പാലക്കാട്∙ കേ‍ാവിഡുകാല സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചരക്കുകടത്തിൽ നിന്നു വരുമാന വർധന ലക്ഷ്യമിട്ട് റെയിൽവേ ദീർഘദൂര യാത്രാ ട്രെയിനുകളിൽ ആരംഭിച്ച പാഴ്സൽ വാനുകളിൽ ഇടംകിട്ടാൻ കച്ചവടക്കാരുടെ ക്യൂ. കേരളത്തിൽ നിന്നു ഡൽഹി, ഹൗറ

പാലക്കാട്∙ കേ‍ാവിഡുകാല സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചരക്കുകടത്തിൽ നിന്നു വരുമാന വർധന ലക്ഷ്യമിട്ട് റെയിൽവേ ദീർഘദൂര യാത്രാ ട്രെയിനുകളിൽ ആരംഭിച്ച പാഴ്സൽ വാനുകളിൽ ഇടംകിട്ടാൻ കച്ചവടക്കാരുടെ ക്യൂ. കേരളത്തിൽ നിന്നു ഡൽഹി, ഹൗറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കേ‍ാവിഡുകാല സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചരക്കുകടത്തിൽ നിന്നു വരുമാന വർധന ലക്ഷ്യമിട്ട് റെയിൽവേ ദീർഘദൂര യാത്രാ ട്രെയിനുകളിൽ ആരംഭിച്ച പാഴ്സൽ വാനുകളിൽ ഇടംകിട്ടാൻ കച്ചവടക്കാരുടെ ക്യൂ. കേരളത്തിൽ നിന്നു ഡൽഹി, ഹൗറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കേ‍ാവിഡുകാല സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചരക്കുകടത്തിൽ നിന്നു വരുമാന വർധന ലക്ഷ്യമിട്ട് റെയിൽവേ ദീർഘദൂര യാത്രാ ട്രെയിനുകളിൽ ആരംഭിച്ച പാഴ്സൽ വാനുകളിൽ ഇടംകിട്ടാൻ കച്ചവടക്കാരുടെ ക്യൂ. കേരളത്തിൽ നിന്നു ഡൽഹി, ഹൗറ, ഗുവാഹത്തി,ഗേ‍ാവ തുടങ്ങിയ സ്ഥലങ്ങളിലേക്കു പേ‍ാകുന്ന ട്രെയിനുകളിലാണു കാർഷിക, വാണിജ്യ, സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾ കെ‍ാണ്ടുപേ‍ാകാൻ ഇടംതേടി ആവശ്യക്കാർ കാത്തുനിൽക്കുന്നത്. 

കഴിഞ്ഞ ഒ‍ാഗസ്റ്റിൽ ആരംഭിച്ച പാഴ്സൽ സർവീസ് വൻവിജയമാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഈ ട്രെയിനുകളിലെ ഒരു ബേ‍ാഗിയാണ് പാഴ്സൽവാനായി ഉപയേ‍ാഗിക്കുന്നത്. പച്ചക്കറികൾ,റബർ ഉൽപന്നങ്ങൾ,സുഗന്ധവ്യജ്ഞനങ്ങളുമാണ് കൂടുതൽ‌ കടത്തുന്നത്. ഹൗറ, ഗുഹാവത്തി, ഡൽഹി, ട്രെയിനുകളിലാണ് ചരക്ക് കൂടുതൽ. ബുക്ക് ചെയ്ത് രണ്ടാഴ്ചവരെ കച്ചവടക്കാർ കാത്തുനിൽക്കേണ്ട സ്ഥിതിയായതിനാൽ കൂടുതൽ ട്രെയിനുകളിൽ വാൻ ആരംഭിക്കുന്നതും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുന്നതും പരിഗണനയിലാണ്.

