സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലായിരുന്ന ഏപ്രിൽ 6നു വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ വസ്ത്രശാലയിലെ ജീവനക്കാരിയായ ഇളയസഹോദരിമാരിൽ ഒരാളായ ജോസ്ഫിനെ വിളിക്കാൻ ബൈക്കിൽ പോയ അക്സാനോയെ തേവള്ളി കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപം... Kollam Accident Aksano

സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലായിരുന്ന ഏപ്രിൽ 6നു വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ വസ്ത്രശാലയിലെ ജീവനക്കാരിയായ ഇളയസഹോദരിമാരിൽ ഒരാളായ ജോസ്ഫിനെ വിളിക്കാൻ ബൈക്കിൽ പോയ അക്സാനോയെ തേവള്ളി കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപം... Kollam Accident Aksano

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലായിരുന്ന ഏപ്രിൽ 6നു വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ വസ്ത്രശാലയിലെ ജീവനക്കാരിയായ ഇളയസഹോദരിമാരിൽ ഒരാളായ ജോസ്ഫിനെ വിളിക്കാൻ ബൈക്കിൽ പോയ അക്സാനോയെ തേവള്ളി കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപം... Kollam Accident Aksano

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിനക്കു മൂന്നു മക്കളുണ്ടായിരുന്നു. ഒരാൾ ഇന്നു മരിച്ചു. പക്ഷേ, അവൻ നൽകിയ ജീവനിലൂടെ നിനക്കിനി ഏഴു മക്കളുണ്ടാകും; നിനക്കൊപ്പം...നിനക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കാൻ.’  ക്രിസ്തുദാസ് പറഞ്ഞ ആ വാക്കുകൾ മേരിയെന്ന അമ്മയുടെ ഹൃദയത്തിലേക്കാണു പതിച്ചത്. ‘തീരുമാനവുമായി ചിറ്റപ്പനു മുന്നോട്ടു പോകാം. പക്ഷേ, എനിക്കൊരു ആഗ്രഹം മാത്രമേയുള്ളൂ. എനിക്കെന്റെ കുഞ്ഞിനെ കാണണമെന്നു തോന്നുമ്പോൾ അവനിലൂടെ ജീവൻ ലഭിച്ചവരെ എന്റെ മുന്നിലൊന്നു കൊണ്ടു നിർത്തിത്തരണം..’ മേരിയുടെ ഹൃദയം നുറുങ്ങിയുള്ള ആ ആവശ്യത്തിനോട് നൂറുവട്ടം സമ്മതം അറിയിച്ച ശേഷം ക്രിസ്തുദാസ് ആ കുടുംബത്തിന്റെ നിർണായ തീരുമാനം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു. ആ വലിയ മനസ്സുകൾക്കു മുന്നിൽ കൈകൾ കൂപ്പിയാണ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമദ് തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിച്ചത്.

അക്സാനോ, 22 വയസ്സ്

ADVERTISEMENT

കൊല്ലം ജോനകപ്പുറം മുസ്‌ലിംകോളനിയിലെ വാടകവീട്ടിലായിരുന്നു താമസം. അമ്മയും രണ്ടുസഹോദരിമാരുമടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പോറ്റാൻ പാടുപെടുകയായിരുന്നു അക്സാനോ. പിതാവ് ആന്റോയുടെ മരണത്തോടെ കുടുംബപ്രാരാബ്ധം അക്സനോയുടെ ചുമലിലായെങ്കിലും ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും രാപകലില്ലാതെ അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ആ യുവാവ്. അമ്മ മേരിക്കും ഇളയ സഹോദരിമാരായ ജോസ്ഫിനും  ഷിൻസിക്കുമൊപ്പം ഒരുവിധം സന്തോഷത്തോടെ കഴിഞ്ഞു വരവേ, യു ടേണെടുത്തു തിരിഞ്ഞ കാറാണ് അക്സാനോയുടെ ജീവിതം അവസാനിപ്പിച്ചത്. 

സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലായിരുന്ന ഏപ്രിൽ 6നു വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ വസ്ത്രശാലയിലെ  ജീവനക്കാരിയായ ഇളയസഹോദരിമാരിൽ ഒരാളായ ജോസ്ഫിനെ വിളിക്കാൻ ബൈക്കിൽ പോയ അക്സാനോയെ തേവള്ളി കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപം കാറിടിക്കുകയായിരുന്നു എന്നാണ് പൊലീസ് രേഖ. തലയിടിച്ചായിരുന്നു വീഴ്ച. സംഭവമറിയാതെ ജോലി കഴിഞ്ഞു നടന്നുവരികയായിരുന്ന ജോസ്ഫിൻ അപകടസ്ഥലത്തെ ആൾക്കൂട്ടം കണ്ട് പോയിനോക്കിയപ്പോഴാണ് സ്വന്തം സഹോദരനാണ് അപകടത്തിൽപെട്ട് കിടക്കുന്നതെന്ന് മനസിലായത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി. ഏപ്രിൽ 10; അക്സാനോയുടെ പിറന്നാളിന്റെ തലേന്നു വേദന നിറഞ്ഞ ലോകത്തുനിന്ന് അവൻ വിടപറഞ്ഞു. 

ADVERTISEMENT

അവൻ പോവില്ല; ഇവിടെയുണ്ടാകും

ഗുരുതരമായിരുന്നു തലയ്ക്കേറ്റ പരുക്ക്. കണ്ണുകൾ തകർന്നു. നേരിയ ഹൃദയമിടിപ്പ് മാത്രം. ജീവിതത്തിലേക്കു തിരിച്ചു വരാൻ ഒരു ശതമാനം സാധ്യത പോലും ഇല്ലെന്നു ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന ബന്ധു ക്രിസ്തുദാസ് ഫോണിൽ അക്സാനോയുടെ അമ്മയെ ഫോണിൽ വിളിച്ചു. അവൻ ഇനി തിരിച്ചു വരാനുള്ള സാധ്യതയില്ലെന്ന വാക്കുകൾ കേട്ടതോടെ ആ അമ്മ നില വിട്ടു പൊട്ടിക്കരഞ്ഞു. പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അതും ഫലവത്തായില്ല. 

അക്സാനോയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.
ADVERTISEMENT

ഒടുവിൽ എല്ലാം ഉൾക്കൊണ്ട്, തേങ്ങൽ ഒന്നടങ്ങിയ നിമിഷം മേരി ക്രിസ്തുദാസിന്റെ ബാക്കി വാക്കുകൾ കൂടി കേട്ടു. ‘പുഴുക്കൾക്കും മണ്ണിനും തിന്നാനായി നീ നിന്റെ മകനെ വിട്ടു കൊടുക്കുന്നതെന്തിന്..? അവൻ ഇനിയും ഈ ഭൂമിയിൽ അഞ്ചു പേരിലൂടെ ജീവിക്കും. നീ സമ്മതം അറിയിച്ചാൽ..’ തേങ്ങലിനിടയിലും മേരി തുറന്ന മനസ്സോടെ അത് അംഗീകരിച്ചു. പക്ഷേ, ഒരു ആവശ്യംമാത്രം മുന്നോട്ടു വച്ചു ‘എന്റെ മകനിലൂടെ ജീവിക്കുന്നവരെ എനിക്ക് എന്റെ മുന്നിൽ കാണണം. അവരെ ഒന്നു തൊടണം..’ ഒന്നല്ല ഒരായിരം തവണ അതിനു വഴിയൊരുക്കാമെന്നു ക്രിസ്തുദാസ് വാഗ്ദാനം ചെയ്തു. ആ തീരുമാനത്തിലൂടെ ജീവിതം തിരിക്കെപ്പിടിച്ചത് 5 പേരായിരുന്നു. 

അമർത്യനായി അക്സാനോ

അക്സാനോയുടെ അമ്മ മേരിയും സഹോദരി ജോസ്ഫിനും ക്രിസ്തുദാസും വിവരങ്ങൾ അറിയിച്ചതോടെ നടപടികൾ വേഗത്തിലായി. കുടുംബാംഗങ്ങളുടെ വിശാലമനസിനെ പ്രശംസിച്ച ഡോ.ഷർമ്മദ് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫിസർ ഡോ.നോബിൾ ഗ്രേഷ്യസിനെ വിവരമറിയിച്ചു. ഡോ. നോബിൾ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാൻറ് പ്രൊക്യുവർമെൻറ് മാനേജർ ഡോ. അനിൽ സത്യദാസ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. ജയചന്ദ്രൻ, ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരായ പി.വി.അനീഷ്, എസ്.എൽ.വിനോദ് കുമാർ എന്നിവരുടെ ഏകോപനത്തിൽ ശനിയാഴ്ച അവയവദാനം വിജയകരമായി പൂർത്തീകരിച്ചു. രണ്ടുവൃക്കകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെതന്നെ രണ്ടു രോഗികൾക്കും രണ്ടു ഹൃദയവാൽവുകൾ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികൾക്കും കരൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രോഗിക്കുമാണ് നൽകിയത്. 

അവയവമാറ്റത്തിന് മൃതസഞ്ജീവനി

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിന്റെ അവയവ ദാന പദ്ധതിയാണു മൃതസഞ്ജീവനി. ഇതിലൂടെ പേരു റജിസ്റ്റർ ചെയ്താണ് അവയവ മാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത്. ആശുപത്രികളാണു പദ്ധതിയിൽ രോഗിയുടെ പേര് റജിസ്റ്റർ ചെയ്യുക. മസ്തിഷ്ക മരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടത് എന്നു തീരുമാനിക്കുന്നത് റജിസ്റ്റർ ചെയ്ത രോഗികളുടെ അവസ്ഥ പരിഗണിച്ചു കെഎൻഒഎസിന്റെ സംസ്ഥാനതല സമിതിയാണ്. തുടർന്നു രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് അവയവ ദാന നടപടികളുമായി മുന്നോട്ടു പോകും. 

English Summary: Kollam Accident; Aksano will Live again through Donated Organs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT