കടൽ ‘തിളയ്ക്കുന്നു’; ഇന്ത്യൻതീരം വിട്ട് മീനുകൾ കറാച്ചിയിലേക്കും ഒമാനിലേക്കും
ഗുജറാത്തിനും വടക്കോട്ടാണ് ഇന്ത്യയുടെ സബ് ട്രോപിക്സ് പ്രദേശം എന്നതിനാൽ നമ്മുടെ വിലകുറഞ്ഞ പോഷകാഹാരങ്ങളായ മത്തിയും അയിലയും കിളിമീനുമൊക്കെ കറാച്ചി കടൽ മേഖലയിലേക്കും ഒമാനിലേക്കുമൊക്കെ വഴിമാറുമെന്നു ചുരുക്കം. കേരളത്തിൽ ഇപ്പോൾതന്നെ... Kerala Fish Species
ഗുജറാത്തിനും വടക്കോട്ടാണ് ഇന്ത്യയുടെ സബ് ട്രോപിക്സ് പ്രദേശം എന്നതിനാൽ നമ്മുടെ വിലകുറഞ്ഞ പോഷകാഹാരങ്ങളായ മത്തിയും അയിലയും കിളിമീനുമൊക്കെ കറാച്ചി കടൽ മേഖലയിലേക്കും ഒമാനിലേക്കുമൊക്കെ വഴിമാറുമെന്നു ചുരുക്കം. കേരളത്തിൽ ഇപ്പോൾതന്നെ... Kerala Fish Species
ഗുജറാത്തിനും വടക്കോട്ടാണ് ഇന്ത്യയുടെ സബ് ട്രോപിക്സ് പ്രദേശം എന്നതിനാൽ നമ്മുടെ വിലകുറഞ്ഞ പോഷകാഹാരങ്ങളായ മത്തിയും അയിലയും കിളിമീനുമൊക്കെ കറാച്ചി കടൽ മേഖലയിലേക്കും ഒമാനിലേക്കുമൊക്കെ വഴിമാറുമെന്നു ചുരുക്കം. കേരളത്തിൽ ഇപ്പോൾതന്നെ... Kerala Fish Species
ജൈവവൈവിധ്യംകൊണ്ടും പച്ചപ്പുകൊണ്ടും ജലസമൃദ്ധികൊണ്ടും അനുഗ്രഹിക്കപ്പെട്ട ഭൂമിയിലെ ജീവന്റെ കളിത്തൊട്ടിലുകളിലൊന്നെന്നാണ് ഭൂമധ്യരേഖാ പ്രദേശം അറിയപ്പെടുന്നത്. എന്നാൽ ആ സ്ഥിതി മാറി ചൂടിന്റെയും പ്രളയത്തിന്റെയും വറുതിയുടെയുമൊക്കെ കണ്ണീർത്താഴ്‌വരയായി മാറുകയാണ് ഭൂമിയുടെ ഹരിതകവചമായ ഈ ജലസരസ്സ്. മത്സ്യങ്ങളും കടൽജീവികളും മധ്യരേഖാ പ്രദേശത്തുനിന്നു കൂടുതൽ തണുപ്പേറിയ ഇടങ്ങളിലേക്കു താമസം മാറുകയാണെന്ന ഒരു സംഘം ഗവേഷകരുടെ കണ്ടെത്തൽ ഗ്ലോബൽ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കൗൺസിൽ പുറത്തുവിട്ടു.
മധ്യരേഖയോടു ചേർന്ന ഉഷ്ണമേഖലാ പ്രദേശത്തുനിന്ന് (ട്രോപ്പിക്സ്) ഇവ സമീപ ഉഷ്ണമേഖലയിലേക്കു (സബ് ട്രോപ്പിക്സ്) നീങ്ങുന്നതായാണു ന്യൂസീലൻഡിലെ ഓക്‌ലൻഡ് സർവകലാശാലയിലെ ഡോ. ചയ്യാ ചൗധര്യായുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ തിക്തഫലമെന്നോണം ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ചൂടേറുന്നതാണ് മത്സ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ ഇന്ത്യയുടെ ഗുജറാത്ത് തീരം വരെ മധ്യരേഖാ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കാമെന്നതിനാൽ അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും മത്സ്യലഭ്യതയെയും ടൂറിസം പോലെയുള്ള ജനങ്ങളുടെ ഉപജീവന മാർഗങ്ങളെയും ഇതു ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകി.
