തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു | CM Pinarayi Vijayan | Pinarayi Vijayan Covid-19 | Covid-19 | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകനും ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസിനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രിയെ കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. അദ്ദേഹത്തിന്റെ കൊച്ചുമകൻ ഇഷാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധയെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ. ചിത്രം:സജീഷ് ശങ്കർ∙മനോരമ

ഭാര്യ കമല, കൊച്ചുമകൻ എന്നിവർക്കൊപ്പം രണ്ടു കാറുകളിലായാണ് മുഖ്യമന്ത്രി വ്യാഴാഴ്ച രാത്രി 7.50 ഓടെ മെഡിക്കൽ കോളജിലെത്തിയത്. വീണയും മരുമകൻ പി.എ. മുഹമ്മദ് റിയാസും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ ചികിൽസയ്ക്കായി പ്രോട്ടോക്കോൾ പ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മുഖ്യമന്ത്രിക്കു രോഗലക്ഷണങ്ങളില്ല.

ADVERTISEMENT

പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സുനിൽ, ആർഎംഒ ഡോ.രഞ്ജിനി എന്നിവരുടെ മേൽനോട്ടത്തിലാണ് മുഖ്യമന്ത്രിയുടെ തുടർ ചികിൽസ നടത്തുക. എമർജൻസി മെഡിസിൻ, നെഞ്ചുരോഗവിഭാഗം, കാർഡിയോളജി, അനസ്തേഷ്യ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ചികിൽസാ സംഘത്തിലുണ്ട്.

കോവിഡ് ബാധയെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ. ചിത്രം:സജീഷ് ശങ്കർ∙മനോരമ

ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ധരെ കോഴിക്കോട്ടെക്ക് എത്തിക്കാനും തീരുമാനമായി. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറൻറീനിൽ പോകണമെന്നു നിർദേശം നൽകി. മാർച്ച് മൂന്നിന് മുഖ്യമന്ത്രി കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ച പശ്ചാത്തലത്തിൽ സിറ്റി പൊലീസ് മേധാവി എ.വി.ജോർജിന്റെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് പ്രത്യേക സുരക്ഷ ഒരുക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ല കലക്ടർ എസ്.സാംബശിവറാവുവും സ്ഥലത്തെത്തി.

ADVERTISEMENT

English Summary: CM Pinarayi Vijayan tests positive for Covid-19