ന്യൂഡൽഹി∙ കോവിഡ് പ്രതിരോധത്തിൽ ‘ചില’ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‍ വർധൻ. ചില സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാൻ ദൗർഭാഗ്യകരമായ ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധത്തിൽ ‘ചില’ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‍ വർധൻ. ചില സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാൻ ദൗർഭാഗ്യകരമായ ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. ജനങ്ങൾക്കിടയിൽ ഭീതി പടർത്തുകയാണ്. മഹാരാഷ്ട്ര സർക്കാരിന്റെ നീക്കങ്ങൾ കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെയാകെ തടസ്സപ്പെടുത്തുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മൂന്ന് ദിവസത്തിനകം മഹാരാഷ്ട്രയിലെ കോവി‍ഡ് വാക്സീൻ സ്റ്റോക്കുകള്‍ തീരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രതികരിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. എത്രയും പെട്ടെന്ന് വാക്സീൻ ലഭ്യമാക്കണമെന്നു മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളെന്നാണ് കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

ADVERTISEMENT

രാഷ്ട്രീയം കളിക്കുന്നത് എളുപ്പമാണ്, എന്നാൽ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരുന്നതും ഭരണം മെച്ചപ്പെടുത്തുന്നതുമാണു ശരിയായ പരീക്ഷ. സംസ്ഥാനത്തെ ഭരണ നേതൃത്വം ഉറങ്ങുകയാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു. ആവശ്യത്തിന് വാക്സീൻ ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണു കേന്ദ്രമന്ത്രി പറയുന്നത്.

English Summary: Some Spreading Panic: Health Minister After Maharashtra Vaccine Stocks SOS