തോഷവുമായിരുന്നു കൂലിയെങ്കിൽ ഇന്നതല്ല സ്ഥിതി. ലക്ഷക്കണക്കിനു രൂപയാണു സ്വന്തം ഇമേജ് വർധിപ്പിച്ചു വോട്ടുറപ്പിക്കാൻ പ്രമുഖ സ്ഥാനാർഥികൾ നീക്കിവയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചു കേരളത്തിൽനിന്നു മാത്രം പിആർ ഏജൻസികൾ കൊയ്യുന്നതു കോടികളാണ്!

പാഠം ഒന്ന്; മണ്ഡല പഠനം

തിരഞ്ഞെടുപ്പു ഗോദയിൽ പ്രധാനമായും രണ്ടു രീതിയിലാണു പിആർ സ്ഥാപനങ്ങളുടെ പ്രവർത്തനം. സ്ഥാനാർഥിയുടെ പ്രചാരണം സംബന്ധിച്ച വാർത്തകളും ദൃശ്യങ്ങളും കൃത്യമായി മാധ്യമങ്ങൾക്ക് എത്തിക്കുകയെന്നതാണു ലളിതവും പരമ്പരാഗതവുമായ ആദ്യ രീതി. എന്നാൽ, വർത്തമാനകാലത്ത് ഇതു മാത്രമല്ല ചുമതല. മണ്ഡല പഠനമാണ് ആദ്യത്തെ കടമ്പ. സിറ്റിങ് എംഎൽഎയാണു സ്ഥാനാർഥിയെങ്കിൽ മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളും സ്ഥാനാർഥിക്കെതിരെയുള്ള ആരോപണങ്ങളും വാഗ്ദാന ലംഘനങ്ങളും വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാവുന്ന മറ്റു ഘടകങ്ങളുമെല്ലാം കണ്ടെത്താൻ അധികം പ്രയാസപ്പെടേണ്ടി വരില്ല. എന്നാൽ, മണ്ഡലത്തിനു സുപരിചിതനാണെങ്കിലും ആദ്യമായി അങ്കത്തിനിറങ്ങുന്നയാളാണെങ്കിൽ സ്ഥാനാർഥിയുടെ വികസന സ്വപ്നങ്ങളും എതിരാളിയുടെ കോട്ടങ്ങളുമെല്ലാം കണക്കിലെടുത്തുള്ള പ്രചാരണ തന്ത്രമൊരുക്കുക എന്നതാകും പിആർ സ്ഥാപനത്തിന്റെ ആദ്യ ചുമതല. 

ചിത്രം: മനോരമ

ഇനി മണ്ഡലത്തിനു പുറത്തു നിന്നുള്ള സ്ഥാനാർഥിയാണെങ്കിൽ വിയർപ്പൊഴുക്കിയുള്ള ‘ഗ്രൗണ്ട് ഇന്റലിജൻസ് വർക്ക്’ ഉണ്ടെങ്കിലേ മണ്ഡല മനസ്സ് അറിയാനാവൂ. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ നൽകിയ വാഗ്ദാനങ്ങൾ എന്തെല്ലാം, ഇവയിൽ എത്രത്തോളം നടപ്പായി, മണ്ഡലത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ എന്തെല്ലാം, ഇതിൽ വോട്ടായി മാറ്റാൻ കഴിയുന്ന പ്രശ്നങ്ങൾ ഏതെല്ലാം… ഇത്തരം തരംതിരിക്കലാണു മുന്നൊരുക്കത്തിന്റെ ആദ്യഘട്ടം. സ്ഥാനാർഥിയുടെ പ്രചാരണതന്ത്രങ്ങളുടെ അടിസ്ഥാന ശിലയും ഇവ തന്നെ. പിആർ ടീം കണ്ടെത്തി നൽകുന്ന മണ്ഡല പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാകും പ്രചാരണം ഓരോ ഘട്ടത്തിലും പുരോഗമിക്കുക.      

ADVERTISEMENT

കളമൊരുക്കാൻ സമൂഹമാധ്യമം

സ്ഥാനാർഥിയുടെ സമൂഹമാധ്യമ സ്വാധീനം എത്രത്തോളമുണ്ടെന്ന വിലയിരുത്തലാണു രണ്ടാം ഘട്ടം. സ്വന്തം ഫെയ്സ്ബുക് അക്കൗണ്ട് പോലുമില്ലാത്തയാളാണു സ്ഥാനാർഥിയെങ്കിൽ പിആറുകാരുടെ പണി കൂടും. എല്ലാ സമൂഹ മാധ്യമങ്ങളിലും അക്കൗണ്ട് തുറന്ന് ആളെ എത്രയും വേഗം ജനകീയനാക്കാനുള്ള തന്ത്രങ്ങൾ ഉടൻ മെനയേണ്ടി വരും. ഇവിടെയാണു പാർട്ടികളുടെ സൈബർ അണികളെ പിആർ ഏജൻസികൾ ഉപയോഗപ്പെടുത്തുക. സ്ഥാനാർഥിയുടെ മുഖം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കാനുള്ള ലൈക്കുകൾക്കും ഷെയറിനും ഇവരുടെ ഗ്രൂപ്പുകൾ തുടക്കമിടും. ഇതോടെ വാട്സാപ്പ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിൽനിന്നു ഗ്രൂപ്പുകളിലേക്കു സ്ഥാനാർഥികൾ പടർന്നു പന്തലിക്കും.  

ക്വട്ടേഷന് ‘ടൂൾസ്’ ഏറെ 

ക്വൊട്ടേഷൻ ഏറ്റെടുത്തു കഴിഞ്ഞാൽ സ്ഥാനാർഥിയെ ജനകീയനാക്കാൻ ‘പിആർ ടൂൾസ്’ ഏറെയുണ്ട്. പരമ്പരാഗതമായ പോസ്റ്ററോട്ടിപ്പും ചുവരെഴുത്തും ഹോർഡിങ്സ് സ്ഥാപിക്കലും വീടുകയറിയുള്ള വോട്ടു ചോദ്യവുമൊക്കെ അതിന്റെ മുറയ്ക്കു നടക്കുമെങ്കിലും വിജയം നേടാൻ അതുമാത്രം പോരെന്ന തിരിച്ചറിവാണ് ഈ ‘ടൂൾസെടുക്കാൻ’ പ്രചാരണ ക്വൊട്ടേഷൻകാരെ പ്രേരിപ്പിക്കുന്നത്. എന്തെല്ലാമാണ് ഈ ടൂൾസ്?

ADVERTISEMENT

1) വിഡിയോ റിലീസ്

തകർന്ന റോഡും കുടിവെള്ളക്ഷാമവും ഉൾപ്പെടെ നാട്ടിലെ ഏതെങ്കിലും നീറുന്ന പ്രശ്നം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വികാരപ്രകടനങ്ങളിലൂടെ വാർത്താ രൂപത്തിൽ വിഡിയോയിൽ ചിത്രീകരിക്കും. ഇതിനു സമൂഹമാധ്യമങ്ങളിൽ മാസ് ഷെയറിങ് ഉറപ്പാക്കുകയും ചെയ്യും. സ്ഥാനാർഥിയെ പുകഴ്ത്തിയുള്ള പോസ്റ്ററുകളോ വിഡിയോകളോ ഒക്കെ ഇലക്‌ഷൻ കമ്മിഷന്റെ സ്കാനറിൽ പെടുകയും  തിരഞ്ഞെടുപ്പു ചെലവിൽ ഉൾപ്പെടുകയും ചെയ്യും. എന്നാൽ, മണ്ഡല പ്രശ്നങ്ങൾ പറയുന്ന വിഡിയോയ്ക്ക് ഈ പരിമിതിയില്ലെന്നതാണു ഇത്തരം വിഡിയോ റിലീസുകളോടുള്ള പ്രചാരകരുടെ പ്രിയത്തിനു കാരണം.. 

തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ

2) ഫെയ്സ്ബുക് ലൈവ്

വികസന മുരടിപ്പ്, പാഴായിപ്പോയ പദ്ധതികൾ തുടങ്ങിയവയൊക്കെ ഉയർത്തിക്കാട്ടിയുള്ള സ്ഥാനാർഥിയുടെ ലൈവ്.  ലക്ഷങ്ങൾ മുടക്കിയിട്ടും പ്രവർത്തനമാരംഭിക്കാത്തതോ നാശോന്മുഖമായതോ ആയ പദ്ധതികൾക്കു മുന്നിൽനിന്നാകും ഇത്തരം ലൈവുകളിലേറെയും. സിറ്റിങ് എംഎൽഎയാണെങ്കിൽ തന്റെ വികസന നേട്ടങ്ങൾക്കു മുന്നിൽനിന്നാകും ലൈവെന്നതാണ് ഏക വ്യത്യാസം.

3) ക്രിയേറ്റിവ് പോസ്റ്റർ

സ്ഥാനാർഥിയുടെ മുഖം വച്ചു പ്രാദേശികമായ വിഷയങ്ങൾ വോട്ടർമാരിലേക്കെത്തിക്കുകയാണ് ഇത്തരം പോസ്റ്ററുകളുടെ ദൗത്യം. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായാണ് ഇവ പ്രധാനമായും സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ‘കോത്താഴത്തിനും വേണ്ടേ ഒരു ബസ് സ്റ്റാൻഡ്’ എന്ന ക്യാപ്ഷനും സ്ഥാനാർഥിയുടെ ചിരിക്കുന്ന മുഖവുമായിരിക്കും ബസ് സ്റ്റാൻഡിനായി ദാഹിക്കുന്ന വോട്ടർമാരുടെ മൊബൈലിലേക്ക് എത്തിക്കുന്നത്.

4) ലൈവ് പോസ്റ്ററുകൾ

സ്ഥാനാർഥിയുടെ ചിരിച്ച മുഖം മാത്രമുള്ള പരമ്പരാഗത പോസ്റ്ററുകളിൽ നിന്നു വ്യത്യസ്തമാണിവ. സ്ഥാനാർഥിയെ സ്വാഭാവികമായ സാഹചര്യങ്ങളിൽ പ്രതിഷ്ഠിച്ചുള്ള ചിത്രങ്ങളാകും ഇത്തരം പോസ്റ്ററിന്റെ ഹൈലൈറ്റ്. ഉദാഹരണത്തിന് ആറ്റിറമ്പിൽ കാറ്റുകൊണ്ടിരിക്കുക, ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർമാരുമായി സംവദിക്കുക, ചന്തയിൽ മീൻ തൂക്കിപ്പിടിച്ചു നിൽക്കുക തുടങ്ങിയ മുഹൂർത്തങ്ങളൊക്കെയാകും പോസ്റ്ററിലുള്ളത്. പതിവു ക്ലീഷേ ‘…...മുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കുക’ എന്ന എഴുത്തുകൾക്കു പകരം വ്യത്യസ്തമായ ടാഗ് ലൈനുകളും ഇത്തരം പോസ്റ്ററുകളെ വേറിട്ടതാക്കും. ഇത്തരം രണ്ടു ഡസൻ വ്യത്യസ്തമായ പോസ്റ്ററുകളെങ്കിലും ഓരോ സ്ഥാനാർഥിക്കുമുണ്ടാകും. പല വലുപ്പത്തിൽ ഇവ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. ഇവയുടെ ഫൊട്ടോഗ്രഫി, രൂപകൽപന എന്നിവയും പിആർ ഏജൻസികൾ നിർവഹിക്കും.    

