അവസരം ലഭിക്കില്ലെന്ന യാഥാർഥ്യം നേരത്തെ അറിയിക്കാതിരുന്നതോടെ 2021ലെ മത്സരം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഒരുവർഷത്തിലധികമായി മുഴുവൻ എംഎൽഎമാരും തുടങ്ങിയിരുന്നു, പൊടുന്നനെയുള്ള തീരുമാനം കുറച്ചു പേരിലൊഴികെ നിരാശയും അതൃപ്തിയുമുണ്ടാക്കി. സ്ഥാനാർഥികളെ... Kerala Elections 2021

അവസരം ലഭിക്കില്ലെന്ന യാഥാർഥ്യം നേരത്തെ അറിയിക്കാതിരുന്നതോടെ 2021ലെ മത്സരം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഒരുവർഷത്തിലധികമായി മുഴുവൻ എംഎൽഎമാരും തുടങ്ങിയിരുന്നു, പൊടുന്നനെയുള്ള തീരുമാനം കുറച്ചു പേരിലൊഴികെ നിരാശയും അതൃപ്തിയുമുണ്ടാക്കി. സ്ഥാനാർഥികളെ... Kerala Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവസരം ലഭിക്കില്ലെന്ന യാഥാർഥ്യം നേരത്തെ അറിയിക്കാതിരുന്നതോടെ 2021ലെ മത്സരം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഒരുവർഷത്തിലധികമായി മുഴുവൻ എംഎൽഎമാരും തുടങ്ങിയിരുന്നു, പൊടുന്നനെയുള്ള തീരുമാനം കുറച്ചു പേരിലൊഴികെ നിരാശയും അതൃപ്തിയുമുണ്ടാക്കി. സ്ഥാനാർഥികളെ... Kerala Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരളത്തിലെ ‘ഭരണത്തുടർച്ചാ– ഭരണമാറ്റ’ ചർച്ചകൾക്കിടയിൽ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു 28 മണ്ഡലങ്ങളിലെ ഫലങ്ങളിലേക്ക്. ഭരണപക്ഷത്തെ 91 എംഎൽഎമാർക്കും ഒരേ പോലെ അവകാശപ്പെട്ട ‘ഭരണത്തുടർച്ച’യെന്ന മുദ്രാവാക്യം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഉയർത്തിയിട്ടും തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ അവസരം നിഷേധിക്കപ്പെട്ട ഇടതുമുന്നണി എംഎൽഎമാരുടെ സിറ്റിങ് മണ്ഡലങ്ങളാണ് ഈ 28 എണ്ണം. ഈ മണ്ഡലങ്ങൾ നൽകുന്ന ഫലം മുന്നണികളുടെ വിധി നിർണയിക്കുമെന്ന ചിന്തകളാണു വോട്ടെടുപ്പിനു ശേഷം പുറത്തു വരുന്നത്. മാറ്റി നിർത്തപ്പെടുന്നവരിൽ 8 മന്ത്രിമാരും സ്പീക്കറുമുണ്ടെന്ന യാഥാർഥ്യം ഭരണത്തുടർച്ചയുടെ ‘നേരവകാശം’ ആർക്കെല്ലാമാണെന്ന രാഷ്ട്രീയ ചോദ്യവും തിരഞ്ഞെടുപ്പിൽ നിശബ്ദമായി ഉയർത്തുന്നുണ്ട്.

കേരളം ഇനി ആരു ഭരിക്കുമെന്നത് ഈ 28 മണ്ഡലങ്ങളിലെ ജനവിധിയുടെ അടിസ്ഥാനത്തിൽ ലളിതമായി നിർവചിക്കാൻ കഴിയുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സിറ്റിങ് മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട പുതിയ സ്ഥാനാർഥികൾക്കു 18ൽ കൂടുതൽ സീറ്റുകൾ നിലനിർത്താൽ കഴിയാത്ത സാഹചര്യമുണ്ടായാൽ ആ ഫലം മാത്രം മുന്നണികൾക്കിടയിലുണ്ടാക്കുന്ന അന്തരം 20 സീറ്റുകളുടേതാണ്. അവയിലൊന്നും എൻഡിഎ നേടിയില്ലെങ്കിൽ.

ADVERTISEMENT

തുടർച്ചയായി രണ്ടും മൂന്നും തവണ അവസരം ലഭിച്ച എംഎൽഎമാരെ മാറ്റി നിർത്താനുള്ള സിപിഎം–സിപിഐ പാർട്ടികളുടെ തീരുമാനത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ‘ധീരം’ എന്ന ഒറ്റവാക്കിലാണ് എല്ലാവരും പ്രശംസിച്ചത്. 2000ത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സിറ്റിങ് എംഎൽഎമാർ ഭരണ–പ്രതിപക്ഷ ചേരികളിൽ മാറിമാറി ഇരുന്നപ്പോഴും കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചതാണ് ഈ 28 മണ്ഡലങ്ങളും. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുകൾക്കു പുറത്തു നിന്നു ലഭിക്കുന്ന വോട്ടുവിഹിതം ഇവരെല്ലാം പടിപടിയായി ഉയർത്തിയിരുന്നു.

