തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെ കൊലപാതകം എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കലാഭവൻ സോബി..Violinist Balabhaskar death, Violinist Balabhaskar CBI investigation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെ കൊലപാതകം എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കലാഭവൻ സോബി ജോർജിനെതിരെ ക്രിമിനൽ കേസെടുക്കണം എ‍ന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച അപേക്ഷയിൽ വിധി ഏപ്രിൽ 17ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജിയിൽ വാദം കേട്ടത്. 

അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാൻ സോബി ശ്രമിച്ചു. ഇത് അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്നാണ് സിബിഐ പറയുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി നൽകിയ മൊഴി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പി‌ച്ചു. ഇത്തരം മൊഴികൾ കേസിൽ അനാവശ്യ ദുരൂഹതകൾ സൃഷ്ടിക്കുവാൻ ഇടയാക്കി എന്നും സിബിഐ ‌ഹർജിയിൽ പറയുന്നു.

ADVERTISEMENT

2018 സെപ്റ്റംബർ 25ന് പുലർച്ചെയുണ്ടായ അപകടത്തിലാണ് ബാലഭാസ്കർ മരിച്ചത്. തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തായിരുന്നു അപകടം നടന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരുക്കേറ്റു. മംഗലപുരം പൊലീസ് റജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് കേസ് 2020 ജൂൺ 12ന് സിബിഐ ഏറ്റെടുത്തത്. 

Content Highlights: CBI demand criminal case against Kalabhavan Sobi