തിരുവനന്തപുരത്തുനിന്നുള്ള കാഴ്ച. ചിത്രം: മനോരമ

5) ഓട്ടമേറ്റഡ് കോൾ

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദസന്ദേശങ്ങളാണിവ. വോട്ടർമാരുടെ മൊബൈൽ ഫോണിലേക്ക് ഓട്ടമാറ്റിക് കോളുകളായി ഇവ എത്തും. ‘ഞാൻ സ്ഥാനാർഥി, എനിക്കു വോട്ടു ചെയ്യണം’ എന്ന സ്ഥാനാർഥിയുടെ ശബ്ദത്തിലുള്ള അഭ്യർഥനയാകും വോട്ടർക്കു കേൾക്കാനാകുക. അധികം വിളിച്ചു വെറുപ്പിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകും. 1–3 തവണ വരെ വോട്ടർ ഇതു സഹിക്കും എന്നാണു പ്രമുഖ പിആർ ഏജൻസികളുടെ വിലയിരുത്തൽ!

6) ഓൺലൈൻ സർവേ

മാസങ്ങൾക്കു മുൻപേ സ്ഥാനാർഥിത്വം ഉറപ്പാക്കിയവർക്കായാണ് ഈ സർവേ. മണ്ഡലത്തിലെ യുവാക്കളുടെയും പ്രായമായവരുടെയും മനസ്സറിയുകയാണു ലക്ഷ്യം. ഗൂഗിൾ ഫോം പോലെയുള്ള ടൂളുകളിലൂടെ ഇവർക്ക് എന്താണു വേണ്ടതെന്നും വികസന കാഴ്ചപ്പാടുകളും എതിർപ്പുകളും ആദ്യം ചോദിച്ചറിയും. പിന്നീട്, പ്രചാരണത്തിനിടെ സ്ഥാനാർഥി എടുത്തിട്ടലക്കുന്ന പല വാഗ്ദാനങ്ങളും സർവേയിലൂടെ ലഭിച്ച ഇത്തരം വിലപ്പെട്ട അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. തങ്ങളുടെ വിഷയങ്ങൾ അറിയുന്ന സ്ഥാനാർഥിയോട് വോട്ടർമാർക്ക് അടുപ്പം തോന്നാൻ ഈ നയം ഉതകും.

7) ചാറ്റ് വിത് കാൻഡിഡേറ്റ്

ചോദ്യങ്ങൾ വിഡിയോ ആയി വോട്ടർമാരിൽ നിന്നു വാങ്ങുകയും വിഡിയോ ആയിത്തന്നെ ഇതിനുള്ള മറുപടി സ്ഥാനാർഥി നൽകുകകയും ചെയ്യുന്നതാണിത്. ചോദ്യകർത്താക്കൾ സ്ഥാനാർഥിയുടെ മറുപടിയുൾപ്പെടെ ഈ വിഡിയോകൾ പരമാവധി പ്രചരിപ്പിക്കുമെന്നുമുറപ്പ്.

ചിത്രം: മനോരമ

8) ഗാനങ്ങൾ

സ്ഥാനാർഥിയെയും മുന്നണിയെയും പുകഴ്ത്തിയുള്ള ഗാനങ്ങളാണ് ഇവ. നിലവിൽ കൂടുതലും പാരഡികളാണ്. എന്നാൽ, ഇതിൽ കോപ്പിറൈറ്റിന്റെ പ്രശ്നം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതുകൊണ്ടു തന്നെ സ്ഥാനാർഥിക്കായി വരിയെഴുതി ട്യൂൺ ചെയ്യുന്നവരും കുറവല്ല. എന്നാൽ ഇതിനു ചെലവേറുമെന്ന പ്രശ്നമുണ്ട്.   

അടിയൊഴുക്കുകൾ അളന്ന് ചർച്ച 

എതിർപാർട്ടിയുടെ വോട്ടർമാരിൽ അതൃപ്തി പുകയുന്നതെവിടെയെന്നും ആടി നിൽക്കുന്ന വോട്ടുകൾ എവിടെയെന്നും കണ്ടെത്തുന്നതും പിആർ വിഭാഗത്തിന്റെ ചുമതലയാണ്. ഇത്തരം സ്ഥലങ്ങളിലേക്ക് സ്ഥാനാർഥിയെ അനൗദ്യോഗിക ചർച്ചയ്ക്കായി എത്തിക്കുകയും പ്രശ്നപരിഹാരം തന്നിലൂടെ സാധ്യമെന്നു വിശ്വസിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ വോട്ടുകൾ തനിക്ക് അനുകൂലമാക്കാൻ സ്ഥാനാർഥിക്കു കഴിയും. ഈ വേദികളിൽ പാർട്ടി അനുഭാവിയുടെ വേഷത്തിൽ എത്തിയാകും പിആർ വിഭാഗം ഇത്തരം ചർച്ചകൾക്കു ചുക്കാൻ പിടിക്കുക. 

