കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്, പിന്നെ കിടന്ന് മോങ്ങരുത്: പി.വി. അൻവർ
നിലമ്പൂർ∙ നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് നേരേ യുഡിഎഫ് ക്രിമിനലുകളുടെ വധശ്രമമെന്ന് പി.വി.അൻവർ എംഎൽഎ. ഡിവൈഎഫ്‌ഐ | UDF | PV Anvar | DYFI | Nilambur | Manorama Online

നിലമ്പൂർ∙ നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് നേരേ യുഡിഎഫ് ക്രിമിനലുകളുടെ വധശ്രമമെന്ന് പി.വി.അൻവർ എംഎൽഎ. ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണിനെ മരുന്നു വാങ്ങാനായി മൂത്തേടം അങ്ങാടിയിൽ എത്തിയപ്പോൾ വാഹനത്തിൽനിന്ന് പിടിച്ചിറക്കി ആക്രമിച്ചെന്നും പരുക്കേറ്റ ക്രിസ്റ്റി ആശുപത്രിയിലാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഓരോ പ്രവർത്തകന്റെയും ജീവൻ വിലപ്പെട്ടതാണെന്നും കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് നേരേ യുഡിഎഫ് ക്രിമിനലുകളുടെ വധശ്രമം. ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണിനെയാണ് മരുന്നു വാങ്ങാനായി മൂത്തേടം അങ്ങാടിയിൽ എത്തിയപ്പോൾ വാഹനത്തിൽനിന്ന് പിടിച്ചിറക്കി ആക്രമിച്ചത്. കഴുത്തിന് നേരേ വന്ന വെട്ട് ഒഴിഞ്ഞ് മാറിയതിനാൽ നെറ്റിയിലാണ് കൊണ്ടത്. ക്രിസ്റ്റിയെ എടക്കര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലാക്കിയത്.
കാരപ്പുറത്ത് വച്ച് കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രചാരണ വാഹനം തല്ലിതകർത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിഷയങ്ങൾ ഇന്നലെ എടക്കര പൊലീസ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് ചേർത്ത് പരിഹരിച്ചിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം വീണ്ടും തകർക്കാനുള്ള ശ്രമം നടക്കുന്നത്.
യുഡിഎഫ് ക്രിമിനലുകളോടാണ്.. ‘ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. പണ്ട് നിലമ്പൂർ നിങ്ങളുടെ പൊന്നാപുരം കോട്ടയായിരുന്നിരിക്കാം. ഇന്നതല്ല. മറക്കരുത്. ഒരേ ഘടന തന്നെയാണ് ഞങ്ങളുടെയും നിങ്ങളുടെയും ശരീരങ്ങൾക്ക്. വെറുതെ.. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. പിന്നെ കിടന്ന് മോങ്ങരുത്..’
English Summary: PV Anvar against UDF