ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക്: ഗീത ഗോപിനാഥ്
വാഷിങ്ടൻ∙ കോവിഡും ലോക്ഡൗണും തകർത്ത ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലായതിന്റെ തെളിവുകളുണ്ടെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.... Indian Economy | Covid | Gita Gopinath | Manorama News

വാഷിങ്ടൻ∙ കോവിഡും ലോക്ഡൗണും തകർത്ത ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലായതിന്റെ തെളിവുകളുണ്ടെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ.
2021ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 12.5% ആകുമെന്നാണു ചൊവ്വാഴ്ച ഐഎംഎഫ് പ്രവചിച്ചത്. 2020ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ റെക്കോർഡ് 8 ശതമാനത്തിലേക്കു ചുരുങ്ങിയിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 4.3% ഇടിഞ്ഞു. 2009ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാൾ രണ്ടര ഇരട്ടിയിലധികമാണിത്. കോവിഡ് വീണ്ടും കൂടുന്നതിനിടെ ഇന്ത്യയ്ക്കുള്ള ആശ്വാസ വാർത്തയാണു ഗീത പങ്കുവച്ചത്.
English Summary: Evidence of normalisation of economic activity in India: Gita Gopinath