പ്രളയവും കോവിഡും കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും എംഎൽഎമാരുടെ പ്രസക്തിയും ജനപ്രീതിയും വർധിപ്പിച്ച 5 വർഷങ്ങൾക്കു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർക്കു പൊതുവായ മുൻതൂക്കം കൽപ്പിച്ചിരുന്ന ഘട്ടത്തിലാണ് ഇടതുമുന്നണിയുടെ ധീരമായ തീരുമാനം സ്ഥാനാർഥിപ്പട്ടികയിൽ സംഭവിച്ചത്. സർക്കാർവിരുദ്ധവികാരം ഇത്തവണ ഭരണമുന്നണിയോടില്ലെന്ന് ഉറച്ചു വിശ്വസിച്ച ഒരു മുന്നണി എന്തുകൊണ്ടാണീ സാഹസം കാണിച്ചതെന്നതിന് ഉത്തരം ലഭിക്കാൻ ഫലം വരും വരെ കാത്തിരിക്കണം.

ADVERTISEMENT

28 സിറ്റിങ് എംഎൽഎമാരെ മാറ്റി നിർത്താനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിന്റെ ഗുണവും ദോഷവും ഇങ്ങനെ:

ഗുണം: ചെറുപ്പക്കാരായ പുതുമുഖങ്ങളെ പരീക്ഷിച്ചു പാർട്ടികൾക്കു പ്രത്യേകിച്ചും, മുന്നണിക്കു പൊതുവായും കരുത്തു പകരാം. കുറഞ്ഞ ദിവസങ്ങൾ മാത്രം ലഭിച്ച തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനു ചടുലത പകരാം. ഭരണരംഗത്തു തലമുറമാറ്റം ആഗ്രഹിക്കുന്ന യുവവോട്ടർമാരെ ആകർഷിക്കാം. 

ADVERTISEMENT

ഭരണപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിലുണ്ടായേക്കാവുന്ന വിപരീതഫലങ്ങളെ ഇത്തരം ചിലമാറ്റങ്ങൾ കൊണ്ടു പ്രതിരോധിക്കാം. സിറ്റിങ് മണ്ഡലങ്ങളിൽ പരാജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ മുന്നണി തിരിച്ചറിഞ്ഞ അടിയൊഴുക്കുകളെ സ്ഥാനാർഥിമാറ്റത്തിലൂടെ പ്രതിരോധിക്കാം. പക്ഷെ ഈ അടിയൊഴുക്കുകളുടെ ഗതി ഇടതുമുന്നണി മുൻകൂട്ടി കണ്ടതു പോലെയാണോയെന്നു വ്യക്തമാകാൻ മണ്ഡലങ്ങളുടെ അന്തിമഫലം പുറത്തുവരണം.

ദോഷം: അവസരം ലഭിക്കില്ലെന്ന യാഥാർഥ്യം നേരത്തെ അറിയിക്കാതിരുന്നതോടെ 2021ലെ മത്സരം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഒരുവർഷത്തിലധികമായി മുഴുവൻ എംഎൽഎമാരും തുടങ്ങിയിരുന്നു, പൊടുന്നനെയുള്ള തീരുമാനം കുറച്ചു പേരിലൊഴികെ നിരാശയും അതൃപ്തിയുമുണ്ടാക്കി. സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപേ നടന്ന അഭിപ്രായ സർവേകളിൽ ഈ മണ്ഡലങ്ങളിൽ തെളിഞ്ഞ ജനപിന്തുണ സിറ്റിങ് എംഎൽഎമാർക്കുള്ള അംഗീകാരമാണെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു. 

പാർട്ടിക്കു പുറത്തുള്ള സാധാരണ വോട്ടർമാരുമായി സിറ്റിങ് എംഎൽഎമാർ കാലങ്ങൾ കൊണ്ടുണ്ടാക്കിയ ആത്മബന്ധം പുതിയ സ്ഥാനാർഥികൾക്കു കളംപിടിക്കാൻ തടസ്സമായി. സ്ഥാനാർഥി പട്ടിക പുറത്തുവന്നയുടൻ ഒട്ടനവധി രാഷ്ട്രീയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയായതോടെ പുതുമുഖ സ്ഥാനാർഥികളെ വേണ്ടവിധം മണ്ഡലത്തിനു പരിചയപ്പെടുത്താൻ മുന്നണികൾക്കു കഴിഞ്ഞില്ലെങ്കിലും പ്രതിപക്ഷ പാർട്ടികൾക്ക് ഒരുപരിധിവരെ ഇതിനു കഴിഞ്ഞതും ശ്രദ്ധേയമായി.

English Summary: 28 'Suspense' Constituencies that will Decide who Rules Kerala Next 5 Years

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT