ന്യൂഡൽഹി ∙ രാജ്യത്തു ജനങ്ങൾക്കു നൽകിയ കോവിഡ് വാക്സീൻ ഡോസുകളുടെ എണ്ണം 10 കോടി കടന്നു. 85 ദിവസത്തിനുള്ളിൽ 10 കോടി ഡോസുകൾ നൽകുന്ന ഏറ്റവും വേഗമേറിയ രാജ്യമാണ് | India | COVID-19 vaccine | Vaccination | COVID-19 Vaccination | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തു ജനങ്ങൾക്കു നൽകിയ കോവിഡ് വാക്സീൻ ഡോസുകളുടെ എണ്ണം 10 കോടി കടന്നു. 85 ദിവസത്തിനുള്ളിൽ 10 കോടി ഡോസുകൾ നൽകുന്ന ഏറ്റവും വേഗമേറിയ രാജ്യമാണ് ഇന്ത്യയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 കോടി ഡോസ് വാക്സീൻ നൽകാൻ യുഎസ് 89 ദിവസമെടുത്തു, ചൈന 102 ദിവസവും. 85 ദിവസത്തിനുള്ളിൽ യുകെ 21.32 മില്യൻ ഡോസുകൾ നൽകി.

ആഗോളതലത്തിൽ പ്രതിദിന ഡോസുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ദിവസവും ശരാശരി 38,93,288 ഡോസ് നൽകി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സീൻ ഡോസുകളുടെ എണ്ണം 10,12,84,282 ആണ്. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കും (1.28 ശതമാനം) ഇന്ത്യയിലാണ്.

ADVERTISEMENT

മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ബംഗാൾ, കർണാടക, മധ്യപ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ നൽകിയ ആകെ ഡോസിന്റെ 60.62 ശതമാനവും. 45നും 59നും ഇടയിൽ പ്രായമുള്ള 3,01,14,957 പേർക്ക് ആദ്യ ഡോസും 6,37,768  പേർക്ക് രണ്ടാമത്തെ  ഡോസും നൽകി.

വാക്സിനേഷൻ ഡ്രൈവിന്റെ 85-ാം ദിവസമായ ശനിയാഴ്ച രാത്രി 8 മണി വരെ മൊത്തം 29,65,886 വാക്സീൻ ഡോസുകൾ നൽകി. ഇതിൽ 26,31,119 പേർക്ക് ആദ്യ ഡോസും 3,34,767 പേർക്ക് രണ്ടാമത്തെ ഡോസും നൽകി. രാജ്യത്ത്, 45 വയസ്സിനു മുകളിലുള്ളവർക്കായുള്ള വാക്സീൻ കവറേജ് വിപുലീകരിക്കുന്നതിനായി ജോലി സ്ഥലങ്ങളിലും വാക്സിനേഷൻ എടുക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. 

ADVERTISEMENT

English Summary: India Fastest To Administer Over 100 Million Covid Jabs In 85 Days