ഗുജറാത്തിനും വടക്കോട്ടാണ് ഇന്ത്യയുടെ സബ് ട്രോപിക്സ് പ്രദേശം എന്നതിനാൽ നമ്മുടെ വിലകുറഞ്ഞ പോഷകാഹാരങ്ങളായ മത്തിയും അയിലയും കിളിമീനുമൊക്കെ കറാച്ചി കടൽ മേഖലയിലേക്കും ഒമാനിലേക്കുമൊക്കെ വഴിമാറുമെന്നു ചുരുക്കം. കേരളത്തിൽ ഇപ്പോൾതന്നെ രുചികുറഞ്ഞ ഒമാൻ മത്തി ഇറക്കുമതി ചെയ്യുന്നുണ്ട്. അടിത്തട്ടിൽ വസിക്കുന്ന ജീവികളെക്കാൾ (Benthic) കടൽപ്പരപ്പിലെ (Pelagic) സജീവ ജലമേഖലയിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ചൂടേറ്റം കാരണം പലായനം തുടങ്ങിയിരിക്കുന്നത്. മധ്യരേഖാ പ്രദേശത്തു മാത്രം കണ്ടിരുന്ന പല മത്സ്യങ്ങളും കഴിഞ്ഞ 70 വർഷത്തിനിടെ സാവകാശം വടക്കോട്ടു നീങ്ങുന്നതായും (Shifted Poleward) കണ്ടെത്തി. 48,660 തരം കടൽ ജീവികളുടെ നീക്കങ്ങൾ ഡേറ്റാബേസിൽ നിരീക്ഷിച്ചാണ് ഓക്‌ലൻഡ് സർവകലാശാല ഈ നിഗമനത്തിലെത്തിയത്.
ജൈവവൈവിധ്യം 20,000 വർഷം മുൻപ്!
20,000 വർഷം മുൻപ് അവസാന ഹിമയുഗത്തിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് ജൈവവൈവിധ്യം ഏറ്റവും കൂടുതൽ കാണപ്പെട്ടതെന്ന് കടലിന്റെ അടിത്തട്ടിലെ ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള ഫോസിലുകളിൽ നടത്തിയ പഠനത്തിൽ പ്രഫ. മാർക് കോസ്റ്റലോ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈ മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കുയായിരുന്നുവെന്നാണ് ഇന്റർനാഷനൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ആറാം വിലയിരുത്തൽ റിപ്പോർട്ട് തയാറാക്കിയ ആഗോള ശാസ്ത്രസംഘത്തിലെ അംഗംകൂടിയായ കോസ്റ്റലോയുടെ അഭിപ്രായം.
ചൂടുകുറഞ്ഞ ദക്ഷിണ ധ്രുവം
എന്നാൽ ദക്ഷിണ ധ്രുവത്തിൽ ഉത്തരധ്രുവത്തിലെയത്ര പലായനം ഇല്ലെന്നും ശാസ്ത്രജ്ഞർ നിഗമനത്തിലെത്തി. ആഗോള താപനത്തിന്റെ തോത് തെക്കോട്ട് കുറവാണെന്നതു തന്നെ കാരണം. ലോകത്തെ ഒട്ടുമിക്ക വികസിത രാജ്യങ്ങളും ഉത്തരധ്രുവത്തിന്റെ ഭാഗമാണെന്ന ഭൗമരാഷ്ട്രീയ യാഥാർഥ്യവും ഇതോടു ചേർത്തുവായിക്കണം. ജിയോ പൊളിറ്റിക്കൽ ചർച്ചകളിൽ ദക്ഷിണാർധ ഗോളത്തിന്റെ (ഗ്ലോബൽ സൗത്ത്) ഭാഗമായി കണക്കാക്കുമെങ്കിലും ഇന്ത്യ ഉത്തരാർധഗോളത്തിന്റെ ഭാഗമാണ്.
അധികം തണുപ്പും കടുത്ത ചൂടുമില്ലാത്ത സമശീതോഷ്ണ കാലാവസ്ഥ, ധാരാളം മഴ, 365 ദിവസവും ലഭിക്കുന്ന നല്ല സൂര്യപ്രകാശം തുടങ്ങി പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹിക്കപ്പെട്ട മധ്യരേഖാ പ്രദേശത്തിന്റെ വരദാനമാണ് പശ്ചിമഘട്ട മലനിരകൾ. ശരാശരി സമുദ്ര താപനില 20–25 ഡിഗ്രി സെൽഷ്യസ് കടന്നാൽതന്നെ പല ജീവികൾക്കും പിടിച്ചു നിൽക്കാനാവില്ല. ഇപ്പോൾ 30 ഡിഗ്രി വരെയായി താപനില ഉയരുന്നതു പതിവാണ്. 30 ഡിഗ്രി സമുദ്രോപരിതല താപനില ഏതാനും ആഴ്ചകളിൽ തുടർച്ചയായി അനുഭവപ്പെടുമ്പോഴാണ് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത്. ഓരോ വർഷം കഴിയുന്തോറും മധ്യരേഖാ പ്രദേശത്ത് ചുഴലിക്കാറ്റുകളുടെ എണ്ണം കൂടി വരികയാണ്.
English Summary: Global Warming: Indian fish species are moving from tropics to sub-tropics