ആസൂത്രണങ്ങളുടെ വാർ റൂം

പാർട്ടികൾക്കു സംസ്ഥാന തലത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണം ഏകോപിപ്പിക്കാനാണ് ആദ്യം വാർ റൂമുകൾ ഉണ്ടായത്. ഇന്നു പ്രമുഖ സ്ഥാനാർഥികൾക്കെല്ലാം പ്രത്യേകം വാർ റൂമുകളുണ്ട്. പ്രചാരണത്തിന്റെ ആസൂത്രണം, അവലോകനം എന്നിവയെല്ലാം ഇവിടെയാണു നടക്കുക. പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നവർക്കു പുറമെ മുഴുവൻ സമയവും ഫൊട്ടോഗ്രഫർ, വിഡിയോഗ്രാഫർ, വിഡിയോ എഡിറ്റർ, ഡിസൈനർ എന്നിവരുടെ സേവനവും ഇവിടെയുണ്ടാകും. ഓരോ ദിവസവും ഫോക്കസ് ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കുകയും സ്ഥാനാർഥിയെ ധരിപ്പിക്കുകയും ചെയ്യുന്നത് ഇവിടെ വച്ചാണ്. 

ചിത്രം: മനോരമ

ഓരോ ദിവസത്തെയും പര്യടനങ്ങൾക്കു ശേഷം സ്ഥാനാർഥി വാർ റൂമിൽ മടങ്ങിയെത്തി അവലോകനം നടത്തണമെന്നാണു വ്യവസ്ഥ. എല്ലാ പ്രവർത്തകർക്കും ഇവിടേക്കു പ്രവേശനം ഉണ്ടാകില്ല. സമൂഹമാധ്യമങ്ങളിലേക്ക് മിനിറ്റ് വച്ചു കണ്ടന്റ് ഷെയർ ചെയ്യുന്നതും വിവിധ ഗ്രൂപ്പുകൾക്ക് ഓൺലൈൻ പ്രചാരണ സാമഗ്രികൾ എത്തിക്കുന്നതുമെല്ലാം ഇവിടെ നിന്നാണ്. അന്നന്നത്തെ പത്രങ്ങളിൽ സ്വന്തം സ്ഥാനാർഥിയുടെ വാർത്തയും ചിത്രങ്ങളും എങ്ങനെയാണു പ്രത്യക്ഷപ്പെട്ടതെന്നും എന്തു മാറ്റങ്ങൾ വരുത്തണമെന്നതുമുൾപ്പെടെയുള്ള ആലോചനകൾക്കും വാർ റൂം വേദിയാകും. 

മുഖം മിനുക്കാൻ ചെലവേറെ

സ്ഥാനാർഥിയിൽ നിന്ന് 50,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന പിആർ ഏജൻസികളുണ്ട്. 15 ലക്ഷം രൂപ വരെയാണ് സാധാരണ ഏജൻസികൾക്കു പ്രതിഫലം ലഭിക്കുക. സ്വന്തം ഇമേജ് വർധിപ്പിക്കാൻ മുടക്കുന്ന ഈ തുക പാഴ്ചെലവായി സ്ഥാനാർഥികൾ കാണാറില്ലെന്നതാണു സത്യം. ഇമേജാണു വോട്ടാകുന്നതെന്ന വസ്തുത സ്ഥാനാർഥിയോളം അറിയുന്നവരില്ലല്ലോ!

English Summary: How PR Agencies Helping Kerala's Candidates to Win in Assembly Election 2021