സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ അഡി. പിഎയെ പുറത്താക്കി
ചേർത്തല∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന കാരണത്തിൽ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനെ സിപിഐയിൽനിന്നും പുറത്താക്കിയ സംഭവം വൻ വിവാദത്തിലേക്ക്...| P Thilothaman | Private Secretary Expelled | Manorama News

ചേർത്തല∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന കാരണത്തിൽ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനെ സിപിഐയിൽനിന്നും പുറത്താക്കിയ സംഭവം വൻ വിവാദത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ വലിയ പൊട്ടിത്തെറി സിപിഐയിൽ ഉണ്ടാകും.
വ്യാഴാഴ്ച മന്ത്രി പി. തിലോത്തമൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന കരുവ ലോക്കൽ കമ്മിറ്റി യോഗമാണ് പി. പ്രദ്യുദിനെതിരെ നടപടിയെടുത്തത്. നടപടിയെ തിലോത്തമൻ എതിർത്തില്ല. ചേർത്തല കരുവ ലോക്കൽ കമ്മറ്റി മുൻ സെക്രട്ടറി കൂടിയാണ് പ്രദ്യുദ്.
തിലോത്തമനെ സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധമുള്ളവരുടെ കൂട്ടത്തിലാണ് പ്രദ്യുദും. ഇതു സ്ഥലത്തും പറഞ്ഞതായും വിവരമുണ്ട്.
സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിച്ചില്ല എന്നതാണ് പ്രധാന ആരോപണം. സിപിഎം തുടർ ഭരണ ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ ചേർത്തലയിൽ തോൽവിക്ക് സിപിഐ ശ്രമിക്കുന്നെന്ന സൂചന സിപിഎമ്മിനു ലഭിക്കുകയും ഈ തൽപര കക്ഷികളെ അവർ നിരീക്ഷിക്കുകയും പരാതി പറയുകയും ചെയ്തെന്നും വിവരങ്ങളുണ്ട്.
എന്നാൽ ഇതൊന്നും ജയത്തെ ബാധിക്കില്ലെന്നും 10,000 വോട്ട് ശരാശരി ഭൂരിപക്ഷത്തിൽ പി. പ്രസാദ് ജയിക്കുമെന്നാണ് സിപിഐയുടെ കണക്ക്. എന്നാൽ നടപടി സിപിഐ നേതൃത്വം പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. കരുവ ലോക്കൽ കമ്മിറ്റിയുടെ ശുപാർശ ചേർത്തല മണ്ഡലം സമിതി അംഗികരിച്ചാൽ മാത്രമേ നടപടി പൂർണമാകുകയുള്ളു.
English Summary: Minister Thilothaman's PA expelled from CPI for attempt to defeat LDF candidate