വ്യാഴാഴ്ച മുതല്‍ പരിശോധന; കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളവും
തിരുവനന്തപുരം∙ കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. എല്ലാവരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നിര്‍ദേശം. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും...Covid, Corona

തിരുവനന്തപുരം∙ കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. എല്ലാവരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നിര്‍ദേശം. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും, ഇതരസംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്‍റീന്‍ തുടരും. എല്ലാ പോളിങ് ഏജന്‍റുമാരും പരിശോധന നടത്തണം. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി.
പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
·∙ യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.
·∙ പരീക്ഷയ്ക്ക് മുൻപും ശേഷവും സുഹൃത്തുക്കളുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക.
·∙ മാതാപിതാക്കള്‍ കഴിവതും വിദ്യാർഥികളെ അനുഗമിക്കാതിരിക്കുക.
·∙ പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്‌ക്കാതിരിക്കുക.
·∙ പരീക്ഷക്ക് ശേഷം ഹാളില്‍നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.
·∙ ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാർഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക.
English Summary: Kerala Covid Regulations: New Instructions