ADVERTISEMENT

കഴിഞ്ഞവർഷം മാർച്ചിൽ കേരളത്തിൽ നിന്നുള്ള പാഴ്സൽ വാൻ വരുമാനം 49 ലക്ഷം രൂപയായിരുന്നെങ്കിൽ ഈ വർഷം മാർച്ച് മാസത്തിൽ അത് ഏതാണ്ട് ഒരു കേ‍ാടി രൂപയായി ഉയർന്നു. ദക്ഷിണ റെയിൽവേയിൽ ഇത് 20 കേ‍ാടി രൂപയാണ്. ചരക്ക് വർധിച്ചതേ‍ാടെ കർഷിക ഉൽപന്നങ്ങൾക്ക് ചില എക്സ്പ്രസ് ട്രെയിനുകളിൽ പാഴ്സൽ ഫീസിൽ 25 % ഇളവു നൽകി തുടങ്ങി. കാർഷിക ഉൽപന്നങ്ങൾ പല സംസ്ഥാനങ്ങളിലേക്കായി വലിയതേ‍ാതിൽ വരുന്നുണ്ടെങ്കിലും വാനുകളിൽ സ്ഥലമില്ലാത്ത സ്ഥിതിയുണ്ട്. പാലക്കാട് മുതലമടയിൽ നിന്നുള്ള മാങ്ങ, തിരുരിൽ നിന്നുളള വെറ്റില, കാസർകേ‍ാട് അ‍ടക്ക, കേ‍ാട്ടയത്തു നിന്നുളള പൈനാപ്പിൾ തുടങ്ങിയവ കൂടാതെ വൻതേ‍ാതിൽ ചിപ്സും കയറ്റി അയക്കുന്നതായി റെയിൽവേ വാണിജ്യവിഭാഗം പറയുന്നു. 

കേ‍ാവിഡു കാരണം ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം സാധാരണ നിലയിലായില്ലെങ്കിലും ചരക്കു ഗതാഗതത്തിലുള്ള വരുമാനത്തിൽ വൻകുതിപ്പാണ് റെയിൽവേക്ക്. 2020–21 സാമ്പത്തിക വർഷം ഗുഡ്സ് ട്രെയിനുകളിലൂടെ മെ‍ാത്തം 1232. 63 മില്യൻ ടൺ ചരക്കാണ് കെ‍ാണ്ടുപേ‍ായത്. 2019–20 വർഷത്തിൽ ഇത് 1209.32 മില്യൻ ആയിരുന്നു. 2019–2020ൽ ചരക്ക് കടത്തിൽ നിന്ന് രാജ്യത്ത് 1,13,897 കേ‍ാടി രൂപ വരുമാനം ലഭിച്ചപ്പേ‍ാൾ കേ‍ാവിഡ് സാമ്പത്തിക വർഷത്തിൽ അത് 1,17, 386 കേ‍ാടിയായി ഉയർന്നു. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ചരക്കുഗതാഗതത്തിൽ തുടർച്ചയായ വർധനയുണ്ടായതായി കണക്കുകൾ പറയുന്നു.

ADVERTISEMENT

കൽക്കരി, ഭക്ഷ്യധാന്യങ്ങൾ, ഇരുമ്പ്, രാസവളം, സിമന്റ്, കൽക്കരി എന്നിവയാണു കൂടുതലായി എത്തിച്ചുനൽകിയത്. അടുത്ത മൂന്നുവർഷത്തിലും ചരക്ക് കടത്ത് 2,024 മില്യൻ ടൺ ആക്കുകയാണ് റെയിൽവേ ലക്ഷ്യം. ഇതിനായി മിഷൻ 2024 എന്ന പദ്ധതിക്ക് റെയിൽവേ ബേ‍ാർഡ് രൂപം നൽകി. ഗുഡ്സ് ട്രെയിനുകളുടെ വേഗം ഇരട്ടിയാക്കി സേവനത്തിലെ കാലതാമസം പരിഹരിച്ചതും വരുമാന വർധനയ്ക്കു സഹായമായെന്നാണു വിലയിരുത്തൽ. ഡിവിഷൻ ഓഫിസുകളിൽ എല്ലാ വകുപ്പുകളുടെയും മേധാവികൾ ഉൾപ്പെടുന്ന ബിസിനസ് ഡവലപ്പ്മെന്റ് കമ്മിറ്റികളും രൂപീകരിച്ചു. വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് ഇവരുടെ നേതൃത്വത്തിലും ചരക്ക് കണ്ടെത്തിവരുന്നു.

English Summary: Indian railway goods transport